Webdesk

കൊവിഡ്; അമേരിക്കയിൽ മരുന്ന് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ; കൊവിഡിനെതിരായ പരീക്ഷണ വാക്സിൻ വിജയകരമെന്ന് റിപ്പോർട്ട്. അമേരിക്കയിലെ ബയോടെക് മോഡേണ വികസിപ്പിച്ച മരുന്നാണ് ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്നത്. 45 പേരിലാണ് മരുന്ന് പരീക്ഷിച്ചത്. ഇതിൽ രണ്ട് ഡോസ് മരുന്ന് സ്വീകരിച്ചവരുടെ ശരീരങ്ങളിൽ കൊവിഡ് വൈറസുകളെ നശിപ്പിക്കുന്ന ആന്റിബോഡികൾ കൂടിയ അളവിൽ കണ്ടെത്തി. ഇത് കൊവിഡ് മുക്തരായവരിൽ കാണുന്ന ആന്റിബോഡികളെക്കാൾ കൂടിയ അളവിലാണെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മരുന്ന് പരീക്ഷിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം പകുതിയിലധികം പേരിലും തളർച്ചയോ…

Read More

ഹൈക്കോടതി ഉത്തരവ്: യുഡിഎഫിന്റെ സമരങ്ങള്‍ നിര്‍ത്തിവെച്ചു

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്താനിരുന്ന എല്ലാ സമരങ്ങളും മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം ജൂലൈ 31 വരെ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ജൂലൈ 31 വരെ സമരങ്ങള്‍ നടത്തില്ലെന്ന് യുഡിഎഫ് അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുമ്പോഴും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നിരവധി ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യുഡിഎഫിന്റെ സമരം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സംസ്ഥാനത്ത് സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ തന്നെയായിരുന്നു യുഡിഎഫിന്റെ സമരാഭാസം നടന്നിരുന്നത്. ഇതിന് പിന്നാലെയാണ്…

Read More

അസമില്‍ പ്രളയക്കെടുതി അതിരൂക്ഷം; മരണസംഖ്യ 92 ആയി ഉയര്‍ന്നു

അസമില്‍ ദിവസങ്ങളായി തുടരുന്ന പ്രളയത്തില്‍ മരണം 92 ആയി. സോനിത്പൂര്‍, ബാര്‍പേത, ഗോലഘട്ട, മോറിഗാവ് ജില്ലകളെയാണ് പ്രളയം ബാധിച്ചത്. ബ്രഹ്മപുത്ര കര കവിഞ്ഞൊഴുകിയതോടെയാണ് സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായത്. എല്ലാ വര്‍ഷവും അസമില്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ സംഭവിക്കാറുണ്ട്. പതിവ് പോലെ കാസിരംഗ ദേശീയ പാര്‍ക്കിനെയും വെള്ളപ്പൊക്കം ബാധിച്ചു. പാര്‍ക്കിന്റെ 95 ശതമാനവും വെള്ളം നിറഞ്ഞതായാണ് വാര്‍ത്തകള്‍. 66 വന്യമൃഗങ്ങളാണ് ഇത്തവണ ചത്തത്.

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ രോഗി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം സ്വദേശിയായ 52കാരനാണ് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്. മരത്തില്‍ നിന്ന് വീണു പരുക്കേറ്റതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കൊവിഡ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കുകയായിരുന്നു ഇന്ന് രാവിലെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ആത്മഹത്യാ ശ്രമം കണ്ടത്. ഉടനെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ നേരത്തെയും രണ്ട് പേര്‍ ആത്മഹത്യ ചെയ്തിരുന്നു.

Read More

ക്ഷേത്രങ്ങളിലെ രാമായണ പാരായണം ഇല്ലാതെ രാമായണ മാസത്തിനു തുടക്കം; ഇന്ന് കർക്കിടകം ഒന്ന്

ഇന്ന് കർക്കടകം ഒന്ന്.മലയാള വർഷത്തിൻ്റെ അവസാന മാസമാണ് കർക്കിടകം . ഈ മാസത്ത് വിശ്വാസത്തിൻ്റെ പരിവേഷം നൽകി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രചിച്ച അധ്യാത്മരാമായണം കിളിപ്പാട്ട് വിശ്വാസികൾ വീടുകളിൽ വായിക്കും. സാധാരണ ഗതിയിൽ ഈ ഒരു മാസക്കാലം വിവിധ പരിപാടികളോട് ക്ഷേത്രങ്ങളിൽ രാമായണ മാസാചരണം നടക്കേണ്ടതാണ് എന്നാൽ കോവിഡ് ഭീഷണിയെ തുടർന്ന് ഇക്കുറി ക്ഷേത്രങ്ങളിൽ രാമായണ പാരായണം ഉണ്ടായിരിക്കുകയില്ല

Read More

സ്വർണക്കടത്ത്: മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി പിടിയിൽ. മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വർണം വാങ്ങാൻ റമീസിന് പണം നൽകിയ വ്യക്തികളാണ് പിടിയിലായത്. കേസിൽ കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി സമജുവിന് പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിനായി കൊച്ചിയിൽ എത്തിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കും. ഹൈദരാബാദിലേക്കുള്ള സ്വർണ നീക്കത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. പ്രതികൾ കടത്തിക്കൊണ്ടുവന്ന സ്വർണം വാങ്ങിയ മലപ്പുറത്തെ ജ്വല്ലറി ഉടമയും കസ്റ്റഡിയിലാണ്….

Read More

കോവിഡ് പ്രതിരോധം; കാസര്കോട് ജില്ലയില്‍ കടകള്‍ രാവിലെ 8 മുതല്‍ വൈകുന്നേരം ആറ് മണി വരെ

സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നതോടെ കാസര്‍കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. ജില്ലയില്‍ ഇന്ന് മുതല്‍ കടകള്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ജനക്കൂട്ടം ഒഴിവാക്കാന്‍ ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും പോലീസ് നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക. മഞ്ചേശ്വരം മുതല്‍ തലപ്പാടി വരെയുള്ള 28 കിലോമീറ്റര്‍ ദേശീയ പാത കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ദേശീയപാതയില്‍ മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെയുള്ള പൊതുഗതാഗതവും നിരോധിച്ചു. മധൂര്‍, ചെര്‍ക്കള എന്നിവിടങ്ങളിലെ കടകളും കാസര്‍കോട് നഗരത്തിലെ മാര്‍ക്കറ്റും ഇന്ന്…

Read More

എൻജിനിയറിങ് പ്രവേശന പരീക്ഷ ഇന്ന് നടക്കും

തിരുവനന്തപുരം : കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച്‌ 1,10,250 വിദ്യാർഥികൾ സംസ്ഥാനത്ത്‌ എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ കീം എഴുതും. സംസ്ഥാനത്തും ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 342 സെന്ററുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെയും ഉച്ചയ്‌ക്കുമായാണ്‌ പരീക്ഷ. രജിസ്‌റ്റർ ചെയ്‌ത മൂന്ന്‌ കുട്ടികൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇവർക്ക് ആശുപത്രിയിൽ പരീക്ഷ എഴുതാനുള്ള സജ്ജീകരണം ഒരുക്കി‌. പരീക്ഷാ കേന്ദ്രങ്ങൾ ബുധനാഴ്‌ച അഗ്‌നിശമന സേന അണുവിമുക്തമാക്കി. പനി പരിശോധന, സമൂഹ അകലം എന്നിവ ഉറപ്പാക്കിയാണ്‌ ഹാളിലേക്ക്‌ പ്രവേശിപ്പിക്കുക. പനിയോ…

Read More

എറണാകുളം ജില്ലയിൽ ഇന്ന് 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ-7 • ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള വരാപ്പുഴ സ്വദേശി • ജൂലായ് 11 ന് മുംബൈ – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 30 വയസുള്ള ഗുജറാത്ത് സ്വദേശി • ജൂലായ് 11 ന് ഹൈദരാബാദ് – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 29 ഗുജറാത്ത് സ്വദേശി • ജൂലായ് 1ന് ദമാം- കൊച്ചി…

Read More

സര്‍ക്കാരിന്റെ കൈത്താങ്ങ്; രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും: മുഖ്യമന്ത്രി

സംസ്ഥാനത്ത് രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൈത്താങ്ങ് തുടരുകയാണ്. രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യും. മെയ്, ജൂണ്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രി പറഞ്ഞു. ഏകദേശം നാല്‍പത്തെട്ടര ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടുക. സാമൂഹ്യസുരക്ഷാ പെന്‍ഷന് 1165 കോടിയും ക്ഷേമനിധി…

Read More