സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതൽ ഇളവുകൾ ഉണ്ടാകില്ല. വാരാന്ത്യ ലോക്ഡൗണ്‍ തുടരാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടുന്ന സാഹചര്യം, സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിമര്‍ശനം എന്നിവ പരിഗണിച്ചാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
നിയന്ത്രണ രീതിയില്‍ ചില മാറ്റങ്ങള്‍ അവലോകനയോഗം ചര്‍ച്ച ചെയ്തു. ടിപിആര്‍ 15 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൌണാണ്. നിലവില്‍ കുറേ പ്രദേശങ്ങളില്‍ ഒരുപാട് നാളായി ഈ നിയന്ത്രണമുണ്ട്. പഞ്ചായത്ത് തിരിച്ചുള്ള നിയന്ത്രണമാകുമ്പോള്‍ ഒരു പ്രദേശം പൂര്‍ണമായി അടച്ചിടുന്ന സാഹചര്യമാണ്. അതിനുപകരം എവിടെയാണോ കോവിഡ് വ്യാപനം കൂടുതല്‍ അവിടെ മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുകളായി തിരിച്ച് നിയന്ത്രണങ്ങള്‍ പുനക്രമീകരിക്കാനാണ് ആലോചിക്കുന്നത്.
- ലോക്ഡൌണില്‍ കൂടുതല്‍ ഇളവുകളും വാരാന്ത്യ ലോക്ഡൌണ്‍ പിന്‍വലിക്കുന്നതും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. അതിനിടെയിലാണ് സുപ്രീംകോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമുണ്ടായത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടെന്ന തീരുമാനത്തിലേക്ക് അവലോകനയോഗം എത്തുകയായിരുന്നു.