Headlines

Webdesk

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചു

ഡൽഹി: ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചതായി കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അടുത്ത വര്‍ഷം ജനുവരി 16 മുതല്‍ 24 വരെയാകും ചലച്ചിത്രോത്സവം നടക്കുക. നവംബര്‍ 20 മുതല്‍ 28വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ചര്‍ച്ച ചെയ്‍ത ശേഷമാണ് ചലച്ചിത്രോത്സവം മാറ്റാൻ തീരുമാനിച്ചതെന്ന് പ്രകാശ് ജാവദേകര്‍ വ്യക്തമാക്കി. രാജ്യാന്തര ചലചിത്രോത്സവത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും കൊവിഡ് പ്രോട്ടോകോളും അനുസരിച്ചാണ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

Read More

ദിലീപിന്റെ പരാതി; പാര്‍വതി, ആഷിഖ് അബു, രേവതി അടക്കമുള്ളവര്‍ക്ക് കോടതിയുടെ നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങള്‍ക്ക് കോടതിയുടെ നോട്ടീസ്. പാര്‍വതി, രമ്യാ നമ്പീശന്‍, രേവതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയെന്ന ദിലീപിന്റെ പരാതിയിലാണ് നടപടി. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദീഖും ഭാമയും കൂറുമാറിയതില്‍ രൂക്ഷ പ്രതികരണവുമായി നടിമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. കൂടെ നില്‍ക്കേണ്ട ഘട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അംഗങ്ങളും നടിമാരായ പാര്‍വതി, രേവതി, രമ്യ…

Read More

69 പന്തില്‍ 132*; പുതുചരിത്രമെഴുതി രാഹുല്‍, റിഷഭ് പന്തിന്റെ റെക്കോര്‍ഡ് തിരുത്തി

ദുബായ്: ഐപിഎല്ലില്‍ ആറാമത്തെ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഇടിവെട്ട് സെഞ്ച്വറിയോടെ അപൂര്‍വ്വ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍. കളിയില്‍ വെറും 69 പന്തില്‍ രാഹുല്‍ പുറത്താവാതെ വാരിക്കൂട്ടിയത് 132 റണ്‍സാണ്. 14 ബൗണ്ടറികളും ഏഴു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഈ സീസണിലെ ഐപിഎല്ലിലെ ആദ്യത്തെ സെഞ്ച്വറി കൂടിയാണ് രാഹുല്‍ തന്റെ പേരില്‍ കുറിച്ചത്. ഈ ഇന്നിങ്‌സ് പുതിയൊരു റെക്കോര്‍ഡ് കുറിക്കാനും അദ്ദേഹത്തെ സഹായിച്ചു. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന…

Read More

ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാൻ അനുമതി ; മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം

ചെന്നൈ: തമിഴ്‌നാട്ടില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാൻ അനുമതി. ക്ലാസിലെത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതപത്രം വേണം. അതേസമയം, കണ്ടെയ്ന്മെന്റ് സോണില്‍ ഉള്ള അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം അനുവദിക്കില്ല. ഒരേസമയം അന്‍പത് ശതമാനം അദ്ധ്യാപകര്‍ക്ക് മാത്രമെ സ്‌കൂളില്‍ വരാന്‍ അനുവാദമുള്ളു. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖകള്‍ പാലിച്ചാവണം ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടത്. പത്ത് മുതല്‍ പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളെ രണ്ട് ബാച്ചുകളായി തിരിക്കും. ആദ്യ ബാച്ചിന് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രണ്ടാമത്തെ ബാച്ചിന്…

Read More

ബാംഗ്ലൂരിനെ നാണംകെടുത്തി പഞ്ചാബ്, 97 റണ്‍സ് ജയം

ഐപിഎൽ പതിമൂന്നാം സീസണിലെ ആറാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിനു കൂറ്റൻ ജയം. 97 റൺസിനാണ് പഞ്ചാബ് ബാംഗ്ലൂരിനെ കീഴടക്കിയത്. 207 റൺസ് പിന്തുടർന്ന ബാംഗ്ലൂർ 17 ഓവറിൽ 109 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 30 റൺസെടുത്ത വാഷിംഗ്ടൺ സുന്ദർ ആണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. പഞ്ചാബിനു വേണ്ടി യുവ സ്പിന്നർ രവി ബിഷ്ണോയ് വിക്കറ്റ് വീഴ്ത്തി. മുരുഗൻ അശ്വിനും മൂന്ന് വിക്കറ്റുണ്ട്. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് ആദ്യ ഓവറിൽ…

