വാഹനത്തിൽ കൊണ്ടുവന്ന ചത്ത പോത്തിനെ കാട്ടിലേക്ക് വലിച്ചെറിഞ്ഞ ലോറി നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേർന്ന് പിടികൂടി

പേരിയ : വാഹനത്തിൽ കൊണ്ടുവന്ന ചത്ത പോത്തിനെ കാട്ടിലേക്ക് വലിച്ചെറിഞ്ഞ ലോറി നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേർന്ന് പിടികൂടി. രാജസ്ഥാ൯ സ്വദേശികളായ ലോറി ഡ്രൈവറെയും സഹായിയെയും തലപ്പുഴ എസ് ഐ യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരുന്നു.

പേരിയ 34 റോഡ് സൈഡിലെ വനത്തിലാണ് ചത്ത പോത്തിനെ വലിച്ചെറിഞ്ഞതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുട൪ന്ന് അധികൃതരെ നാട്ടുകാ൪ വിവരം അറിയികുകയായിരുന്നു