Headlines

Webdesk

ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നു: കുട്ടികളടക്കം 11 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു

  പലസ്തീന് നേരെ കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ. ഗാസയിൽ നിന്ന് വെസ്റ്റ് ബാങ്കിലേക്ക് ഇസ്രായേൽന നടത്തിയ സൈനിക നടപടിയിൽ കുട്ടികളും സ്ത്രീകളുമടക്കം 11 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ 31 കുട്ടികളടക്കം 126 പേരാണ് പലസ്തീനിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കൊല്ലപ്പെട്ടത് പതിനായിരത്തിലധികം പേർ പലായനം ചെയ്തതായി യുഎൻ അറിയിച്ചു. ഇസ്രായേൽ ആക്രമണങ്ങളിൽ അയൽ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ലെബനൻ അതിർത്തിയിൽ രണ്ട് പലസ്തീൻ അനുകൂലികളെ ഇസ്രായേൽ വെടിവെച്ചു കൊന്നു. സിറിയയിൽ നിന്ന് ഇസ്രായേലിലേക്ക് മൂന്ന് തവണ…

Read More

നിരവധി ലൈനുകളും പോസ്റ്റുകളും തകര്‍ന്നു; ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി

തിരുവനന്തപുരം: അറബിക്കടലിലുണ്ടായ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നിരവധി ലൈനുകളും പോസ്റ്റുകളും തകര്‍ന്നെന്ന് കെഎസ്ഇബി. കേരളത്തിലാകെ വീശിയടിച്ച കാറ്റിലും പെരുമഴയിലും വൈദ്യുതി വിതരണ സംവിധാനത്തിന് സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് കെഎസ്ഇബി അറിയിച്ചു. കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും മറ്റും നിരവധി ലൈനുകളും പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനും കഴിയുന്നിടത്തെല്ലാം വൈദ്യുതി ബന്ധം എത്രയും വേഗം പുന:സ്ഥാപിക്കാനുമായി യുദ്ധകാലാടിസ്ഥാനത്തില്‍ ജീവനക്കാര്‍ പ്രയത്‌നിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച കെഎസ്ഇബി…

Read More

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു; ഉച്ചയോടെ ഇടുക്കിയിൽ എത്തിക്കും

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെ ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു. കേന്ദ്രസർക്കാർ പ്രതിനിധികളും ഇസ്രായേൽ എംബസി അധികൃതരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. പുലർച്ചെ നാലരയോടെയാണ് മൃതദേഹം ഡൽഹിയിൽ എത്തിച്ചത്. ഉച്ചയോടെ സ്വദേശിമായ ഇടുക്കിയിലെത്തിക്കും. ഇസ്രായേലിലെ അഷ്‌കലോണിലേക്ക് നടന്ന ഹമാസ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി കെയർ ഗീവറായി ഇവിടെ ജോലി ചെയ്യുകയായിരുന്നു സൗമ്യ

Read More

സംസ്ഥാനത്ത് കോവിഡ് പരിശോധനാ രീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനം

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനാ രീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആണെങ്കില്‍ തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവായവരെയും രോഗിയായി പരിഗണിച്ച് ക്വാറന്റൈനില്‍ വിടാനാണ് തീരുമാനം. ആശുപത്രികളില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്നതിന് പരിശോധന നടത്തുന്ന രീതി ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി മേഖലയിലും തീരദേശങ്ങളിലും പരിശോധന കൂടുതലായി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് കോവിഡ് ആണെന്ന് ഉറപ്പിച്ചുകൊണ്ട് എത്രയും…

Read More

ടൗട്ടെ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു: വടക്കൻ കേരളത്തിൽ റെഡ് അലർട്ട്; സംസ്ഥാനത്താകെ കനത്ത മഴ

  അറബിക്കടലിൽ ടൗട്ടെ ചുഴലിക്കാറ്റ് രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനിടയിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് മഴ കൂടുതൽ ശക്തിയാർജിക്കും. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്. കണ്ണൂരിൽ ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. പലയിടങ്ങളിലും മരങ്ങളും മറ്റും വീണ് വൈദ്യുതി തടസ്സപ്പെട്ടു. കാസർകോട്, വയനാട് ജില്ലകളിലും ശക്തമായ…

