Webdesk

ഫോണിന് ചുറ്റും ഡിസ്‌പ്ലേ, 108 എംപി ക്യാമറയും: പുതിയ ഫോണിനായി ഷാവോമി…

എംഐ ആൽഫ സ്മാർട്ഫോണിനെ പോലെ ചുറ്റും ഡിസ്പ്ലേയും 108 എംപി ക്യാമറയുമുള്ള പുതിയ സ്മാർട്ഫോണിന് പേറ്റന്റ് സ്വന്തമാക്കി ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ ഷാവോമി. ജനുവരിയിൽ സമർപ്പിച്ച പേറ്റന്റ് രേഖയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രൂപകൽപന അനുസരിച്ച് ഫോണിന് പിന്നിലേക്ക് നീളുന്ന ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതുവഴി ഫോണിന്റെ പിൻഭാഗത്തായി ഒരു ഡിസ്പ്ലേ കൂടി ലഭ്യമാവും. പവർ ബട്ടൻ മാത്രമാണ് ഫിസിക്കൽ കീ ആയി ഉണ്ടാവുക. പവർ ബട്ടനും രണ്ടാമത്തെ മൈക്കും മുകളിലുണ്ടാവും. ഫോണിന് താഴെ സ്പീക്കർ, പ്രധാന മൈക്ക്,…

Read More

കണ്ണൂരില്‍ കൊറോണ നിരീക്ഷണത്തിലിരുന്ന രണ്ട് സ്ത്രീകള്‍ മരിച്ചു

കണ്ണൂര്‍ : ജില്ലയില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന രണ്ട് പേര്‍ മരിച്ചു. കുന്നോത്ത് പറമ്പ് സ്വദേശി ആയിഷ, കാസര്‍കോട് സ്വദേശി മറിയുമ്മ എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുവരും നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ഇരുവരുടെയും സ്രവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇവരുടെ പരിശോധന ഫലങ്ങള്‍ ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ക്യാന്‍സര്‍ രോഗിയായ ആയിഷയുടെ ഭര്‍ത്താവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

Read More

കോവിഡ് വാക്‌സിന്‍: പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്‌സിറ്റി

മോസ്കോ: ലോകത്തെ ആദ്യ കൊറോണ വൈറസ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി റഷ്യൻ യൂണിവേഴ്സിറ്റി. സെചെനോവ് ഫസ്റ്റ് മോസ്കോ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് വാക്സിൻ പരീക്ഷണം നടന്നത്. ട്രാൻസ്ലേഷണൽ മെഡിസിൻ ആൻഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വദിം തർസോവ് ആണ് ഇക്കാര്യം അറിയിച്ചതെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പരീക്ഷണത്തിന് വിധേയരായ വോളന്റിയർമാരുടെ ആദ്യസംഘത്തെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്യും. രണ്ടാമത്തെ സംഘം ജൂലായ് 20 ന് ആശുപത്രിവിടുമെന്നും അധികൃതർ പറഞ്ഞു. വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം ജൂൺ 18നാണ്…

Read More

കാനഡയിലെ വയോജന കേന്ദ്രങ്ങളിലെ 40 ശതമാനം അന്തേവാസികളും കൊവിഡ് ബാധിച്ച് മരിച്ചു

കാനഡയില്‍ വയോജനങ്ങളെ പാര്‍പ്പിച്ച അഞ്ച് പ്രധാന കേന്ദ്രങ്ങളിലെ 40 ശതമാനത്തിലേറെ അന്തേവാസികളും കൊവിഡ്- 19 വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. മോണ്ട്‌റിയലിലെ നാല് കേന്ദ്രങ്ങളിലെയും ഒന്റാരിയോയിലെ ഒരു കേന്ദ്രത്തിലെയും മരണ നിരക്ക് 40 ശതമാനത്തിലേറെയാണ്. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെയുള്ള കണക്കാണിത്. മറ്റ് 19 കേന്ദ്രങ്ങളിലെ മരണനിരക്ക് 30- 40 ശതമാനമാണ്. ഇവയിലധികവും സ്ഥിതി ചെയ്യുന്നത് മോണ്ട്‌റിയലിലും ടൊറൊന്റോയിലുമാണ്. സി ബി സി ന്യൂസ് ആണ് അന്വേഷണത്തിലൂടെ ഇക്കാര്യം കണ്ടെത്തിയത്. 30 ശതമാനം…

Read More

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നക്കും സന്ദീപിനും കൊറോണയില്ല

തിരുവനന്തപുരം : നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിലെ പ്രതികളായ സ്വപ്‌നയ്ക്കും സന്ദീപിനും കൊറോണയില്ല. ഇരുവരുടെയും കൊറോണ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയി. പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയ സഹചര്യത്തിൽ ഇരുവരെയും കസ്റ്റഡിയിൽ വിടും. ആലുവ ജില്ലാ ആശുപത്രിയിലാണ് സ്വപ്നയെയും സന്ദീപിനെയും കൊറോണ പരിശോധനക്ക് വിധേയമാക്കിയത്

