തിരുവനന്തപുരം ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍; ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി ഉത്തരവ് പുറത്തിറങ്ങി. നാളെ രാവിലെ ആറ് മണി മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. നഗരപരിധിയില്‍ രാത്രി കര്‍ഫ്യൂ ഏഴ് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാക്കി. ജില്ലയിലെ മറ്റിടങ്ങളില്‍ രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കര്‍ഫ്യു രാവിലെ 7 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെയും കടകള്‍ തുറക്കാം. പലചരക്ക്, പച്ചക്കറി,…