കനത്ത മഴയിൽ ചൈനയിൽ രണ്ട് അണക്കെട്ടുകൾ തകർന്നു. ഇന്നർ മംഗോളിയയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകർന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഞായറാഴ്ച മുതൽ അതിശക്തമായ മഴയാണ് മേഖലയിൽ ലഭിച്ചത്. അപകടം മുൻകൂട്ടി കണ്ട് ആളുകളെ ഒഴിപ്പിച്ചതിനാൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു
നേരത്തെ തന്നെ ഈ പ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ് ചൈനീസ് ഭരണകൂടം നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച അണക്കെട്ടിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. അണക്കെട്ട് തകർന്നതിന് പിന്നാലെ ദുരന്തനിവാരണ സേന മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി ക്യാമ്പ് ചെയ്യുന്നുണ്ട്.