Headlines

Webdesk

സംസ്ഥാനത്തെ സാഹചര്യം ഗുരുതരം; കോവിഡ് മരണനിരക്ക് ഉയർന്നേക്കുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ മരണനിരക്ക് ഇനിയും ഉയരുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ.  സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും അറുപത്‌ വയസിന് മുകളിലുള്ളവര്‍. മരിച്ചവരില്‍ 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്കരുമാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. ഒരു വയസിനും 17 വയസിനുമിടയിലുള്ള 3 പേര്‍, 18 വയസിനും 40നും ഇടയിലുള്ള 26 പേര്‍, 41നും 59നും ഇടയിലുള്ള 138 പേര്‍, 60വയസിന് മുകളിലുളള 405 പേര്‍ എന്നിങ്ങനെയാണ് സംസ്ഥാനത്ത്…

Read More

24 മണിക്കൂറിനിടെ 1.96 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 3.20 കോടി, രോഗമുക്തി നേടിയവര്‍ 2.36 കോടി

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കഞ്ഞു. ഇതുവരെ 32,094,034 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 981,962 ലക്ഷം പേരാണ് മരിച്ചത് . 2.36 കോടി പേര്‍ രോഗവിമുക്തി നേടി. 7,435,723 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 62,378 പേരുടെ നില ഗുരുതരവുമാണ്. 24 മണിക്കൂറിനിടെ ലോകത്ത് 1.96 ലക്ഷം രോഗികള്‍ കൊവിഡ് ബാധിച്ചതായി റിപോര്‍ട്ടില്‍ വ്യക്തമാകുന്നു.   അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. 7,139,553 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ…

Read More

പൗരത്വ ഭേദഗതി നിയമം: കേരളം ഫയല്‍ ചെയ്ത സ്യൂട്ട് ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് കേരളം ഫയല്‍ ചെയ്ത സ്യൂട്ട് ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഹൃഷികേശ് റോയ് ചേംബറിലാണ് ഹര്‍ജി പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് അയച്ച സമന്‍സിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്യൂട്ട് കോടതി പരിഗണിക്കുന്നത്.   2020 ജനുവരി 13നാണ് കേരളം പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. 2013ലെ സുപ്രീം കോടതി ചട്ടപ്രകാരം, കേസിലെ എതിര്‍കക്ഷി ആയ കേന്ദ്ര…

Read More

കോവിഡ് ബാധിതനാണ്; മാ​ന​സി​ക​മാ​യി കൂ​ടി ത​ക​ർ​ക്ക​രു​ത്;കെ എസ് യു പ്രസിഡൻ്റ്

തിരുവനന്തപുരം: കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വ്യാ​ജ​പേ​ര് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​എ​സ്‌​യു സംസ്ഥാന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത്. താ​ൻ മു​ങ്ങി​യി​ട്ടി​ല്ലെ​ന്നും സം​ഭ​വി​ച്ച​ത് ക്ലെ​റി​ക്ക​ൽ തെ​റ്റാ​കാ​മെ​ന്നുമാണ് അ​ഭി​ജി​ത്തിൻ്റെ വി​ശ​ദീ​ക​രണം. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ഭി​ജി​ത് മ​റു​പ​ടി ന​ൽ​കി​യ​ത്. കെ.​എം അ​ഭി​ജി​ത്ത് വ്യാ​ജ പേ​രി​ലും വി​ലാ​സ​ത്തി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ൽ 48 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 19 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി. ഇ​തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കെ.​എം അ​ബി , തി​രു​വോ​ണം എ​ന്ന വി​ലാ​സ​ത്തി​ലെ​ത്തി​യ ആ​ളെ…

Read More

എം ശിവശങ്കർ എൻഐഎ ഓഫീസിൽ; വീണ്ടും ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ശിവശങ്കർ രാവിലെ എത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.   ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും എൻഐഎ ഓഫീസിലുണ്ട്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ സ്ഥിരീകരണമില്ല   ചോദ്യം ചെയ്യലിനായി സ്വപ്നയെ എൻഐഎ…

