റഷ്യൻ നിർമിത വാക്‌സിനായ സ്പുട്‌നിക് വിയുടെ നിർമാണ യൂനിറ്റ് തിരുവനന്തപുരത്ത് ആരംഭിച്ചേക്കുമെന്ന് സൂചന. കേരളവുമായി റഷ്യൻ ഏജൻസികൾ ഇതുസംബന്ധിച്ച ചർച്ച നടത്തി. നിർമാണ യൂനിറ്റിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു കഴിഞ്ഞു
തിരുവനന്തപുരം തോന്നയ്ക്കലിലെ അപ്പാരൽ പാർക്കിന് സമീപത്തുള്ള സ്ഥലമാണ് കണ്ടുവെച്ചിരിക്കുന്നത്. കേരളത്തിൽ തന്നെ നിർമാണ യൂനിറ്റ് സ്ഥാപിക്കാൻ വാക്‌സിൻ നിർമാതാക്കൾക്ക് താത്പര്യമുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിലുണ്ടാകും
കേന്ദ്രസർക്കാരിന്റെ അറിവോടെയാണ് സംസ്ഥാന സർക്കാരും സ്പുട്‌നിക് നിർമാതാക്കളും തമ്മിൽ ചർച്ച നടക്കുന്നത്. നിലവിൽ സ്പുട്‌നിക് വാക്‌സിൻ ഇറക്കുമതി ചെയ്താണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്.