സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള പകുതിയിലധികം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി
സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള പകുതിയലധികം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്ത് ഇതുവരെ 1,66,89,600 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 1,20,10,450 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 46,79,150 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി 18 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 50.04 ശതമാനം പേർക്ക് ഒന്നാം ഡോസും 19.5 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 2011ലെ സെൻസസ്…
