Webdesk

ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ട് വനിതാ പോലീസുകാര്‍ക്ക് കൊവിഡ്; ഓഫീസ് താത്കാലികമായി അടച്ചു

തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രണ്ട് വനിതാ പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിയന്ത്രിത മേഖലയില്‍ ജോലി ചെയ്തിരുന്ന രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. സംസ്ഥാനത്ത് പോലീസുകാര്‍ക്കിടയിലും കൊവിഡ് വ്യാപനമുണ്ടാകുന്നത് ആശങ്ക പടര്‍ത്തുന്നതാണെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. എല്ലാ ജില്ലകളിലും പോലീസിന് മാത്രമായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Read More

രാജ്യത്തെ കൊവിഡ് കേസുകൾ പത്ത് ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 34,956 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 34,956 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. 687 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. 10,03,832 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6,35,757 പേർ രോഗമുക്തി നേടി. 3,42,473 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 25,602 പേർ കൊവിഡ് ബാധിതരായി മരിച്ചു മഹാരാഷ്ട്രയിൽ 2,84,281 പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. 1,58,140 പേർ രോഗമുക്തി നേടി. 11,194…

Read More

സംസ്ഥാനത്ത് ശക്തമായ മഴ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കോഴിക്കോട് വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്നും വിലക്കി കോഴിക്കോട്, കണ്ണൂര്‍ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും മഴ തുടരുന്ന മറ്റ് ജില്ലകളിലെ മലയോര മേഖലകളിലേക്കുമുള്ള രാത്രി ഗതാഗതം നിയന്ത്രിക്കാന്‍ നിര്‍ദേശമുണ്ട്. പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു, റവന്യു ഉദ്യോഗസ്ഥര്‍,…

Read More

വയനാട്ടിലെ പുതിയ കണ്ടെയ്മെൻറ് സോണുൾ

കൽപ്പറ്റ നഗരസഭയിലെ പതിനെട്ടാം വാർഡിൽ റാട്ടകൊല്ലി പണിയ കോളനി ഉൾപ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്മെൻറ് സോണായും എടവക ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് കൂടാതെ 2/4 ടൗൺ (ചുണ്ടമുക്ക്) കണ്ടെയ്മെൻറ് സോണായും ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു

Read More

മറ്റൊരു ചാരക്കേസ് ചമയ്ക്കാന്‍ സമ്മതിക്കില്ല; സ്വയം കുഴിച്ച കുഴിയില്‍ വീണവരെ സഹായിക്കുകയുമില്ലെന്ന് കോടിയേരി

സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയമുതലെടുപ്പിന് സമ്മതിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്തിനെ ചാരക്കേസിനോടാണ് കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ലെന്ന് അദ്ദേഹം പറയുന്നു യുഡിഎഫിലെയും കോണ്‍ഗ്രസിലെയും കൊട്ടാര വിപ്ലവത്തിന്റെ കാലത്ത് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവെപ്പിച്ച അനുഭവമുണ്ട്. അതിന് വേണ്ടി ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും കേന്ദ്രബിന്ദുവാക്കി കഥകളുണ്ടാക്കി. അതിന്റെ പശ്ചാത്തലത്തിലായിരുന്നു കരുണാകരന്റെ രാജി. അത്തരമൊരു അവസ്ഥ ഇന്നുണ്ടാകുമെന്ന് കോണ്‍ഗ്രസുകാര്‍ കരുതേണ്ട. കൊവിഡ് പ്രതിരോധത്തില്‍…

Read More

മഴ കനക്കുന്നു;സുൽത്താൻ ബത്തേരിയലെ താഴ്ന്ന പ്രദേശങ്ങൾ വെള്ള പൊക്ക ഭീഷണിയൽ

സുൽത്താൻ ബത്തേരി: ഇന്നലെ രാത്രി മുതൽ തിമിർത്ത് പെയ്യുന്ന മഴ സുൽത്താൻ ബത്തേരിയലെ താഴ്ന്ന പ്രദേശങ്ങൾ വെള്ള പൊക്ക ഭീഷണിയിലാക്കിയിരിക്കുകയാണ്. മഴ പെയ്താൽ സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികതർ അറീയച്ചു. സുൽത്താൻ ബത്തേരിക്കടുത്ത നൂൽപ്പുഴ പഞ്ചായത്തിലെ കലൂർ, കാക്കത്തോട് കോളനി, ചാടകപ്പുര, പൊഴങ്കുനി കോളനി തുടങ്ങിയ പ്രദേശത്തെ കുടുംബങ്ങളാണ് ഭീതിയിൽ ഉള്ളത്. കഴിഞ്ഞ വർഷത്തെ മഴയൽ ഇവിടുത്തെ ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. ബത്തേയിലെ നമ്പികൊല്ലി, ചീരാൽ പുളകുണ്ട് ,മാക്കരയിലെ കോൽ കുഴി തുടങ്ങിയ…

