Headlines

Webdesk

കാർഷിക ബില്ലിനെതിരെ സംസ്ഥാനസർക്കാർ സുപ്രീം കോടതിയിലേക്ക്; തീരുമാനമായത് മന്ത്രിസഭാ യോഗത്തിൽ

വിവാദമായ കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തലുണ്ടായി. തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനമായത്.   ബിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിഷേധം ഉയരുകയും സമരപ്രക്ഷോഭങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.   ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയമായ കൃഷിയിൽ നിയമനിർമാണം നടത്തുമ്പോൾ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ…

Read More

നിങ്ങള്‍ എപ്പോഴെങ്കിലും പുളി ജ്യൂസ് കഴിച്ചിട്ടുണ്ടോ? എന്നാല്‍ ഒന്നു ശ്രമിക്കുക മികച്ച ആരോഗ്യ ഗുണങ്ങൾ നേടാം

നിങ്ങള്‍ എപ്പോഴെങ്കിലും പുളി ജ്യൂസ് കഴിച്ചിട്ടുണ്ടോ? എന്നാല്‍ ഒന്നു ശ്രമിക്കുക. കാരണം, പുളിയുടെ ആരോഗ്യ ഗുണങ്ങള്‍ ശരീരത്തിലെത്തിക്കാന്‍ മികച്ചതാണിത് വിറ്റാമിന്‍ ബി, കരോട്ടിനുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിരിക്കുന്ന പുളി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. പുളി ജ്യൂസ് എങ്ങനെ ഉണ്ടാക്കാം? ആവശ്യമായ ചേരുവകള്‍ പഞ്ചസാര സിറപ്പ് അല്ലെങ്കില്‍ തേന്‍ പുളി വെള്ളം ഐസ് ക്യൂബുകള്‍   തയാറാക്കുന്ന വിധം പുളി കഴുകി കുരു നീക്കം ചെയ്യുക. ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ്…

Read More

ഏഴ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു; എം സി കമറുദ്ദീനെതിരെ 63 കേസുകളായി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ 7 വഞ്ചനാ കേസുകൾ കൂടി. കാസർകോട് ടൗൺ സ്‌റ്റേഷനിലാണ് കമറുദ്ദീന്റെയും ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളുടെയും പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തത്. തൃക്കരിപ്പൂർ, വലിയപറമ്പ, പടന്ന, പയ്യന്നൂർ സ്വദേശികളായ ആറ് പേരിൽ നിന്നായി 88.55 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ചന്തേരയിലെ കേസുകൾ. ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന ചെറുവത്തൂർ സ്വദേശിയുടെ പരാതിയിലാണ് കാസർകോട് സ്‌റ്റേഷനിലെ കേസ്. എം സി…

Read More

കേരളം സമൂഹ വ്യാപന ഭീഷണിയിൽ; കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തിൽ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് ഇപ്പോള്‍ കേരളം. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കേരളം ആറാമതെത്തി. 100 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ അതില്‍ എത്ര പേര്‍ കോവിഡ് പോസിറ്റീവാകുന്നു എന്ന കണക്കാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം 12.53 % ആണ് കേരളത്തിന്‍റെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കെടുക്കുമ്പോള്‍ 9.1% ആണ് കേരളത്തിന്‍റെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി. ദേശീയ ശരാശരി…

Read More

മന്ത്രി വി എസ് സുനിൽകുമാറിനും കൊവിഡ് സ്ഥിരീകരിച്ചു

കൃഷി മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വി എസ് സുനിൽകുമാർ. നേരത്തെ തോമസ് ഐസക്, ഇ പി ജയരാജൻ എന്നീ മന്ത്രിമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

സ്വർണവില വീണ്ടും കുറഞ്ഞു; പവന് ഇന്ന് 200 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,200 രൂപയായി. 4650 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച രണ്ട് തവണയായി പവന് 760 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ ആയിരം രൂപയുടെ കുറവാണ് സ്വർണത്തിനുണ്ടായത്. ഓഗസ്റ്റ് ഏഴിന് സ്വർണം സർവകാല റെക്കോർഡായ 42,000 രൂപയിലെത്തിയിരുന്നു.

