Headlines

Webdesk

സ്വർണവിലയിൽ വീണ്ടും കുറവ്; പവന് ഇന്ന് കുറഞ്ഞത് 480 രൂപ

തുടര്‍ച്ചയായ മൂന്നാം ദിവസും സ്വര്‍ണവില ഇടിഞ്ഞു. മൂന്ന് ദിവസം കൊണ്ട് 1500 ഓളം രൂപയാണ് കുറഞ്ഞത്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 ആയി താഴ്ന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ചൊവ്വാഴ്ച രണ്ടു തവണകളായി 760 രൂപയാണ് കുറഞ്ഞത്. ഇന്നലെ 200 രൂപ താഴ്ന്നു. ഇന്നത്തെ ഇടിവോടെ മൂന്ന് ദിവസത്തിനിടെ 1440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 60 രൂപയുടെ കുറവോടെ ഒരു…

Read More

മാസങ്ങൾക് ശേഷം ബാവലിയിൽ നിന്ന് മൈസൂരിലേക്ക് ഇന്ന് മുതൽ ബസ് സർവീസ്

മാസങ്ങൾക്  ശേഷം ബാവലിയിൽ നിന്ന് മൈസൂരിലേക്ക് ഇന്ന്‌ മുതൽ ബസ് സർവീസ് ആരംഭിക്കുന്നു ബാവലിയിൽ നിന്നും രാവിലെ 7 മണിക്ക് മൈസൂരിലേക്ക് കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സർവിസ് ആരംഭിക്കുന്നു . ഈ ബസ് മൈസൂരിൽ നിന്നും വൈകിട്ട് നാലുമണി ക്ക് തിരിച്ച് ഏഴുമണിയോടെ ബാവലിൽ എത്തി ചേരുന്നു . കഴിഞ്ഞ മാർച്ച് മാസത്തിൽ കൊറോണ വ്യാപനം ആയി ബന്ധപ്പെട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഈ ബസ് സർവീസ് പൂർണ്ണമായി നിർത്തിവച്ചു . അഞ്ച് മാസത്തിനു ശേഷമാണ്…

Read More

കെ എസ് യു സംസ്ഥാന പ്രസിഡന്റിന് കൊവിഡ്; പരിശോധനക്കായി നൽകിയത് വ്യാജ പേര്

കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നടന്ന വിവിധ സമരങ്ങളിൽ പങ്കെടുത്തതിന് ശേഷം നടത്തിയ പരിശോധനയിലാണ് അഭിജിത്തിനും സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണക്കും കൊവിഡ് സ്ഥിരീകരിച്ചത്.   കെ എസ് യു സംസ്ഥാന പ്രസിഡന്റ് പരിശോധനക്കായി വ്യാജ പേരാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ പരാതി നൽകി. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി എൽ പി സ്‌കൂളിൽ നടന്ന പരിശോധനയിൽ ബാഹുൽകൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ്…

Read More

കാശ്മീരിൽ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ ചെയർമാനെ ഭീകരർ വെടിവെച്ചു കൊന്നു

  ജമ്മു കാശ്മീരിൽ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ ചെയർമാനെ ഭീകരർ വെടിവെച്ചു കൊന്നു. ഖാഗ് ബ്ലോക്കിലാണ് സംഭവം. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ഭൂപീന്ദർ സിംഗ് കൊല്ലപ്പെട്ടത്. ബുദ്ഗാം ജില്ലയിലെ ദൽവാഷിലുള്ള കുടുംബവീടിന് പുറത്തുവെച്ചാണ് വെടിയേറ്റത്. സുരക്ഷാ ഗാർഡുകൾ ഒപ്പമില്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്. സുരക്ഷാ ഗാർഡുകളെ ഖാഗ് പോലീസ് സ്‌റ്റേഷനിൽ ഇറക്കി കുടുംബവീട്ടിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. പോലീസിനെ അറിയിക്കാതെയാണ് ഭൂപീന്ദർ കുടുംബ വീട്ടിലേക്ക് പോയതെന്ന് കാശ്മീർ പോലീസ് പറഞ്ഞു.

