പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു;യാത്രക്കാർ ശ്രദ്ധിക്കുക
മാനന്തവാടി: കനത്ത മഴയിൽ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു വീണു. ചുരത്തിലൂടെ ചെറിയ വാഹതനങ്ങൾ മാത്രമേ കടന്നു പോവുകയുള്ളു. യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മാനന്തവാടി: കനത്ത മഴയിൽ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു വീണു. ചുരത്തിലൂടെ ചെറിയ വാഹതനങ്ങൾ മാത്രമേ കടന്നു പോവുകയുള്ളു. യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കോഴിക്കോട് മുക്കം മുത്തേരിയിൽ വയോധികയെ പീഡിപ്പിക്കുകയും മോഷണത്തിന് ഇരയാക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുജീബ് എന്നയാളാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് 65കാരി പീഡനത്തിനും മോഷണത്തിനും ഇരയായത്. ഓമശ്ശേരിയിലേക്ക് ഹോട്ടൽ ജോലിക്ക് പോകുന്നതിനിടെ പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. പ്രതി ഓടിച്ച ഓട്ടോറിക്ഷയിൽ കയറിയ വയോധികയെ ഇയാൾ ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ആഭരണങ്ങളും പണവും കവർന്നു. ഓട്ടോയാത്രക്കിടെ വാഹനത്തിന് തകരാറുണ്ടെന്ന് പറഞ്ഞ് നിർത്തുകയും ബോധം കെടുത്തിയ ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. അവശനിലയിലായ…
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. എറണാകുളം കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലയർ(73), ഇരിങ്ങാലക്കുട അവിട്ടത്തൂർ ഷാജു(45) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് പനിയെ തുടർന്ന് സിസ്റ്ററെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരിക്കുകയായിരുന്നു. മരണശേഷമാണ് സ്രവം പരിശോധനക്ക് അയച്ചത്. പരിശോധനാ ഫലം പോസിറ്റീവാണ്. ശ്വാസതടസ്സത്തെ തുടർന്ന് ഷിജുവിനെ ബുധനാഴ്ചയാണ് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത് രണ്ട് പേരുടെയും രോഗ…
സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷം സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു. ചട്ടം 63 പ്രകാരം വി ഡി സതീശനാണ് മന്ത്രിസഭക്കെതിരെ നിയമസഭാ സെക്രട്ടറിക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റ വരി പ്രമേയാണ് നിയമസഭാ സെക്രട്ടറിക്ക് നൽകിയത്. നിയമസഭാ സമ്മേളനം ഈ മാസം 27ന് ചേരുമെന്നാണ് റിപ്പോർട്ടുകൾ. ധനകാര്യ ബിൽ പാസാക്കുന്നതിനായാണ് നിയമസഭ സമ്മേളിക്കുന്നത്. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന ധനകാര്യ ബിൽ ഈ മാസം 30ന് അസാധുവാകും. ബിൽ പാസാക്കി ഈ…
സുൽത്താൻ ബത്തേരി ഗവ:ഹോസ്പിറ്റലിലേക്ക്(17.7.2020) ഇന്ന് അടിയന്തിരമായി രക്തം ആവശ്യമുണ്ട് 2 യൂണിറ്റ് AB+ve* *3 യൂണിറ്റ് A+ve* *2യൂണിറ്റ് B+ve* *രക്തം* ഇന്ന് (17.07.2020) അത്യാവശ്യമാണ് രക്തം നൽകി ജീവൻ രക്ഷിക്കാൻ കഴിയുന്നവർ ദയവായി ബന്ധപ്പെടുക രഞ്ജിത് 9447263167 BDK വയനാട് (ദയവായി ഷെയർ ചെയ്യുക)
വേറെയെന്തോക്കെ കറിയുണ്ടെങ്കിലും പപ്പടമില്ലാതെ നമ്മൾ മലയാളികൾക്ക് ഭക്ഷണം കഴിക്കാനാവില്ല. നമ്മൾ ദിവസവും അകത്താക്കാറുള്ള ഒഅന്നാണിത്. അതുകൊണ്ട് തന്നെ പപ്പടം ഒരു നല്ല ബിസിനസുമാണ് നമ്മുടെ നാട്ടിൽ. പപ്പടത്തിൽ പല തരത്തിലുള്ള മായങ്ങൾ ചേർക്കുന്നുണ്ട് ഇപ്പോൾ. എന്നാൽ ഇത് എങ്ങനെ കണ്ടെത്താം നമുക്കറിയില്ല. എന്നാൽ ഇനി വിഷമിക്കേണ്ട. പപ്പടത്തിൽ മായങ്ങൾ ചേർത്തിട്ടുണ്ടോ എന്നത് വീട്ടിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. ഇതിന് അൽപ്പം വെള്ളം മാത്രം മതി. ഒരു പാത്രത്തിൽ പപ്പടം നനയാവുന്ന അത്ര വെള്ളം എടുക്കുക. ശേഷം പപ്പടം…
