എറണാകുളം പട്ടിമറ്റം പൊത്താംകുഴിമലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്‌കയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമം. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കൂലിപ്പണിക്കാരിയായ ഇവർ മകളുടെ വീടിനോട് ചേർന്ന് വർഷങ്ങളായി ഒറ്റയ്ക്കാണ് താമസം
പുലർച്ചെ വീടിന്റെ പിന്നിലുള്ള വാതിലിൽ തട്ടി മഴക്കോട്ടിട്ട് മുഖം മറച്ച ഒരാൾ വിളിക്കുകയായിരുന്നു. വാതിൽ തുറന്ന ഉടനെ വായിൽ റബർ പന്ത് തിരുകി കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ബഹളം വെച്ചെങ്കിലും മഴയായതിനാൽ സമീപത്ത് താമസിക്കുന്ന മകളും കുടുംബവും കേട്ടില്ല. കുതറി മാറി മകളുടെ വീട്ടിലേക്ക് രക്ഷപ്പെടുന്നതിനിടെ അക്രമിയും രക്ഷപ്പെട്ടു
ഇവരുടെ മുഖം ഭിത്തിയിലിടിച്ച് പരുക്കേറ്റിട്ടുണ്ട്. ഇവരെക്കുറിച്ച് കൃത്യമായി അറിയുന്ന ആളാണ് അക്രമിയെന്ന് പോലീസ് സംശയിക്കുന്നു.