Read More

ശിവശങ്കറിനെതിരെ നിര്‍ണായക തെളിവുകള്‍; അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത് 3 കാര്യങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സമിതിക്ക് ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് സ്‌പേസ് പാര്‍ക്കിലെ നിയമനം ലഭിക്കാന്‍ കാരണം ശിവശങ്കര്‍ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പേസ് പാര്‍ക്കില്‍ ഓപറേഷന്‍ മാനേജറായിട്ടാണ് സ്വപ്‌ന സുരേഷ് പ്രവര്‍ത്തിച്ചിരുന്നത്. ഈ നിയമനം ലഭിക്കാന്‍ കാരണം ശിവശങ്കറാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ശുപാര്‍ശ പ്രകാരമാണ് സ്‌പേസ് പാര്‍ക്കിലേക്ക് സ്വപ്‌ന സുരേഷ് എത്തുന്നത്. ഇവര്‍ക്ക് സ്വപ്‌നയുടെ…

Read More

ചൊവ്വാ ദൗത്യം മാറ്റിവെച്ച് യുഎഇ; ഇത്തവണയും വില്ലനായത് കാലാവസ്ഥ

ദുബായ്: സ്വപ്ന പദ്ധതിയായ ചൊവ്വാ ദൗത്യം വീണ്ടും മാറ്റി വെച്ച് യുഎഇ. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ദൗത്യം നീട്ടിവെച്ചിരിക്കുന്നത്. ജപ്പാനിലെ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം നടത്താനിരുന്നത്. പുതിയ തീയതി 24 മണിക്കൂറിനുള്ളിൽ അറിയിക്കുമെന്ന് യുഎഇ ട്വീറ്റ് ചെയ്തു. ജപ്പാനിലെ സ്പേസ് സെന്ററായ തനെഗഷിമയിൽ നിന്നും ബുധനാഴ്ച വിക്ഷേപണം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വ്യാഴാഴ്ച വൈകീട്ട് 4.43ന് വിക്ഷേപിക്കാൻ പിന്നീട് നിശ്ചയിച്ചു. ഇതാണ് ഇപ്പോൾ വീണ്ടും മാറ്റിവെച്ചിരിക്കുന്നത്. 200 മില്യൺ ഡോളർ…

Read More

മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല; രമേശ് ചെന്നിത്തല

രക്ഷിക്കാനുള്ള എല്ലാ മാര്‍ഗവും അടഞ്ഞപ്പോഴാണ് ശിവശങ്കരനെ സർവീസിൽ നിന്ന് സംസ്ഥാന സർക്കാർ സസ്പെന്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്ക് നേരെ അന്വേഷണം നീളുന്നുവെന്ന് മനസിലായപ്പോൾ ശിവശങ്കരനെ സസ്പെന്റ് ചെയ്ത് രക്ഷപ്പടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ശക്തനായിരുന്നു ശിവശങ്കരന്‍. മുഖ്യമന്ത്രിക്ക് വേണ്ടി എല്ലാ കാര്യങ്ങളും വഴിവിട്ട രീതിയില്‍ ചെയ്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ശിവശങ്കരന്‍ ചെയ്തത്. അതിനാല്‍…

Read More

സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്‍റെ സഹോദരി അന്തരിച്ചു

സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്‍റെ സഹോദരി ജിസി ഗിഫ്റ്റ് അന്തരിച്ചു. 38 വയസായിരുന്നു. പെരുമ്പാവൂർ കാഞ്ഞിരക്കാട് റെയിൻബോ വില്ലയിലായിരുന്നു താമസം. അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ ആലപ്പുഴ വൈക്കത്ത് നടക്കും.

Read More