Read More

കാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു

കോഴിക്കോട്: കാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27വയസായിരുന്നു.തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. കോഴിക്കോട് എം വി ആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. ‘അതിജീവനം” കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു

Read More

അതിതീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചെന്ന് റിപ്പോർട്ട്:അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്: അറബിക്കടലില്‍ രൂപപ്പെട്ട അതിതീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചെന്ന് അമേരിക്കന്‍ എജന്‍സിയുടെ റിപ്പോര്‍ട്ട്. അമേരിക്കന്‍ കാലവസ്ഥ നിരീക്ഷണ എജന്‍സിയായ JTWC (JointTyphoon Warning Centre) ആണ് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മണിക്കൂറിൽ 204 കിലോമീറ്റർ വേഗത്തിൽ വരെ ചുഴലിക്കാറ്റാൻ വീശാൻ സാധ്യതയുണ്ടെന്നും ഏജൻസിയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇതുവരെ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ച പുലർച്ചെയോടെ അതിതീവ്രന്യൂനമർദ്ദം ടൗട്ടെ’ ചുഴലിക്കാറ്റായി മാറും എന്നാണ് ഇന്ത്യൻ കാലാവസ്ഥാ…

Read More

പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം; രണ്ട് പേര്‍ കൂടി പിടിയില്‍

  കൊല്ലം: പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. വര്‍ക്കല സ്വദേശികളായ പ്രദീപ്, മുത്തു എന്നിവരാണ് പിടിയിലായത്. കേസില്‍ രണ്ട് പേര്‍ കൂടി ഇനി പിടിയാലാകാനുണ്ടെന്നാണ് സൂചന. കേസിലെ മുഖ്യപ്രതിയായ ബാബുക്കുട്ടനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ് പിടിയിലായത്. യുവതിയില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനും ഇവര്‍ തന്നെയാണ് ബാബുക്കുട്ടനെ സഹായിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ എസ്.പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ റെയില്‍വേ സി.ഐ കൃസ്പിന്‍ സാമും സംഘവുമാണ് അന്വേഷണം നടത്തുന്നത്. ഏപ്രില്‍ 28നാണ് ഗുരുവായൂര്‍…

Read More

ചുഴലിക്കാറ്റ്: ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാർ; കര, വ്യോമ സേനകളും തയ്യാറെന്ന് മുഖ്യമന്ത്രി

  ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുള്ള അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനം തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാത്രി വളരെ നിർണായകമാണ്. റെഡ് അലർട്ട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ദേശീയ ദുരന്തനിവാരണ സേനാ അംഗങ്ങൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു മെയ് 16 വരെ അതിതീവ്രമായ മഴയും ശക്തമായ കാറ്റും കടൽക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും ജനങ്ങളും അതീവ ജാഗ്രത പുലർത്തണം. ഇന്ന് രാത്രി അതീവ നിർണായകമാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച്…

Read More

സംഗീത സംവിധായകൻ പി.സി.സുശി അന്തരിച്ചു

  സംഗീത സംവിധായകൻ പി.സി.സുശി എന്നറിയപ്പെടുന്ന സുശീലൻ അന്തരിച്ചു. ഒന്നര വർഷത്തോളം അസുഖമായി കിടപ്പിലായിരുന്ന സുശി കോവിഡ് ബാധിച്ചു ഇന്നു വെളുപ്പിനെയാണ് മരണം സംഭവിച്ചത്. മുഹമ്മയിലെ അറിയപ്പെടുന്ന കലാകാരന്മാരിൽ ഒരാളായിരുന്നു. തബല, കീ ബോർഡ് , ഗിറ്റാർ , പാട്ട് , സംഗീത സംവിധാനം എന്നീ നിലകളിൽ തിളങ്ങിയിരുന്ന പ്രതിഭ. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിൽ വളരെയേറെ സിനിമ വർക്കുകൾക്കും അത് കൂടാതെ രവീന്ദ്രൻ മാഷിന്റെ അസിസ്റ്റന്റായിരിക്കെ ചിത്ര ഉൾപ്പെടെയുള്ള അന്നത്തെ പാട്ടുകാർക്ക് പാട്ടു പാടി കൊടുക്കുന്ന രീതിയുമുണ്ടായിരുന്നു…

Read More