Read More

ബ്ലാക്ക്‌വുഡിന് 95 റണ്‍സ്; സതാംപ്റ്റണില്‍ വിന്‍ഡീസിന് നാല് വിക്കറ്റ് വിജയം

സതാംപ്റ്റൺ: കോവിഡ് കാലത്തെ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരേ വെസ്റ്റിൻഡീസിന് ആവേശ വിജയം. ടെസ്റ്റിന്റെ അവസാന ദിവസം 200 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റിൻഡീസ് ആറു വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി. 154 പന്തിൽ 95 റൺസെടുത്ത ജെർമെയ്ൻ ബ്ലാക്ക്വുഡിന്റെ പ്രകടനമാണ് സന്ദർശകരുടെ ഇന്നിങ്സിൽ നിർണായകമായത്. 27 റൺസെടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ ശേഷം വിൻഡീസ് തിരിച്ചുവരികയായിരുന്നു. ഇതോടെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ വെസ്റ്റിൻഡീസ് 1-0ത്തിന് മുന്നിലെത്തി. നേരത്തെ രണ്ടാമിന്നിങ്സിൽ ഇംഗ്ലണ്ട് 313 റൺസ് നേടിയിരുന്നു. എന്നാൽ ആദ്യ ഇന്നിങ്സിലെ…

Read More

ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിച്ചേക്കും

നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫെയ്സ്ബുക്ക് രാഷ്ട്രീയ പരസ്യങ്ങൾ നിരോധിക്കാൻ സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സോഷ്യൽ മീഡിയാ പരസ്യങ്ങളിലൂടെ വിദേശ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഇത്തവണ ആരുടേയും ഭാഗത്ത് നിന്നും അത്തരം ഒരു ഇടപടലുണ്ടാകാതിരിക്കാനും പക്ഷപാതിത്വം കാണിച്ചുവെന്ന പരാതി ഉയരാതിരിക്കാനും രാഷ്ട്രീയ പരസ്യങ്ങൾ പൂർണമായും നിരോധിക്കാനുള്ള ആലോചനകൾ ഫെയ്സ്ബുക്കിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. വോട്ടെടുപ്പിന് തയ്യാറെടുക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു ചർച്ച നടക്കുന്നത്. എന്നാൽ…

Read More

‘ചേച്ചിക്ക്’ എല്ലാമറിയാമെന്ന് സരിത്; തിരുവല്ലത്തുള്ള വീട്ടില്‍ എന്‍ ഐ എയുടെ പരിശോധന

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്തിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. നിര്‍ണായക വിവരങ്ങള്‍ സരിത്തില്‍ നിന്നും ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണം അയക്കുന്നത് ആര്, എവിടേക്ക് പോകുന്നു തുടങ്ങിയ കാര്യങ്ങള്‍ സ്വപ്‌നക്കാണ് അറിയാവുന്നതെന്ന് സരിത് മൊഴി നല്‍കി. ചേച്ചിയെന്നും മാഡമെന്നുമാണ് സരിത് സ്വപ്നയെ സംബോധന ചെയ്തത്. തനിക്ക് റമീസിനെ കുറിച്ച് മാത്രമാണ് അറിയാവുന്നതെന്നും സരിത് കസ്റ്റംസിനോട് പറഞ്ഞു. റമീസും കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് രാവിലെയാണ് മലപ്പുറം സ്വദേശിയായ റമീസിനെ പിടികൂടിയത്. സ്വര്‍ണക്കടത്ത് സംഘത്തിലെ നിര്‍ണായക കണ്ണിയാണ് ഇയാളെന്നാണ് വിവരം…

Read More

വയനാട് ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

കാട്ടിക്കുളത്തു സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോക്ടർക്കു കോവിഡ് സ്ഥീരീകരിച്ച സാഹചര്യത്തിൽ തിരുനെല്ലി പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ അദീല അബ്ദുല്ല അറിയിച്ചു. പഞ്ചായത്തിലെ കാട്ടിക്കുളം, ബാവലി ടൗണുകളിൽ മെഡിക്കൽ ഷോപ്പുകൾക്ക് മാത്രമാണ് പ്രവർത്താനുമതി. മറ്റു പ്രദേശങ്ങളിൽ പലചരക്കു-പഴം-പച്ചക്കറി കടകൾ, മത്സ്യ-മാംസ സ്റ്റാളുകൾ എന്നിവ വൈകീട്ട് അഞ്ച് വരെ പ്രവർത്തിക്കും. തൊണ്ടർനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, 10, 15 വാർഡുകളും പൂതാടി പഞ്ചായത്തിലെ മൂന്ന്, ആറ്, ഏഴ്, എട്ട്, 15 വാർഡുകളും മീനങ്ങാടി…

Read More

വിജയം 57 റണ്‍സ് അകലെ, വിന്‍ഡീസിന് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു; ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

സതാംപ്ടണില്‍ നടക്കുന്ന ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. വിജയലക്ഷ്യമായ 200 റണ്‍സ് തേടിയിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് 27 റണ്‍സ് എടുക്കുന്നതിനിടെ 3 വിക്കറ്റുകള്‍ വീണ് തകര്‍ച്ചയെ നേരിട്ടെങ്കിലും കളിയിലേക്ക് അവര്‍ തിരിച്ചു വരികയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എന്ന നിലയിലാണ്. 57 റണ്‍സ് കൂടിയാണ് വിന്‍ഡീസിന് ഇനി ജയിക്കാന്‍ വേണ്ടത്. അവസാന ദിനമായ ഇന്ന് അവര്‍ക്ക് ശേഷിക്കുന്നത് ആറ് വിക്കറ്റുകള്‍ മാത്രമാണ്. വിജയം ആര്‍ക്കെന്ന് പോലും…

Read More