Read More

യാത്രക്കാരെ ആകര്‍ഷിക്കാന്‍ നയം മാറ്റി കെഎസ്‌ആര്‍ടിസി; പുതിയ സര്‍വ്വീസിന് വയനാട്ടില്‍ തുടക്കം

കല്‍പ്പറ്റ: നിശ്ചയിച്ച സ്റ്റോപ്പില്‍ പോലും നിര്‍ത്താതെ പറപറന്ന് നഷ്ടത്തിലേക്ക് ഓടിയിറങ്ങിയ ആനവണ്ടി ഇപ്പോള്‍ പരിഷ്‌കാരങ്ങളില്‍ നിന്ന് പരിഷ്‌കാരങ്ങളിലേക്ക് കുതിക്കുകയാണ്. ചിലവ് പോലെ വരവും വേണമെന്ന നിര്‍ബന്ധം മാനേജ്‌മെന്റും സര്‍ക്കാരും മുന്നോട്ടുവെക്കുമ്ബോള്‍ നൂതന ആശയങ്ങളൊടൊപ്പം ജീവനക്കാരുമുണ്ട്. യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ ആശയവുമായി വയനാട്ടില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസ് തുടങ്ങി കഴിഞ്ഞു. യാത്രക്കാര്‍ എവിടെ നിന്ന് കൈ കാണിക്കുന്നുവോ അവിടെ നിശ്ചയിച്ച സ്‌റ്റോപ്പ് അല്ലെങ്കില്‍ പോലും നിര്‍ത്തി ആളെ കയറ്റുന്ന രീതിയാണ് പരീക്ഷാണര്‍ത്ഥം തുടങ്ങിവെച്ചിരിക്കുന്നത്. സ്വകാര്യബസുകാര്‍ മുമ്ബേ പയറ്റിക്കൊണ്ടിരിക്കുന്ന ഈ ‘അവനവന്‍പടി’…

Read More

തന്റെ കൈകൾ ശുദ്ധമാണ്; തന്നെ കുടുക്കാൻ ശ്രമം നടത്തിയെന്നും വി കെ ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം നിർമാണത്തിൽ തന്റെ കൈകൾ ശുദ്ധമെന്ന് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. തന്നെ കുടുക്കാൻ ആസൂത്രിതമായി ശ്രമം നടക്കുന്നു. താൻ സാമ്പത്തികമായി നേട്ടമുണ്ടാക്കിയിട്ടില്ല. തകരാറുണ്ടായാൽ ആരാണ് ഉത്തരവാദിയെന്നും ആരാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരാറുകാരനാണ് തകരാറുകളുടെ ബാധ്യത. അതുകൊണ്ട് തന്നെ പാലം നിർമാണവുമായി ബന്ധപ്പെട്ട് സർക്കാരിന് നഷ്ടമുണ്ടാക്കിയിട്ടില്ല. പാലം പുതുക്കി പണിയാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം. തന്നെ കുടുക്കാൻ ചിലർ ശ്രമിച്ചു. അതിന്റെ ഭാഗമായാണ് വിവാദങ്ങളുണ്ടായത്. അഴിമതിയുണ്ടായാലും ഇല്ലെങ്കിലും…

Read More

ലൈഫ് മിഷൻ കമ്മീഷൻ വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു

ലൈഫ് മിഷൻ കമ്മീഷൻ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ലൈഫ് മിഷൻ വിവാദമുണ്ടായി ഒന്നര മാസം പിന്നിടുമ്പോഴാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ മൊഴിയോടെയാണ് ലൈഫ് മിഷൻ കമ്മീഷൻ വിവാദം ഉയർന്നത്. വടക്കാഞ്ചേരിയിൽ റെഡ് ക്രസന്റുമായി ചേർന്ന് 140 അപ്പാർട്ട്‌മെന്റുകൾ നിർമിക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള ആക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നാണ് വിജിലൻസ് അന്വേഷണത്തിനുള്ള ഉത്തരവിൽ പറയുന്നത്. വിവാദവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം കോടിയേരി ബാലകൃഷ്ണനും വിജിലൻസ് അന്വേഷണത്തിലേക്ക് പോകണമെന്ന നിർദേശം നൽകിയിരുന്നു.

Read More

കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 83,347 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,347 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1085 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 90,020 ആയി. രാജ്യത്ത് ആകെ സ്ഥിരീകരിച്ച 56.46 ലക്ഷം കൊവിഡ് ബാധിതരിൽ 9.63 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 45.87 ലക്ഷം പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 80 ശതമാനമായി ഉയർന്നിട്ടുണ്ട്. കൊവിഡ് മരണനിരക്ക് 1.59 ശതമാനമാണ്. ദിനംപ്രതിയുള്ള പരിശോധനാശേഷി 12 ലക്ഷമായി…

Read More