പീഡനക്കേസ് ഒത്തുതീർക്കാൻ ഇടപെട്ടെന്ന് ആരോപണം; മന്ത്രി എ കെ ശശീന്ദ്രൻ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു

 

എൻ സി പി നേതാവ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലെത്തിയാണ് ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്. ഇന്നലെ മന്ത്രി ഫോണിൽ മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നൽകിയിരുന്നു

എ കെ ശശീന്ദ്രനെ മുഖ്യമന്ത്രി വിളിപ്പിച്ചതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താൻ ഇടപെട്ടതെന്നും രണ്ട് പാർട്ടി നേതാക്കൾ തമ്മിലുള്ള വിഷയമായതിനാലാണ് ഇടപെട്ടതെന്നുമാണ് ശശീന്ദ്രൻ വിശദീകരണം നൽകിയത്.