Headlines

Webdesk

കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലപ്പുറം താനൂര്‍ സ്വദേശി മരിച്ചു

കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലപ്പുറം താനൂര്‍ സ്വദേശി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന താനൂര്‍ സ്വദേശി അലി അക്ബര്‍ ആണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ദിവസം കഴിയുന്തോറും കൊവിഡ് മരണവും വര്‍ധിക്കുകയാണ്. വരുംദിനങ്ങള്‍ അതീവ ജാഗ്രതയില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

Read More

പാചകവാതക സിലിണ്ടറില്‍ നിന്നും തീപിടിച്ച് വീട്ടമ്മ മരിച്ചു

ചേര്‍ത്തല: പാചകവാതക സിലിണ്ടറില്‍ നിന്നും തീപിടിച്ച് വീട്ടമ്മ മരിച്ചു. നഗരസഭ ഏഴാം വാര്‍ഡില്‍ കൊല്ലംപറമ്പില്‍ ജ്യോതികുമാരി (മോളി-53)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ ആയിരുന്നു സംഭവം. അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറുമായി ബന്ധിപ്പിച്ചിട്ടുള്ള ട്യൂബില്‍ നിന്നും തീ പടരുകയായിരുന്നു. ഭര്‍ത്താവ് അശോകനും മകന്‍ അഖിലും വീട്ടിലുണ്ടായിരുന്നില്ല. സമീപവാസികളാണ് വീട്ടിനുള്ളില്‍ നിന്നും തീ പുറത്തേയ്ക്ക് വരുന്നത് കണ്ടത്. തുടര്‍ന്ന് ചേര്‍ത്തലയില്‍ നിന്നും അഗ്‌നിശമന സേന എത്തി തീ അണച്ചു. ജ്യോതികുമാരിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും…

Read More

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകള്‍ ഒഴിച്ചിടരുതെന്ന് കേരളത്തോട് സുപ്രീംകോടതി

ഡൽഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ. സീറ്റുകള്‍ ഒഴിച്ചിടുകയോ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി. കേരളത്തില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള എന്‍.ആര്‍.ഐ. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാമെന്നും കോടതി നിർദ്ദേശിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 15 ശതമാനം സീറ്റുകളാണ് എന്‍.ആര്‍.ഐ. വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. ഇത് കൂടാതെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്നവര്‍ ബാങ്ക് ഗ്യാരന്റി നല്‍കേണ്ടെന്ന സർക്കാർ ഉത്തരവിൽ അന്തിമ തീരുമാനം കോടതി അറിയിച്ചില്ല. ബാങ്ക് ഗ്യാരന്റി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍…

Read More

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകിയതിന് സ്റ്റേ

രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് സ്റ്റേ നൽകിയിരിക്കുന്നത്. പി ജെ ജോസഫിന്റെ ഹർജിയിലാണ് നടപടി. അടുത്ത മാസം ഒന്നിന് ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ വിധിയല്ല ഇതെന്ന് പി ജെ ജോസഫ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചത്.

Read More

താമരശ്ശേരി ചുരത്തിലെ റബർ തോട്ടത്തിൽ സുൽത്താൻ ബത്തേരിയിലെ പിക്കപ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി ചുരം ചിന്നേംപാലത്തിന് സമീപം റബര്‍തോട്ടത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ബത്തേരിയിലെ പിക്കപ്പ് ഡ്രെെവറായ സജിയാണ് മരിച്ചത്. .പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും,ബന്ധുക്കളും സ്ഥലത്തെത്തി.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി

Read More

അലനും താഹയും ജയിൽ മോചിതരായി

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ കഴിഞ്ഞ പത്ത് മാസമായി തടവിൽ കഴിയുകയായിരുന്ന അലനും താഹയും മോചിതരായി. സന്തോഷമുണ്ട് എന്ന് മാത്രമാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോർട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെയാണ് ജാമ്യം. കഴിഞ്ഞ വർഷം നവംബർ 1നാണ് പന്തീരങ്കാവ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. അതേസമയം അലന്‍റെയും…

