ഒഴിവുകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി റെയില്‍വേ
ഇന്ത്യൻ റെയിൽവേയിൽ പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് വിലക്ക്. നിലവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ 50 ശതമാനം മാത്രം നികത്തിയാൽ മതിയെന്നും ബാക്കി ഒഴിവുകൾ റദ്ദാക്കണമെന്നുമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റ തീരുമാനം. ഇതുസംബന്ധിച്ച് റിക്രൂട്ടിങ് ചുമതലയുള്ള റെയിൽവേ ബോർഡ് ജോയിന്റ് ഡയറക്ടർ അജയ് ഝാ വിവിധ സോണുകളിലെ ജനറൽ മാനേജർമാർക്ക് കത്തയച്ചു. റെയിൽവേയിലെ പ്രധാന തൊഴിലാളി സംഘടനകൾക്കും കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്. പൊതുമേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാക്കളായ റെയിൽവേയുടെ തീരുമാനം പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾക്കാണ് തിരിച്ചടിയാകുക. ചെലവ്…