Headlines

Webdesk

കൊവിഡ് രോഗികളെയും കൊണ്ടുപോയ ആംബുലൻസ് തടഞ്ഞ സംഭവം; കണ്ണൂരിൽ രണ്ട് പേർ അറസ്റ്റിൽ

കോ​വി​ഡ് രോ​ഗി​ക​ളെ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന 108 ആം​ബു​ല​ന്‍​സ് ത​ട​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രെ ആ​ല​ക്കോ​ട് പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു. കണ്ണൂര്‍ ര​യ​രോം ബീം​ബും​കാ​ട് സ്വ​ദേ​ശി തെ​ക്കേ​മ​ല​യി​ല്‍ സ​നീ​ഷ് (42), ചാ​ണോ​ക്കു​ണ്ട് സ്വ​ദേ​ശി വാ​ളി​പ്ലാ​ക്ക​ല്‍ ഷൈ​ജു (35) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി കൊ​ട്ട​യാ​ട് ക​വ​ല​യി​ലാ​ണ് സം​ഭ​വം. കോ​വി​ഡ് പോ​സി​റ്റി​വാ​യ തേ​ര്‍​ത്ത​ല്ലി സ്വ​ദേ​ശി​ക​ളെ​യും കൊ​ണ്ട് അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന 108 ആം​ബു​ല​ന്‍​സി​ന് നേ​രെ​യാ​ണ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Read More

കൊവിഡ്: പ്രതിദിന കേസ് വര്‍ധനവില്‍ കേരളം ഒന്നാമതെന്ന് കേന്ദ്ര പഠനം

ന്യൂഡല്‍ഹി: കൊവിഡ് പ്രതിദിന കേസ് വര്‍ധനവില്‍ കേരളം ഒന്നാമതാണെന്നും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ പഠനം. അണ്‍ലോക്ക്-4 നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തിലാണ് കേരളത്തിലെ സ്ഥിതിഗതികളെ കുറിച്ചു വ്യക്തമാക്കുന്നത്. കേരളം രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണെന്നും പോസിറ്റീവ് ആവുന്നവരുടെ നിരക്കില്‍ സംസ്ഥാനം രണ്ടാം സ്ഥാനത്താണെന്നും പഠനത്തില്‍ പറയുന്നു. കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ആശങ്കാജനകമായ സ്ഥിതിയിലാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.     ആഗസ്ത് 13 മുതല്‍ 19 വരെ നടത്തിയ പഠനത്തില്‍…

Read More

ജോലിക്കു പോവുന്നതിനിടെ വാഹനമിടിച്ച് ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു

കണ്ണൂര്‍: ആശുപത്രിയിലേക്കു ജോലിക്കു പോവുന്നതിനിടെ വാഹനമിടിച്ച് ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റില്‍ സ്റ്റാഫ് നഴ്‌സായിരുന്ന പേരാവൂര്‍ പെരുംതോടിയിലെ കുരീക്കാട്ട് മറ്റത്തില്‍ വിനുവിന്റെ ഭാര്യ ദിവ്യ(26)യാണ് മരിച്ചത്. ഇന്നു രാവിലെ 7.45ഓടെ വാരപീടികയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് അപകടം. അപകടമുണ്ടാക്കിയ വാഹനം ഏതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. ഉടനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 320 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 37,480 രൂപയിലെത്തി. 4685 രൂപയാണ് ഗ്രാമിന്റെ വില ചൊവ്വാഴ്ച പവന് 200 രൂപ കൂടിയിരുന്നു. ഇന്നലെ 37,800 രൂപയിലാണ് വിൽപ്പന നടന്നത്. ആഗസ്റ്റിൽ ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിൽ സ്വർണമെത്തിയിരുന്നു. കഴിഞ്ഞ 22 ദിവസത്തിനിടെ 4725 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

Read More

മക്കൾക്ക് ഐസ്‌ക്രീമിൽ വിഷം ചേർത്ത് നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരിച്ചു

രണ്ട് പെൺമക്കൾക്ക് ഐസ്‌ക്രീമിൽ എലിവിഷം കലർത്തി നൽകിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. പയ്യാവൂരിൽ പൊന്നും പറമ്പിൽ സ്വപ്ന അനീഷ് ആണ് മരിച്ചത്. ഇവരുടെ ഇളയകുട്ടി അൻസില (3) നേരത്തെ തന്നെ മരിച്ചിരുന്നു. 13 വയസുള്ള മൂത്ത കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഓഗസ്റ്റ് 27ന് രാത്രിയാണ് സ്വപ്ന പെൺമക്കളായ ആൻസീനയ്ക്കും അൻസിലയ്ക്കും ഐസ്‌ക്രീമിൽ വിഷം ചേർത്ത് നൽകി ആത്മഹത്യക്കു ശ്രമിച്ചത്. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. . കുഞ്ഞിന്റെ വൃക്കയുടെ പ്രവർത്തനം…

