Headlines

Webdesk

ബംഗാളിലെ ബരാക്‌പൊരയിൽ ബോംബേറ്; നാല് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

  ബിജെപി-തൃണമൂൽ കോൺഗ്രസ് സംഘർഷം തുടരുന്ന ബരാക്‌പൊരയിൽ ബോംബേറ്. ഭട്പാര മേഖലയിലാണ് ബോംബേറുണ്ടായത്. നാല് പേർക്ക് സ്‌ഫോടനത്തിൽ പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സംഘർഷ സ്ഥലങ്ങളിൽ ഗവർണർ ജഗദീപ് ധാൻകർ സന്ദർശനം നടത്തുന്നതിനിടെയാണ് ബരാക്‌പൊരയിൽ ബോംബേറുണ്ടായത്. ഇന്നലെ രാത്രിയോടെ ഒരു സംഘം സംഘർഷമുണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ചില വീടുകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

Read More

വയനാട്ടിലെ ആദിവാസി ഊരുകളിൽ കൊവിഡ് കേസുകൾ കൂടുന്നതിൽ ആശങ്ക

കൽപ്പറ്റ:വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ലസ്റ്ററുകളില്‍ 25ഉം ആദിവാസി കോളനികളാണ്. ഒരാഴ്ച്ച മുമ്പുവരെ പുല്‍പ്പള്ളി മുള്ളന്‍കോല്ലി പഞ്ചായത്തുകളിലായിരുന്നു ആദിവാസികള്‍ക്കിടയില് ഏറ്റവുമധികം രോഗവ്യാപനം. വിവിധ വകുപ്പുകളുടെ തീവ്ര ശ്രമത്തിനോടുവില്‍ ഇവിടങ്ങളില്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറക്കാന്‍ കഴിഞ്ഞു. അപ്പോഴേക്കും മറ്റുപഞ്ചായത്തുകളിലെ കോളനികളില്‍ രോഗികളുടെ എണ്ണം കൂടി. നെന്‍മേനി പഞ്ചായത്തില്‍ ചുള്ളിയോട് മാത്രം ഇനലെ പരിശോധിച്ച 110 പേരില്‍ 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു . പഞ്ചായത്തിലെ മറ്റിടങ്ങളിലും ഇതുപോല…

Read More

കനത്ത മഴ: വയനാട്ടിൽ വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരുക്ക്

കനത്ത മഴയെ തുടർന്ന് വയനാട്ടിൽ വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരുക്ക്. പേര്യ ഇരുമനത്തൂർ കുറ്റിവാൾ കേളുവിൻ്റെ വീടിന് മുകളിലാണ് ഇന്ന് പുലർച്ചെ മരം വീണത്.വീട്ടിലുണ്ടായി രുന്ന കേളുവിൻ്റെ മകൾ അഞ്ജന (19) ക്കാണ് നിസാര പരുക്കേറ്റത്.ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. റവന്യൂ അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Read More

മന്ത്രിസഭാ രൂപീകരണം: എ കെ ജി സെന്ററിൽ ചർച്ചകൾ പുരോഗമിക്കുന്നു; എൽജെഡിക്ക് മന്ത്രിസ്ഥാനമില്ല

  രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഉഭയകക്ഷി ചർച്ചകൾ ഇടതുമുന്നണിയിൽ പുരോഗമിക്കുന്നു. എൽ ജെ ഡിക്ക് മന്ത്രിസ്ഥാനം നൽകാനാകില്ല. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കേരളാ കോൺഗ്രസിന്റെ ആവശ്യവും നടക്കില്ലെന്ന് സിപിഎം അറിയിച്ചു. നാല് കക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. എ കെ ജി സെന്ററിൽ അവസാന വട്ട ചർച്ചകൾ നടക്കുകയാണ്. മെയ് 20ന് സെൻട്രൽ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ആളുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട് പരമാവധി 250-300 പേരെ പങ്കെടുപ്പിക്കാനാണ്…

Read More

മൂന്ന് ദിവസത്തിനുള്ളിൽ 51 ലക്ഷം ഡോസ് വാക്‌സിനുകൾ കൂടി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രം

  സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.84 കോടി കൊവിഡ് വാക്‌സിൻ ഡോസുകൾ സ്‌റ്റോക്കുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 51 ലക്ഷം ഡോസ് വാക്‌സിൻ കൂടി സംസ്ഥാനങ്ങൾക്ക് നൽകും. ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 20 കോടിയിലധികം വാക്‌സിൻ സൗജന്യമായി നൽകിയിട്ടുണ്ട്. ഇതിൽ പാഴായത് അടക്കം മെയ് 14 വരെ 18,43,67,772 ഡോസുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി

