കൊവിഡ് 19: സ്വദേശം ചൈനയല്ല, നമുക്കിടയില്‍ അതുണ്ടായിരുന്നെന്ന് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥ
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധ ചൈനയില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന സിദ്ധാന്തം തള്ളി ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥ. കൊറോണ വൈറസ് സജീവമല്ലാതെ ലോകത്തിന്റെ പലയിടങ്ങളിലും ഉണ്ടായിരുന്നെന്നും അനുകൂല സാഹചര്യത്തില്‍ തീവ്രത കൈവരിച്ചതാണെന്നും ലോകാരോഗ്യ സംഘടനയുടെ റഷ്യന്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന മെലിട്ട വുജ്‌നോവിക് അഭിപ്രായപ്പെട്ടു. ലോകാരോഗ്യസംഘടന വലിയൊരു ടീമിനെ കൊവിഡ് വ്യാപനത്തെ കുറിച്ചും അതിന്റെ ഉത്ഭവത്തെകുറിച്ചും അന്വേഷിക്കാന്‍ ചൈനയിലേക്ക് നിയോഗിച്ചിട്ടുണ്ട്. അവിടെ നിന്നുള്ള കണ്ടെത്തലിന്റെ കൂടെ അടിസ്ഥാനത്തിലാണ് പുതിയ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുക. ഈ വൈറസ് നമ്മുടെ ചുറ്റുമുണ്ടായിരുന്നു, മൃഗങ്ങളിലുണ്ടായിരുന്നു….