സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് കോഴിക്കോട് ജില്ലയിലാണ്. 883 പേർക്കാണ് കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ സ്ഥിരീകരിച്ച കേസിൽ 820 എണ്ണവും സമ്പർക്ക രോഗികളാണ്.
കൊല്ലത്ത് ഇന്ന് ആദ്യമായി രോഗബാധ 500 കടന്നു. പത്തനംതിട്ടയിൽ 440 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് ഇന്ന് 763 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 707 കേസുകളും സമ്പർക്കമാണ്. കാസർകോട് ഈ മാസം 23 വരെ 3765 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.