Webdesk

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിനെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍ നേരം

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. നീണ്ട ഒമ്പത് മണിക്കൂര്‍ നേരമാണ് ശിവശങ്കറിനെ വിട്ടയച്ചത്. ഇതിന് ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു. വൈകുന്നേരം അഞ്ചരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കസ്റ്റംസ് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കര്‍ കസ്റ്റംസ് ഓഫീസില്‍ നേരിട്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ വേഗം പൂര്‍ത്തിയാകുമെന്നാണ് കരുതിയിരുന്നതെങ്കിലും മണിക്കൂറുകളോളം നീളുകയായിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെ യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ ചാനലുകളില്‍ കാണിക്കാന്‍ തുടങ്ങിയതോടെ കസ്റ്റംസ് ആസ്ഥാനത്തിന് മുന്നില്‍…

Read More

വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ഹയര്‍ സെക്കന്ററി പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫലം ബുധനാഴ്ച പ്രഖ്യാപിക്കുന്നത്. ഇതിനു പുറമെ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. ജൂലൈ രണ്ടാം വാരത്തില്‍ തന്നെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷിതമായി തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫലപ്രഖ്യാപനം വൈകുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം സെക്രട്ടറി ആണ് ഫലംപ്രഖ്യാപിക്കുക. https://www.dhsekerala.gov.in, https://www.keralaresult.nic.in, https://www.prd.kerala.gov.in എന്നീ…

Read More

പഞ്ചാബിൽ മന്ത്രിക്ക് കൊവിഡ്

പഞ്ചാബിലെ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ത്രിപത് രജിന്ദർ സിംഗിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഗ്രാമീണ വികസന വകുപ്പ് മന്ത്രിയാണ്. ശനിയാഴ്ച മന്ത്രി കൊവിഡ് പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. പിന്നീട് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. ഗ്രാമീണ വികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത് മുതൽ മന്ത്രി ക്വാറന്റീനിലായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് മന്ത്രിക്ക് രോഗം വേഗം ഭേദമാകട്ടെയെന്ന് ആശംസിച്ചു.

Read More

മലപ്പുറം ജില്ലയില്‍ 58 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ 58 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 21 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Read More

പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റില്‍. കുടവൂര്‍ പുല്ലൂര്‍മുക്ക് കല്ലുവിള വീട്ടില്‍ സിന്ധു (34), ചിറയിന്‍കീഴ് ശാര്‍ക്കര തെക്കതില്‍ വീട്ടില്‍ വിധോവന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. സിന്ധുവിന്റെ വീടിന് സമീപം കഴിഞ്ഞ ആറു മാസമായി ടാപ്പിങ് ജോലി ചെയ്തുവരികയായിരുന്ന വിധോവനുമായി സിന്ധു അടുപ്പത്തിലാകുകയും 10 ഉം, 6 ഉം വയസുള്ള പെണ്‍കുട്ടികളെ ഉപേക്ഷിച്ച് കഴിഞ്ഞ ഒമ്പതിന് രാവിലെ പത്ത് മണിയോടെ ഒളിച്ചോടുകയുമായിരുന്നു. മക്കളില്‍ നിന്നും വിവരം മനസിലാക്കിയ പൊലീസ് സിന്ധു വിധോവനോടൊപ്പമുണ്ടെന്ന്…

Read More

ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ ഫലം നാളെ

ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ ഫലം നാളെ അറിയാം. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. നേരത്തെ ജൂലൈ 10ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു

Read More

ഇരുവഴിഞ്ഞിപുഴയിൽ കാൽ വഴുതി വീണ് ആദിവാസി യുവതി മരിച്ചു

തിരുവമ്പാടി മുത്തപ്പൻപുഴയിൽ കുളിക്കാൻ ഇറങ്ങിയ ആദിവാസി യുവതി പുഴയിൽ കാൽ വഴുതി വീണ് മരിച്ചു. കിളിക്കല്ല് കോളനിയിൽ താമസിക്കുന്ന പുലിക്കുന്നത്ത് കുഞ്ഞൻ- മാധവി ദമ്പതികളുടെ മകൾ നിഷ (31) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് വീടിനടുത്തുള്ള പുഴയിലാണ് അപകടം നടന്നത്.

Read More

കല്‍പറ്റ മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ കല്‍പറ്റ മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Read More

മാസ്ക്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും കറങ്ങി നടന്ന 13 പേരെ സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു

സുൽത്താൻ ബത്തേരി :മാസ്ക്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും കറങ്ങി നടന്ന 13 പേരെ സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കേസുകളിലായാണ് 13 പേരെ അറസ്റ്റ് ചെയതത്.ഇതിൽ ആറു പേർ മുത്തങ്ങയിൽ കറങ്ങി നടന്നതിനാണ് അറസ്റ്റ് . കണ്ണൂർ – കൊല്ലം സ്വദേശീകളായ രണ്ട് പേരും, കോഴിക്കോട് സ്വദേശിയായ ഒരാളും അറസ്റ്റിലായവരിൽ ഉൾപ്പെടും.

Read More

സൗദിയില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ മാത്രം; ഈദ് ഗാഹുകളില്ല

റിയാദ്: സൗദി അറേബ്യയില്‍ ഇത്തവണ ഈദുല്‍ അദ്ഹാ നമസ്‌കാരം പള്ളികളില്‍ മാത്രമായിരിക്കുമെന്നും കോവിഡ് പശ്ചാത്തലത്തില്‍ ഈദ്ഗാഹുകള്‍ അനുവദിക്കില്ലെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഈദ് നമ്‌സകാരങ്ങള്‍ പള്ളികളില്‍  മാത്രമേ അനുവദിക്കാവൂ എന്ന് എല്ലാ മേഖലകളിലേയും മന്ത്രാലയത്തിന്റെ ശാഖകള്‍ക്ക് ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് നിര്‍ദേശം നല്‍കി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആരോഗ്യ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിവിധ മാധ്യമങ്ങള്‍ വഴി ഇസ്്‌ലാമിക കാര്യ മന്ത്രാലയം ബോധവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ട്. പള്ളികള്‍ അടച്ചിട്ടതിനാല്‍ സൗദിയില്‍ ഈദുല്‍ ഫിതര്‍…

Read More