Read More

സുൽത്താൻ ബത്തേരി ബീനാച്ചി എസ്റ്റേറ്റ് വന്യമൃഗങ്ങളുടെ താവളമായി മാറി ; പ്രദേശവാസികൾ ഭീഷണിയിൽ

സുൽത്താൻ ബത്തേരി : മധ്യപ്രദേശ് സർക്കാരിന്റെ അധീനതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായി മാറിയതോടെ പ്രദേശവാസികൾ കടുത്ത വന്യമൃഗ ഭീഷണിയിലായി. കടുവ ,പുലി, പന്നി, മാൻ, കാട്ടാട് ,മയിൽ തുടങ്ങിയ മൃഗങ്ങളാണ് എസ്റ്റേറ്റിൽ അധിവസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം കാരണം എസ്റ്റേറ്റിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്തെ ജനങ്ങൾ പേടിച്ചാണ് കഴിയുന്നത്. നൂറ്റിയമ്പോതോളം ഏക്കറിലായി വ്യാപിച്ചുകിടക്കുന്നതാണ്് ബാനാച്ചി എസ്റ്റേറ്റ് . എസ്റ്റേറ്റിന്റെ മൂന്ന് ഭാഗവും റോഡാണ്. ദേശിയപാത 716 ഒരു ഭാഗത്തുകൂടെ കടന്ന് പോകുമ്പോൾ മറുഭാഗത്ത് കണ്ണൂർ എയർപോർട്ടിലേക്ക്…

Read More

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി കോവില്‍പറമ്പില്‍ ദയാനന്ദന്റെ മകന്‍ ജിത്തു (28) എന്നയാളെയാണ് കാണാതായിരന്നനത്. ഇദ്ദേഹം ഓടിച്ചിരുന്ന ടാറ്റാ എയ്‌സ് വാഹനം തച്ചപ്പള്ളി പാലത്തിന് സമീപം കിടക്കുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി ഒമ്പതരക്ക് ശേഷമാണ് ആളെ വീട്ടില്‍ നിന്നും കാണാതായിട്ടുണ്ടായിരുന്നത്. വീട്ടില്‍ നിന്നും ഭാര്യയുമായി പിണങ്ങി ഇറങ്ങിയതാണ്. പുഴയില്‍ ചാടിയിട്ടുണ്ടോ എന്ന് സംശയിച്ചതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് യുവാവിനെ മരിച്ചതായി കണ്ടെത്തിയത്. ഭാര്യ ജിജിയും നാല് വയസ്സുള്ളതും മൂന്നു മാസം പ്രായമുള്ളതുമായ…

Read More

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഡിസംബർ വരെ നീട്ടിയതായി മുഖ്യമന്ത്രി

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള നാല് മാസത്തേക്ക് കൂടി കേരളത്തിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും 88,42,000 കുടുംബങ്ങൾക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക. കൊവിഡ് പ്രതിസന്ധി കാലത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന ഉറച്ച തീരുമാനം സർക്കാർ എടുത്തിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നത്. കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ, എന്നിവ അടക്കം എട്ടിനമാണ്…

Read More

ജോണ്‍സിന്റെ വിയോഗം, ക്രിക്കറ്റ് ലോകത്ത് ഞെട്ടല്‍; അനുശോചനമറിയിച്ച് പ്രമുഖര്‍

മുംബൈ: ഓസ്‌ട്രേലിയന്‍ ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ ഡീന്‍ ജോണ്‍സിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് താരങ്ങളും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും. ഐപിഎല്‍ കമന്ററി സംഘത്തിനൊപ്പം മുംബൈയിലായിരുന്ന ജോണ്‍സിന് ഇവിടെ വച്ചായിരുന്നു ഹൃദയാഘാതമുണ്ടായത്. കൊവിഡിനെ തുടര്‍ന്ന് ഐപിഎല്ലിന്റെ കമന്ററി സംഘമുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരും ബയോ ബബ്‌ളിന്റെ ഭാഗമായിരുന്നു. യുഎഇയില്‍ ടൂര്‍ണമെന്റ് മികച്ച രീതിയില്‍ പുരോഗമിക്കവെയാണ് ഇടിത്തീ പോലെ ജോണ്‍സിന്റെ വിയോഗ വാര്‍ത്തയെത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി എന്നിവര്‍ മുതല്‍ പല പ്രമുഖ…

Read More

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം. ചികിത്സയിൽ കഴിയുന്ന എംജിഎം ഹെൽത്ത് കെയർ അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചതാണ് ഇക്കാര്യം. കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടക്കാലത്ത് ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. എന്നാൽ ഓഗസ്റ്റ് 13ന് ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Read More