പയര്‍ വിഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്ഥിരമായി കഴിക്കുന്ന ഒന്നാണ് ചെറുപയര്‍ കഞ്ഞി. മഴക്കാലങ്ങളില്‍ ചെറുപയര്‍ കഞ്ഞി ഉപയോഗിക്കുന്നത് ശരീരത്തിന് വളരെ ഗുണപ്രദമാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്കാന്‍ ഏറെ നല്ലതാണ് ചെറുപയര്‍കഞ്ഞി. ഇതിലെ വിവിധ ജീവകങ്ങള്‍ ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നു. മഴക്കാലത്ത് പ്രത്യേകിച്ചും രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ ചെറുപയര്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് അത്യുത്തമമാണ്. അനീമിയ പോലുള്ള രോഗങ്ങള്‍ പരിഹരിക്കാനുള്ള മുഖ്യവഴിയാണ് ചെറുപയർ. ഇത് ശരീരത്തില്‍ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.മഴക്കാലത്ത് ശരീരത്തിന്റെ ദഹനപ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിന് ചൂടു നല്കുന്നതിനുള്ള നല്ലൊരു…
തൃശൂർ:മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു. മുളങ്കുന്നത്തുകാവ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വച്ചു. കത്രികയുമായി 25 ദിവസം ജീവിച്ച രോഗി ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി. തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിൽ മേയ് മാസം മുഴ മാറ്റൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ഒട്ടോ ഡ്രൈവർ കണിമംഗലം മാളിയേക്കൽ ജോസഫ് പോളിന്റെ (55) വയറിനകത്താണു കത്രിക അകപ്പെട്ടത്. 20 ദിവസം രോഗി വാർഡിൽ കഴിഞ്ഞിട്ടും കൈപ്പിഴ ഡോക്ടർമാർ തിരിച്ചറിഞ്ഞില്ല. ഡിസ്ചാർജ് ചെയ്തതിന്…
കുന്നംകുളം: കാട്ടകാമ്പാൽ പൂരത്തിന്റെ പ്രധാന ചടങ്ങായ കാളി – ദാരിക സംവാദത്തിൽ, 50 വർഷക്കാലം കാളീവേഷം പകർന്നാടിയ ചോരുത്ത് കല്ലാറ്റ് രാമക്കുറുപ്പ് (91) അന്തരിച്ചു. ജീവിതത്തിന്റെ നല്ലൊരുഭാഗവും കലാപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച കാട്ടകാമ്പാല്‍ ചോരൂത്ത് കല്ലാറ്റ് രാമകുറുപ്പ് വിടവാങ്ങി. (91) വയസ്സായിരുന്നു. ക്ഷേത്രാചാര കലകള്‍, നാടകം, കഥാപ്രസംഗം, കാര്‍ട്ടൂണ്‍. അങ്ങനെ വ്യത്യസ്ത മേഖലകളില്‍ കല്ലാറ്റ് രാമകുറുപ്പ് കഴിവ് തെളിയിച്ചിരുന്നു. കാട്ടകാമ്പാല്‍ പൂരത്തിന്റെ പ്രധാന ആചാരമായ കാളി-ദാരിക സംവാദത്തില്‍ കാളി വേഷം അണിയുന്നത് രാമകുറുപ്പായിരുന്നു. അമ്പതുവര്‍ഷത്തോളം കാളിയായി വേഷമിട്ട് അദ്ദേഹം…
രാവിലെ വെറും വയറ്റിൽ നിങ്ങൾ വെള്ളം കുടിക്കുമ്പോൾ ശരീരത്തിന് വിഷവസ്തുക്കളെ പുറന്തള്ളാനുള്ള പ്രത്യേക കഴിവ് ലഭിക്കുന്നു. ഇതുവഴി ചർമ്മത്തെ ആരോഗ്യ പൂർണ്ണമായും തിളക്കമുള്ളതായും നിലനിർത്താൻ സാധിക്കുന്നു. ഇത് മുഖക്കുരുവിനെ കുറയ്ക്കുകയും ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്ത് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് തെളിഞ്ഞിട്ടുള്ളതാണ്. പ്രഭാത ഭക്ഷണത്തിന് മുമ്പായി നിങ്ങൾ വെള്ളം കുടിക്കുമ്പോൾ, അത് നിങ്ങളുടെ ആമാശയത്തിന് പൂർണ്ണത നൽകാൻ സഹായിക്കുന്നു. അതുപോലെ ഇത് നിങ്ങൾ അടുത്ത ഭക്ഷണത്തിനായി ഇരിക്കുന്നതിന് മുൻപ് നിങ്ങളുടെ ശരീരരത്തിലെ കലോറികളെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ…