കുരങ്ങിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കി ബി വൈറസ് ബാധിച്ച് ചൈനയിൽ ഒരാൾ മരിച്ചു. വെറ്ററിനറി ഡോക്ടറാണ് മരിച്ചത്. കുരങ്ങുകളെ പരിശോധിച്ചപ്പോൾ വൈറസ് ഡോക്ടറെ ബാധിച്ചതാകാമെന്നാണ് സൂചന.
മെയ് 27നായിരുന്നു ഡോക്ടർ വൈറസ് ബാധയേറ്റ് മരിച്ചത്. കുരങ്ങിന്റെ സ്രവവുമായി നേരിട്ട് സമ്പർക്കം വരുമ്പോഴോ കടിയേൽക്കുമ്പോഴോ ആണ് വൈറസ് ബാധയുണ്ടാകുക. വൈറസ് ബാധിച്ച് ഒരുമാസത്തിനുള്ളിലാണ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുക. പനി, വിറയൽ, പേശിവേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണം.
ഹെർപസ് ബി, ഹെർപസ് വൈറസ് സിമിയെ എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്. അത്യപൂർവമായി മാത്രമേ ഈ രോഗം മനുഷ്യരിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഇതുവരെ ലോകത്ത് 50 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 21 പേർ മരിച്ചു.