സമ്പർക്കത്തിലൂടെ 481 പേർക്ക് രോഗബാധ; 301 കേസുകളും തിരുവനന്തപുരത്ത്
സംസ്ഥാനത്ത് ആശങ്ക രൂക്ഷമാക്കി സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുന്നു. ഇന്ന് 481 പേർക്കാണ് സമ്പർക്കത്തിലൂടെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 301 കേസുകളും തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 16 പേർ വേറെയുമുണ്ട്. കഴിഞ്ഞ ദിവസം ഹൈപ്പർ മാർക്കറ്റിലെ 61 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് ഇതേ സ്ഥാപനത്തിലെ 17 പേർക്ക് കൂടി രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിൽ നിന്ന് ഇനിയും ഫലം വരാനുണ്ട്. ജില്ലയിലെ…