സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ യാത്രയ്ക്ക് കര്‍ശന സുരക്ഷാ മാര്‍ഗരേഖയുമായി ഗതാഗത വകുപ്പ്. കുട്ടികള്‍ക്കും അവര്‍ യാത്ര ചെയ്യേണ്ട വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും നിര്‍ദ്ദേശങ്ങളുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളും ഹാന്റ് സാനിറ്റൈസര്‍ കരുതണം, ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന തരത്തില്‍ ക്രമീകരണം വേണമെന്നും നിന്നുകൊണ്ട് യാത്ര അനുവദിക്കരുതെന്നും ഗതാഗത വകുപ്പ് നല്‍കിയ നിര്‍ദ്ദേശത്തിലുണ്ട്. കുട്ടികള്‍ മാസ്‌ക് ധരിക്കണം, പരസ്പരം സ്പര്‍ശിക്കരുത്, സാമൂഹിക അകലം പാലിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു….