Read More

കൽപ്പറ്റ ജനറൽ ആശുപത്രിയിലെ നഴ്സിനും, പ്രസവം കഴിഞ്ഞ യുവതിക്കും കോവിഡ്

കൽപ്പറ്റ ജനറൽ ആശുപത്രിയിലെ നഴ്സിനും, പ്രസവം കഴിഞ്ഞു ചികിത്സയിലായിരുന്ന കാക്കവയൽ സ്വദേശിനിയായ യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. ആർ.ടി.പി.സി.ആർ പരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടി സ്വദേശിനിയാണ് കോവിഡ് സ്വീകരിച്ച നഴ്സ്. ഇതേതുടർന്ന് ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്ക് ഇന്നലെ അടച്ചെങ്കിലും അണുവിമുക്തമാക്കിയ ശേഷം ഇന്ന് തുറന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക പറഞ്ഞു.

Read More

കൊവിഡ് വ്യാപനം: അതിർത്തി കടന്നാൽ ഷൂട്ട് അറ്റ് സൈറ്റ് നിർദേശം നൽകി കിം ജോംഗ് ഉൻ

അതിർത്തി കടന്ന് ഉത്തര കൊറിയയയിലേക്ക് പ്രവേശിക്കുന്നവരിൽ കൊവിഡ് സ്ഥിരീകരിച്ചാൽ ഉടൻ വെടിവെച്ചു കൊല്ലാൻ കിം ജോംഗ് ഉൻ ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഷൂട്ട് അറ്റ് സൈറ്റ് നിർദേശം നൽകിയതെന്നാണ് നിർദേശം ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന രാജ്യമെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. ചൈനയുമായുള്ള അതിർത്തി നേരത്തെ ഉത്തര കൊറിയ അടച്ചിട്ടിരുന്നു. അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം ബഫർ സോണാക്കി മാറ്റുകയും ചെയ്തു.

Read More

പെട്ടിമുട്ടി ദുരന്തത്തിന് കാരണം അതിതീവ്ര മഴയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: പെട്ടിമുടി പരിസ്ഥിതി ദുർബല പ്രദേശമാണെന്നും ദുരന്തത്തിന് കാരണം അതിതീവ്ര മഴയെന്നും ജിയോളിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അന്വേഷണ റിപ്പോർട്ട്. ജൂലൈ 30 മുതൽ ആഗസ്ത് 10 വരെ പെയ്ത അതിതീവ്ര മഴയാണ് പെട്ടിമുട്ടി ദുരന്തത്തിന് കാരണം. 24-26 സെന്റീമീറ്റർ മഴ പെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. ദുരന്തമുണ്ടായ മേഖലയിൽ ഇതുവരെ നടത്തിയ മാപ്പിങ്ങ് പഠനങ്ങളിലെല്ലാം തന്നെ അതീവ പരിസ്ഥിതി ദുർബലമാണെന്നാണ് വ്യക്തമായത്. ദുരന്തമുണ്ടായ ലയങ്ങളിലിരിക്കുന്ന പ്രദേശങ്ങളെല്ലാം ഒരു മലയുടെ താഴ് വാരത്തിലാണ്. ചെറിയ മരങ്ങളും പാറക്കല്ലുകളും നിറഞ്ഞ…

Read More

ലഹരിമരുന്ന് കേസിൽ നടി റിയാ ചക്രബർത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ലഹരിമരുന്നുകേസില്‍ നടി റിയ ചക്രവര്‍ത്തിയുടെയും സഹോദരന്‍ ഷോവിക്കിന്റെയും ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി തള്ളി. ഇവര്‍ക്കു പുറമെ ആരോപണവിധേയരായ മറ്റ് എട്ടു പേരുടെ ജാമ്യഹര്‍ജിയും തള്ളിയിട്ടുണ്ട്. വിധിക്കെതിരെ റിയ ബോംബെ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണു സൂചന. ഈമാസം 22 വരെയാണു റിയയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. താന്‍ നിരപരാധിയാണെന്നും നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതാണെന്നും റിയ കോടതിയില്‍ ആരോപിച്ചു. കെട്ടിച്ചമച്ച കഥയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ജാമ്യം അനുവദിക്കണമെന്നും നടിയുടെ അഭിഭാഷകന്‍ വാദിച്ചു

Read More