വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ മൂളിത്തോട്, വാളേരി, കുനിക്കരച്ചാല്‍, കാപ്പുംച്ചാല്‍, അംബേദക്കര്‍, പാതിരിച്ചല്‍, പാതിരിച്ചാല്‍ വെസ്റ്റേണ്‍ കോഫീ ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ മൂളിത്തോട്, വാളേരി, കുനിക്കരച്ചാല്‍, കാപ്പുംച്ചാല്‍, അംബേദക്കര്‍, പാതിരിച്ചല്‍, പാതിരിച്ചാല്‍ വെസ്റ്റേണ്‍ കോഫീ ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
ഓണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പലവ്യഞ്ജന കിറ്റ് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സെപ്തംബര്‍ 15 വരെ ജൂലൈ മാസം റേഷന്‍ കൈപ്പറ്റിയ കടകളില്‍ നിന്നും കൈപ്പറ്റാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ചിറക്കമ്പം കാരിക്കുഴിയിൽ അലവിക്കുട്ടി മുസ് ലിയാർ(83) നിര്യാതനായി. ഭാര്യ : പരേതയായ മറിയുമ്മ. മക്കൾ: സിദ്ധീഖ്, മുഹമ്മദ് കുട്ടി സഖാഫി, ഫാറൂഖ് (സഊദി അറേബ്യ ). മരുമക്കൾ : സുലൈഖ, ഹബീബ, ഷാനിജ. സഹോദരങ്ങൾ : അഹ്മദ് മുസ് ലിയാർ, കെ.കെ. അബ്ദുറഹ്മാൻ ഫൈസി കൊട്ടപ്പുറം
മുംബൈ: നികുതിവെട്ടിക്കാന്‍ ശ്രമിച്ചുവെന്ന ആദായ നികുതി വകുപ്പിന്റെ അപ്പീലില്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് മദ്രാസ് ഹൈകോടതിയുടെ നോട്ടീസ്. നികുതി വെട്ടിക്കുന്നതിനായി റഹ്മാന്‍ മൂന്ന് കോടി വകമാറ്റിയെന്നാണ് ആരോപണം. യു.കെ ആസ്ഥാനമായുള്ള ടെലികോം കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ 2011-12 ല്‍ റഹ്മാന് 3.47 കോടി രൂപ വരുമാനം ലഭിച്ചുവെന്ന് ആദായനികുതി വകുപ്പ് അഭിഭാഷകന്‍ പറഞ്ഞു. ഈ തുക റഹ്മാന്‍ അദ്ദേഹം നേതൃത്വം നല്‍കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് നേരിട്ട് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇത് ആദായ നികുതി വെട്ടിക്കുന്നതിനുമാണെന്നാണ് കണ്ടെത്തല്‍.
ഡൽഹി: നീറ്റ് പരീക്ഷക്ക് ഞായറാഴ്ച എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നേരത്തെ, നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും സുപ്രീം കോടതി തള്ളിയിരുന്നു. നീറ്റ്-ജെഇഇ പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നൽകിയ പുനപരിശോധന ഹർജികളാണ് ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾക്ക് നടത്താൻ ഓഗസ്റ്റ് 17ലെ വിധിയിലൂടെ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഈ…
ജില്ലയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വാളാട് ക്ലസ്റ്റർ പൂർണമായും രോഗമുക്തമായി. വാളാട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും ആശ, അംഗൻവാടി പ്രവർത്തകരുടെയും ദ്രുതകർമ്മ സേന പ്രവർത്തകരുടേയും സംയുക്തമായ പ്രവർത്തന ഫലമായാണ് ഈ ലക്‌ഷ്യം കൈവരിച്ചത്. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളിൽനിന്നും നല്ല സഹകരണം ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. രോഗപ്പകർച്ച തടയുന്നതിന് ജില്ലയിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ…
ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സൗത്ത് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2, 11, 12, 16), ചിങ്ങോലി (സബ് വാര്‍ഡ് 9), മുഹമ്മ (14), പുന്നപ്ര സൗത്ത് (14), നൂറനാട് (8), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (സബ് വാര്‍ഡ് 4), രാജക്കാട് (9), കുമളി (സബ് വാര്‍ഡ് 7), വണ്ടിപ്പെരിയാര്‍ (7, 9), എറണാകുളം ജില്ലയിലെ ഏഴിക്കര (4), നെല്ലിക്കുഴി (21), പെരുമ്പാവൂര്‍ (സബ് വാര്‍ഡ് 21), കൊല്ലം ജില്ലയിലെ…
മുത്തങ്ങയിൽ വീണ്ടും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. മഹീന്ദ്ര മാർഷൽ ജീപ്പിൽ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 8100 പാക്കറ്റ് ഹാൻസാണ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടിയത്. സംഭവത്തിൽ മലപ്പുറം മഞ്ചേരി സ്വദേശികളായ രണ്ട് പേർ പിടിയിൽ. ഇന്ന് ഉച്ചയോടെയാണ് വാഹന പരിശോധനക്കിടെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നിരോധിത പുകയില ഉത്പന്നം പിടികൂടിയത്. ഗുണ്ടൽപേട്ടയിൽ നിന്നും മഞ്ചേരിക്ക് കടത്താൻ ശ്രമിച്ച 8100 പാക്കറ്റ് ഹാൻസാണ് പരിശോധനയിൽ അധികൃതർ പിടികൂടിയത്.സംഭവത്തിൽ മലപ്പുറം മഞ്ചേരി…
വയനാട് ജില്ലയില്‍ ഇന്ന് (11.09.20) 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 15 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. നാല് പേര്‍ വിദേശത്ത് നിന്നും 13 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1956 ആയി. ഇതില്‍ 1527 പേര്‍ രോഗമുക്തരായി. നിലവില്‍ 419 പേരാണ് ചികിത്സയിലുള്ളത്….
ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75),…