ലൈഫ് മിഷൻ കമ്മീഷൻ വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു

ലൈഫ് മിഷൻ കമ്മീഷൻ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ലൈഫ് മിഷൻ വിവാദമുണ്ടായി ഒന്നര മാസം പിന്നിടുമ്പോഴാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

സ്വപ്‌ന സുരേഷിന്റെ മൊഴിയോടെയാണ് ലൈഫ് മിഷൻ കമ്മീഷൻ വിവാദം ഉയർന്നത്. വടക്കാഞ്ചേരിയിൽ റെഡ് ക്രസന്റുമായി ചേർന്ന് 140 അപ്പാർട്ട്‌മെന്റുകൾ നിർമിക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള ആക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നാണ് വിജിലൻസ് അന്വേഷണത്തിനുള്ള ഉത്തരവിൽ പറയുന്നത്.

വിവാദവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം കോടിയേരി ബാലകൃഷ്ണനും വിജിലൻസ് അന്വേഷണത്തിലേക്ക് പോകണമെന്ന നിർദേശം നൽകിയിരുന്നു.