സുൽത്താൻ ബത്തേരി : മധ്യപ്രദേശ് സർക്കാരിന്റെ അധീനതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായി മാറിയതോടെ പ്രദേശവാസികൾ കടുത്ത വന്യമൃഗ ഭീഷണിയിലായി. കടുവ ,പുലി, പന്നി, മാൻ, കാട്ടാട് ,മയിൽ തുടങ്ങിയ മൃഗങ്ങളാണ് എസ്റ്റേറ്റിൽ അധിവസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം കാരണം എസ്റ്റേറ്റിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്തെ ജനങ്ങൾ പേടിച്ചാണ് കഴിയുന്നത്.
നൂറ്റിയമ്പോതോളം ഏക്കറിലായി വ്യാപിച്ചുകിടക്കുന്നതാണ്് ബാനാച്ചി എസ്റ്റേറ്റ് . എസ്റ്റേറ്റിന്റെ മൂന്ന് ഭാഗവും റോഡാണ്. ദേശിയപാത 716 ഒരു ഭാഗത്തുകൂടെ കടന്ന് പോകുമ്പോൾ മറുഭാഗത്ത് കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്ന റോഡാണ് മറുഭാഗത്ത് .തോട്ടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ബത്തേരി നഗരസഭയുടെ അധിനതയിലൂള്ള നമ്പീശൻ കവല റോഡും കടന്നുപോകുന്നു. സ്ഥലത്തിന്റെ മൂന്ന് ഭാഗവും റോഡാണങ്കിലും എസ്റ്റേറ്റ് വന്യമൃഗങ്ങളാൽ സമ്പുഷ്ട്ടമാണ്.കേരളത്തിൽ ആദ്യമായി കരിംമ്പുലിയെ പിടികൂടിയതും ബീനാച്ചി എസ്റ്റേറ്റിൽ നിന്നാണ്, ആന ഒഴികെയുള്ള മറ്റ് എല്ലാ വന്യ മൃഗങ്ങളും ഈ തോട്ടത്തിലുണ്ട്. ഇവിടെ നൂറ്കണക്കിന് കുടുംബങ്ങളാണ് തോട്ടത്തോട് ചേർന്ന് താമസിക്കുന്നത്. ഇവർ കടുത്ത വന്യമൃഗ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.ഇക്കഴിഞ്ഞ ദിവസം കട്ടയാട് കാണപ്പെട്ട കടുവയും ബീനാച്ചി എസ്റ്റേറ്റിലേക്കാണ് പോയത്.
നിരവധി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ടങ്കിലും പലർക്കും ഭൂമിക്ക് പട്ടയമില്ല. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുകയും ഭുമിക്രയവിക്രയം ചെയ്യുകയും ചെയ്തുവന്നവരാണ് ഇവിടുത്തെ താമസക്കാരിൽ ഭൂരിഭാഗം പേരും.ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് വേണ്ടി അധികാരികൾക്ക് മുന്നിൽ കാത്തിരിക്കുകയാണ് ഇവർ. ബീനാച്ചി എസ്റ്റേറ്റ് കാപ്പിത്തോട്ടമാണ് .മധ്യപ്രദേശ് ഗവൺമെന്റിന്റെ ഒരു പ്രതിനിധിയും നാല് തൊഴിലാളികളും മാത്രമാണ് ബീനാച്ചി എസ്റ്റേറ്റിലുള്ളത്. തോട്ടത്തിന്റെ കുറെ ഭാഗം വൻ മരങ്ങളും കുറ്റിക്കാടുകളും പുൽമേടുകളും അരുവികളും നിറഞ്ഞ പ്രദേശമാണ് .വന്യമൃഗങ്ങൾക്ക് സൈ്വര്യ വിഹാരം നടത്താൻ പറ്റിയ പ്രദേശമാണ്.
ജൈവ വൈവിദ്യങ്ങളുടെ കലവറകൂടിയായ ബീനാച്ചി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് ബയോളജിക്കൽ പാർക്ക് ആക്കണമെന്ന ആവശ്യം പതിറ്റുണ്ടുകൾക്ക് മുമ്പെ ഉയർന്നതായിരുന്നു.എല്ലാ സൗകര്യവുമുള്ള ഈ സ്ഥലം കാർഷിക-വ്യവസായിക – ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് അനുയോജ്യമാണ്. സന്ധ്യ മയങ്ങിയാൽ ഇപ്പോൾ കടുവ ഉൾപ്പെടെയുള്ള മൃഗങ്ങളെ പേടിച്ച് ഇതുവഴി ആരും നടന്ന് പോകാൻ തയ്യാറാകുന്നില്ല.
The Best Online Portal in Malayalam