Read More

24 മണിക്കൂറിനിടെ 78,357 പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 37,69,524 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1045 പേർ ഒരു ദിവസത്തിനിടെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണം ഇതോടെ 66,333 ആയി ഉയർന്നു. നിലവിൽ 8,01,282 പേരാണ് ചികിത്സയിൽ കഴിയുന്നത്. 29,019,09 പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം 10,12,367 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം…

Read More

കാട്ടാക്കടയില്‍ മകനെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ജീവനൊടുക്കി. കാട്ടാക്കട കണ്ടല കോട്ടയില്‍ വീട്ടില്‍ മുഹമ്മദ് സലിം (42) ആണ് മകന്‍ ആഷ്ലിന്‍ സലി (7) മിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. വ്യവസായവകുപ്പിലെ ജീവനക്കാരനാണ് സലിം. ഇയാളുടെ കുടുംബവീടിന് സമീപം ഒരു വാടകവീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കാനെത്തിയ സഹോദരിയാണ് സലിമിനെ തൂങ്ങിയ നിലയില്‍ ആദ്യം കാണുന്നത്. തുടര്‍ന്ന് അന്വേഷണത്തില്‍ കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പത്തു വർഷം മുൻപ്, സർക്കാർ ഉദ്യോഗസ്ഥയായ അടൂർ…

Read More

വി കെ ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടും

തമിഴ്‌നാട്ടിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായിയായിരുന്ന വി കെ ശശികലയുടെ 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആദായ നികുതി വകുപ്പ് നടപടി ആരംഭിച്ചു. ചെന്നൈയിലും പരിസരത്തുമായി ശശികല വാങ്ങിക്കൂട്ടിയ സ്ഥലങ്ങൾ ഉൾപ്പെടെ 65 ആസ്തികളാണ് കണ്ടുകെട്ടുന്നത്. ശശികലയുടെ ബിനാമി കമ്പനികൾക്കും വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിലും അധികൃതർ നോട്ടീസ് നൽകി. പോയസ് ഗാർഡനിൽ ജയലളിതയുടെ വീടിന് സമീപത്ത് ശശികല പണിയുന്ന ബംഗ്ലാവും കണ്ടുകെട്ടും. അനധികൃത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരു ജയിലിലാണ് ശശികല ഇപ്പോൾ…

Read More

കണ്ണീരുണങ്ങാത്ത പെട്ടിമുടിയിൽ മോഷണ പരമ്പര; രാത്രി കാവൽ ഏർപ്പെടുത്തി

ദുരന്തഭൂമിയായി മാറിയ പെട്ടിമുടിയിൽ മോഷണ പരമ്പരയും. ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വാഹനങ്ങളുടെ വിലപിടിപ്പുള്ള ഭാഗങ്ങളും വീട്ടുപകരണങ്ങളുമാണ് രാത്രിയുടെ മറവിൽ മോഷ്ടിക്കപ്പെടുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കമ്പനി അധികൃതർ പെട്ടിമുടിയിൽ രാത്രികാവൽ ഏർപ്പെടുത്തി. വാഹനങ്ങളുടെ ടയറുകൾ, വിലകൂടിയ യന്ത്രഭാഗങ്ങൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. തെരച്ചിൽ സമയത്ത് പുറത്തെടുത്ത അലമാരകൾ, വീട്ടുപകരണങ്ങൾ എന്നിവയും മോഷ്ടാക്കൾ ഇവിടെ നിന്ന് കടത്തി.

Read More

ചൈനീസ് നടപടിയെ ശക്തമായി ചെറുക്കാൻ സൈന്യത്തിന് നിർദേശം നൽകി; ചർച്ച തുടരുന്നു

അതിർത്തിയിൽ ചൈനയുടെ ഏത് നീക്കവും ശക്തമായി പ്രതിരോധിക്കാൻ സൈന്യത്തിന് കേന്ദ്രം നിർദേശം നൽകി. പാങ്‌ഗോംഗ് തടാകത്തിന് സമീപത്ത് നിന്ന് ഇന്ത്യൻ സേനയെ പിൻവലിക്കേണ്ടതില്ലെന്ന് ഡൽഹിയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും അതിർത്തിയിലെ സ്ഥിതി വിലയിരുത്തി. ചൈന അതിർത്തിയിൽ സൈനിക നീക്കം വീണ്ടും തുടങ്ങിയതിന് പിന്നാലെയാണ് തിരിച്ചടി ശക്തമാക്കാൻ ഇന്ത്യയുടെ തീരുമാനം വിഷയം പരിഹരിക്കുന്നതിന് ബ്രിഗേഡ് കമാൻഡർ തല ചർച്ച തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ സമവായത്തിൽ എത്താത്തതിനെ…

Read More