ഇടത്തേക്കോ വലത്തേക്കോ; ജോസ് വിഭാഗത്തിന്റെ ഭാവി നിർണയിക്കാൻ ഇന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം
ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് നടക്കും. യുഡിഎഫിൽ തുടരണോ അതോ എൽഡിഎഫിലേക്ക് പോകണോ എന്ന കാര്യത്തിൽ യോഗത്തിൽ ചർച്ചയുണ്ടാകും. യുഡിഎഫ് വിട്ടാൽ ജോസ് കെ മാണി വിഭാഗം വഴിയാധാരമാകില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പാർട്ടിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഇടതുപക്ഷത്തേക്ക് പോകുകയാണെങ്കിൽ പാർട്ടിയുടെ ഭാവി എന്താകുമെന്നതിനെ കുറിച്ചും ചർച്ചകൾ നടക്കും പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പും വരാനിരിക്കെ സ്വീകരിക്കേണ്ട നിലപാടുകളും ഇന്നത്തെ…