Read More

കാർഷിക ബില്ലുകൾക്കെതിരെ കോൺഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്നാരംഭിക്കും

കാർഷിക ബില്ലുകൾക്കെതിരെയുള്ള കോൺഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്ന് ആരംഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. കാർഷിക ബില്ലുകൾ തിരിച്ചയക്കണമെന്ന് ഇന്നലെ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു   കാർഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെയും പ്രതിപക്ഷം എതിർക്കുകയാണ്. നാളെ കർഷക സംഘടനകളുടെ ഭാരത് ബന്ദും നടക്കുന്നുണ്ട്. പഞ്ചാബിലെ കർഷകർ ട്രെയിൻ തടയൽ സമരവും പ്രഖ്യാപിച്ചു.

Read More

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് മുതൽ; കിറ്റിലുള്ളത് എട്ടിനങ്ങൾ

സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്ന് മുതൽ വീണ്ടും ആരംഭിക്കും. 350 രൂപയോളം വിലവരുന്ന എട്ടിനങ്ങളാണ് ഭക്ഷ്യക്കിറ്റിലുള്ളത്. സംസ്ഥാനത്തെ കമ്പനികളിലാണ് നിന്നാണ് ഇത്തവണ ഉത്പന്നങ്ങൾ സംഭരിച്ചത്.   ഭക്ഷ്യക്കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. ഒരു കിലോ പഞ്ചസാര, മുക്കാൽ കിലോ കടല, ഒരു കിലോ ആട്ട, വെളിച്ചെണ്ണ അര ലിറ്റർ, മുളക്, ഉപ്പ് ഒരു കിലോ, മുക്കാൽ കിലോ ചെറുപയർ, കാൽ കിലോ സാമ്പാർ പരിപ്പ്, വിതരണത്തിനെത്തിക്കുന്ന തുണി സഞ്ചി ഉൾപ്പെടെയാണ് 350…

Read More

രാജ്യത്തെ 60 ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് എഴുന്നൂറിലേറെ ജില്ലകളുണ്ടെങ്കിലും ഏഴു സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ മാത്രമാണ് ആശങ്കയുണ്ടാക്കുന്നവിധം കൊവിഡ് വ്യാപനമുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് കൂടുതലുള്ള ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി. ആരോഗ്യ മന്ത്രിമാരും പങ്കെടുത്തു.   മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. നിലവില്‍ രാജ്യത്തെ ആകെ സജീവ കൊവിഡ് രോഗികളുടെ കണക്കില്‍ 63 ശതമാനവും ഈ ഏഴു സംസ്ഥാനങ്ങളിലാണ്.   രാജ്യത്തെ…

Read More

ബൗളർമാർ തിളങ്ങി; മുംബൈക്ക് ആദ്യ ജയം

ഐ.പി.എല്‍ 13ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തോല്‍വിയോടെ തുടക്കം. മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ 49 റണ്‍സിനാണ് കൊല്‍ക്കത്ത അടിയറവു പറഞ്ഞത്. മുംബൈ മുന്നോട്ടുവെച്ച 196 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ജസ്പ്രീത് ബുംറ ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈയ്ക്ക് നേട്ടമായി. ബോളിംഗിലെ വീഴ്ച ബാറ്റിംഗില്‍ തീര്‍ത്ത് പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോററായി. നാല് സിക്‌സറുകളുടെ അകമ്പടിയില്‍ കമ്മിന്‍സ് 12 ബോളില്‍ നിന്ന്…

Read More

സംസ്ഥാനത്ത് മഴ കുറയുന്നു: അടുത്ത അഞ്ച് ദിവസം മിതമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ മഴ കുറഞ്ഞു തുടങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ മഴ മാത്രമേ ഉണ്ടാവുകയുളളൂ. എങ്കിലും ചില ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നതിന്…

Read More

രോഹിത് ശര്‍മ മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍

അബുദാബി: ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. 54 പന്തില്‍ 90 റണ്‍സെടുത്ത രോഹിത് ആണ് മുംബൈയുടെ ടോപ് സ്കോറര്‍. കൊല്‍ക്കത്തക്കായി ആദ്യ ഓവര്‍ എറിയാനെത്തിയത് മലയാളി താരം സന്ദീപ് വാര്യരായിരുന്നു. ആദ്യ അഞ്ച് പന്തില്‍ ഒറു റണ്‍സ് മാത്രം വഴങ്ങിയ സന്ദീപ് നല്ല തുടക്കമിട്ടെങ്കിലും…

Read More