റഷ്യൻ നിർമിത വാക്‌സിനായ സ്പുട്‌നിക് വിയുടെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലാണ് വാക്‌സിന്റെ രണ്ടാം ബാച്ച് എത്തിയത്. രണ്ടാം ബാച്ച് സമയബന്ധിതമായി എത്തിയെന്നും സ്പുട്‌നികിന്റെ ഫലപ്രാപ്തിയെ കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു. കൊവിഡിനെതിരായ റഷ്യൻ-ഇന്ത്യൻ സംയുക്ത പോരാട്ടത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു ഈ മാസം അവസാനത്തോടെ 30 ലക്ഷം സ്പുട്‌നിക് വാക്‌സിൻ കൂടി ഇന്ത്യയിലെത്തുമെന്നാണ് അറിയിയുന്നത്. മെയ് ഒന്നിനാണ് ആദ്യ ബാച്ചായ ഒന്നര ലക്ഷം…

Read More

ടൗട്ടേ ചുഴലിക്കാറ്റ്: കർണാടകയിൽ നാല് മരണം; 73 ഗ്രാമങ്ങളെ ബാധിച്ചതായി അധികൃതർ

  ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് കർണാടകയിൽ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 73 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചതായും കർണാടക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്ന് തീരദേശ ജില്ലകൾ അടക്കം ആറ് ജില്ലകളിൽ അതിശക്തമായ മഴയാണുണ്ടായത്. കൊങ്കൻ തീരത്തിനടുത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരുന്നു. മെയ് 17…

Read More

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി

  റഷ്യൻ നിർമിത വാക്‌സിനായ സ്പുട്‌നിക് വിയുടെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലാണ് വാക്‌സിന്റെ രണ്ടാം ബാച്ച് എത്തിയത്. രണ്ടാം ബാച്ച് സമയബന്ധിതമായി എത്തിയെന്നും സ്പുട്‌നികിന്റെ ഫലപ്രാപ്തിയെ കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു. കൊവിഡിനെതിരായ റഷ്യൻ-ഇന്ത്യൻ സംയുക്ത പോരാട്ടത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു ഈ മാസം അവസാനത്തോടെ 30 ലക്ഷം സ്പുട്‌നിക് വാക്‌സിൻ കൂടി ഇന്ത്യയിലെത്തുമെന്നാണ് അറിയിയുന്നത്. മെയ് ഒന്നിനാണ് ആദ്യ ബാച്ചായ ഒന്നര…

Read More

ജൂലൈയോടെ രാജ്യത്ത് 51.6 കോടി പേർക്ക് വാക്‌സിനേഷൻ പൂർത്തിയാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

  ജൂലൈയോടുകൂടി ഇന്ത്യയിൽ 51.6 കോടി പേർക്ക് വാക്‌സിനേഷൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇതുവരെ 18 കോടി പേരിൽ വാക്‌സിനേഷൻ പൂർത്തിയായതായും ആരോഗ്യമന്ത്രി അറിയിച്ചു. വാക്‌സിൻ ആവശ്യകതക്ക് അനുസരിച്ച് ഉത്പാദനവും വർധിപ്പിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. അനുദിന കോവിഡ് കേസുകളിലും മരണ നിരക്കിലും ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ വാക്‌സിനേഷൻ പുരോഗതി ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 216 കോടി…

Read More

ദേശീയ രാഷ്ട്രീയത്തിലേക്കില്ല, സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കും: നിലപാട് അറിയിച്ച് ചെന്നിത്തല

  ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തോട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കാനാണ് താത്പര്യമെന്നും ചെന്നിത്തല പറഞ്ഞു. തെറ്റായ വിവരങ്ങൾ കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കാൻ ശ്രമം നടക്കുകയാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ മികച്ച രീതിയിലാണ് താൻ പ്രവർത്തിച്ചത്. ഗ്രൂപ്പുകളുടെ വീഴ്ചയല്ല നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം. സംഘടനാപരമായ പിഴവുകൾ തിരുത്താനുള്ള നടപടികളെ പൂർണമായും പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക് എത്താനിരിക്കെയാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത്…

Read More