Read More

മുംബൈയുടെ വിജയത്തിന് പിന്നില്‍ ഹിറ്റ്മാന്‍ മാത്രമല്ല, 4 കാരണം, ആ രണ്ട് പേരും

മുംബൈ: ഐപിഎല്ലിലെ കംപ്ലീറ്റ് ഗെയിമില്‍ മുംബൈ ഇന്ത്യന്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ മുംബൈയുടെ ആ ഗെയിമിന് പ്രധാനമായും എല്ലാവരും രോഹിത് ശര്‍മയാണ് കാരണം എന്ന് ഉറപ്പിക്കുന്നു. പക്ഷേ രോഹിത് നിര്‍ണായകമായി നടത്തിയ ഇടപെടലുകള്‍ അടക്കം മറ്റ് ചില കാരണങ്ങളും മുംബൈയെ ജയത്തിലേക്ക് നയിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ ഇതൊന്നും കളത്തില്‍ കണ്ടിരുന്നില്ല. ചാമ്പ്യന്‍ ടീമില്‍ നിന്ന് കാണുന്ന ചില കാര്യങ്ങളാണ് മുംബൈയില്‍ നിന്ന് കണ്ടത്.   ഞെട്ടിച്ച ഫീല്‍ഡിംഗ് മുംബൈയുടെ ഫീല്‍ഡിംഗ് ഇതുവരെ ഐപിഎല്ലിലെ തന്നെ ബെസ്റ്റ്…

Read More

പ്രാദേശികമായ ലോക്ക് ഡൗണുകളും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി; സാമ്പത്തിക പ്രവർത്തനത്തെ ബാധിക്കരുത്

പല സംസ്ഥാനങ്ങളും ഏർപ്പെടുത്തുന്ന ഹ്രസ്വകാല ലോക്ക് ഡൗൺ സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാദേശിക ലോക്ക് ഡൗൺ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസ് യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.   മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിലാണ് ശ്രദ്ധ കാണിക്കേണ്ടത്. ഒന്നോ രണ്ടോ ദിവസത്തേക്ക് അടിച്ചേൽപ്പിക്കുന്ന ലോക്ക് ഡൗൺ എത്ര ഫലപ്രദമാണെന്ന് സംസ്ഥാനങ്ങൾ ചിന്തിക്കണം. ഈ ലോക്ക് ഡൗൺ കാരണം സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിക്കരുത്.   ഫലപ്രദമായ പരിശോധന, ചികിത്സ,…

Read More

കാശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ത്രാൽ അവന്തിപ്പോരയിലെ മഗാമ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം   ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു. സൈന്യവും ജമ്മു കാശ്മീർ പോലീസും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്.

Read More

പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം സിബിഐക്ക് കൈമാറി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം സിബിഐക്ക് കൈമാറി. സിബിഐ അന്വേഷണമാവശ്യപ്പെട്ട് നിക്ഷേപകർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം കൈമാറിയുള്ള സർക്കാർ വിജ്ഞാപനമിറങ്ങിയത്.   സെപ്റ്റംബർ 16നാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവിറങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഒറ്റ എഫ്‌ഐആർ ഇടാനുള്ള ഡിജിപിയുടെ ഉത്തരവാണ് മരവിപ്പിച്ചത്. ഓരോ പരാതിയിലും പ്രത്യേകം എഫ്‌ഐആർ ഇടാൻ ഹൈക്കോടതി നിർദേശിച്ചു. എല്ലാ ജില്ലാ കളക്ടർമാരും ജില്ലയിലെ പോപ്പുലർ ബ്രാഞ്ചുകൾ ഏറ്റെടുത്ത് മുദ്രവയ്ക്കണം….

Read More

കാസർകോട് ബേക്കലിൽ അഞ്ചാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് ബേക്കലിൽ പതിനൊന്നു വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പള്ളിക്കരയിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി അഷിതയാണ് മരിച്ചത്. ബേക്കൽ കട്രമൂലയിലെ ആശ-പവിത്രൻ ദമ്പതികളുടെ മകളാണ്. പവിത്രൻ ദുബൈയിലാണ്   കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ആശ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. സഹോദരൻ അശ്വിൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടി തൂങ്ങിയ മുറി അടച്ചുപൂട്ടി സീൽ ചെയ്തിട്ടുണ്ട്‌  …

Read More