ആറായിരത്തിന് മുകളില്‍ രോഗികള്‍; 6324 പേര്‍ക്കു കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5321 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ

ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന വർധനവ് ആറായിരത്തിലേക്ക് എത്തുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളവും എത്തുകയാണ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 628 പേരുടെ ഉറവിടം വ്യക്തമല്ല. 105 പേർ ആരോഗ്യപ്രവർത്തകരാണ്. നിലവിൽ 45,919 പേരാണ് ചികിത്സയിൽ കഴിയുന്നത്. 3168 പേർ ഇന്ന് രോഗമുക്തി നേടി