കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ വെച്ച് നടന്ന ആക്രമണത്തിൽ പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതിക്ക് പരുക്ക്. മൂന്നാം പ്രതിയും സിപിഎം പ്രവർത്തകനുമായിരുന്ന എച്ചിലാംവയൽ സ്വദേശി കെ എം സുരേഷിനെയാണ് സഹതടവുകാരനായ അസീസ് ആക്രമിച്ചത്.
വ്യായാമം ചെയ്യാനുപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് അസീസ് സുരേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ജയിലിലെ രണ്ടാം ബ്ലോക്കിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സുരേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിരവധി ക്വട്ടേഷൻ കേസുകളിലെ പ്രതിയാണ് അസീസ്.