Headlines

Webdesk

പതിമൂന്ന്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു

സുൽത്താൻ ബത്തേരി : പതിമൂന്ന്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുൽക്കല്ലൂർ സ്വദേശിയും ഓടപ്പളം അഞ്ചാം ഡിവിഷനിൽ കോഴിഫാം നടത്തുന്നയാളുമായ ചെമ്പോത്തൊടിയിൽ ഹംസ (32)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.റോഡിലൂടെ നടന്ന് പോകുകയായിരുന്ന പതിമൂന്നുകാരനോട് മിഠായി നൽകാമെന്ന് പറഞ്ഞ് ഇയാൾ കാറിലേക്ക് വലിച്ച് കയറ്റി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ പരാതിയെ തുടർന്ന് ബത്തേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാന്റ് ചെയ്തു.

Read More

ഇന്ന് സംസ്ഥാനത്ത് 21 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം നരുവാമൂട് സ്വദേശി ആല്‍ബി (20), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തിരുവനന്തപുരം മന്നൂര്‍കോണം സ്വദേശി തങ്കപ്പന്‍ (70), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശി ശശി (60), തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വാസുദേവന്‍ (75), തൃശൂര്‍ സ്വദേശിനി കതീറ മാത്യു (88), തിരുവനന്തപുരം മണക്കാട് സ്വദേശി ഡോ. എം.എസ്. അബ്ദീന്‍ (72), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം വെമ്പായം സ്വദേശി ഓമന (62), തിരുവനന്തപുരം ആനയറ സ്വദേശി ശശി (74), തിരുവനന്തപുരം…

Read More

ഇത് തെറ്റാണ്, നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിനും ചുമതലയുണ്ട്; കെ എം അഭിജിത്തിനെതിരെ മുഖ്യമന്ത്രി

കൊവിഡ് പരിശോധനക്ക് പേരും അഡ്രസും തെറ്റിച്ച് നൽകിയ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാവാണ് ആക്ഷേപത്തിന് ഇരയായത്. രോഗം പരത്താനുള്ള ദൗത്യമാണ് ഇങ്ങനെ ഏറ്റെടുക്കുന്നത്. ഇത് തെറ്റാണ്, പ്രതിപക്ഷ നേതാവിന് അടക്കം ഇത് നിയന്ത്രിക്കാൻ ചുമതലയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു   രോഗവ്യാപന തോത് വർധിപ്പിക്കുന്ന നിലയിൽ അപകടകരമായ ഒന്നായി ഇതു മാറുന്നു. മാനദണ്ഡം പാലിക്കാതെയാണ് സമരങ്ങൾ നടക്കുന്നത്….

Read More

വയനാട്ടിൽ 189 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.09) പുതുതായി നിരീക്ഷണത്തിലായത് 189 പേരാണ്. 265 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3444 പേര്‍. ഇന്ന് വന്ന 89 പേര്‍ ഉള്‍പ്പെടെ 657 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1803 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 80272 സാമ്പിളുകളില്‍ 74623 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 71743 നെഗറ്റീവും 2880 പോസിറ്റീവുമാണ്  

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 22 ഹോട്ട്സ്പോട്ടുകൾ കൂടി; 8 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11), പനവള്ളി (6), പുലിയൂര്‍ (സബ് വാര്‍ഡ് 4), മാവേലിക്കര മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി (21), നെല്ലായ (11), നെന്മാറ (15), തൃക്കടീരി (14), തൃശൂര്‍ ജില്ലയിലെ വെള്ളാങ്കല്ലൂര്‍ (സബ് വാര്‍ഡ് 2), ചാലക്കുടി (സബ് വാര്‍ഡ് 32), മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), പത്തനംതിട്ട ജില്ലയിലെ കടമ്പനാട് (9), മല്ലപ്പുഴശേരി (സബ് വാര്‍ഡ്…

Read More

സ്വർണക്കടത്ത് കേസ്: ശിവശങ്കറിനെയും സ്വപ്‌നയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനേയും സ്വപ്‌ന സുരേഷിനേയും എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ഇരുവരേയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ ആറ് മണിക്കൂർ പിന്നിട്ടു. ഇത് മൂന്നാം തവണയാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഡിലീറ്റ് ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്തിരുന്നു. ഇതിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് സൂചന

Read More

കല്‍പ്പറ്റ സിന്ദുര്‍ വസ്ത്രാലയം സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തില്‍ പോകണം

കല്‍പ്പറ്റ സിന്ദുര്‍ ടെക്‌സ്‌റ്റൈല്‍സില്‍ 5 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥാപനം സന്ദര്‍ശിച്ച മുഴുവന്‍ ആളുകളും സ്വമേധയാ നിരീക്ഷണത്തില്‍ പോകേണ്ടതും എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടനെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കേണ്ടതുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Read More

ആണവഗവേഷകന്‍ ഡോ. ശേഖര്‍ ബസു കോവിഡ് ബാധിച്ച് മരിച്ചു

അറ്റോമിക്ക് എനര്‍ജി കമ്മീഷന്‍ മുന്‍ ചെയര്‍മാനും ആണവഗവേഷകനുമായ പത്മശ്രീ ഡോ. ശേഖര്‍ ബസു കോവിഡ് ബാധിച്ച് മരിച്ചു. 68 വയസായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് പുലര്‍ച്ചെ 4.50 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം ആശുപത്രി അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. മെക്കാനിക്കല്‍ എഞ്ചിനീയറായ ഡോ. ബസു ഇന്ത്യയിലെ ആണവ പദ്ധതികള്‍ക്കായി നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഹന്തിലും ബസുവിന്റെ സംഭാവനയുണ്ട്. 2014…

Read More

ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട് ജില്ലയിൽ; സ്ഥിരീകരിച്ചത് 883 പേർക്ക്

  സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് കോഴിക്കോട് ജില്ലയിലാണ്. 883 പേർക്കാണ് കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ സ്ഥിരീകരിച്ച കേസിൽ 820 എണ്ണവും സമ്പർക്ക രോഗികളാണ്. കൊല്ലത്ത് ഇന്ന് ആദ്യമായി രോഗബാധ 500 കടന്നു. പത്തനംതിട്ടയിൽ 440 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് ഇന്ന് 763 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 707 കേസുകളും സമ്പർക്കമാണ്. കാസർകോട് ഈ മാസം 23 വരെ 3765 പേർക്കാണ് കൊവിഡ്…

Read More

വയനാട് ജില്ലയിൽ 106 പേര്‍ക്ക് കൂടി കോവിഡ്;105 പേര്‍ രോഗമുക്തി നേടി ,98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

‍വയനാട് ജില്ലയില്‍ ഇന്ന് (24.09.20) 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 105 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍, ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ എന്നിവര്‍ ഉള്‍പ്പെടെ 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2880 ആയി. 2196 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 668 പേരാണ് ചികിത്സയിലുള്ളത്. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ …

Read More