Webdesk

വയനാട് ചുരം വഴി യാത്ര ചെയ്യുന്ന യാത്രക്കാർ ശ്രദ്ധിക്കുക

വയനാട് ചുരത്തിലെ 8 വളവിന് സമീപം 2 ലോറികൾ യന്ത്രതകരാറു മൂലം കേടായത് കാരണം ചുരത്തിൽ രാവിലെ 9 മണി മുതൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇതിലെ വലിയ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസം നേരിടുന്നുണ്ട്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഹൈവേ പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

Read More

അടിയന്തരാവസ്ഥയെ നേരിട്ടവരാണ് ഞങ്ങൾ, ഇതും ഞങ്ങൾ നേരിടും: യെച്ചൂരി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് തന്നെയടക്കമുള്ളവരെ ഉൾപ്പെടുത്തി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചതിൽ പ്രതികരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അധികാരം കയ്യാളുന്ന ബിജെപിയുടെ ഇത്തരം നീക്കങ്ങൾ കൊണ്ടൊന്നും സിഎഎ പോലുള്ള വിവേചന നിയമങ്ങളെ എതിർക്കുന്നവരെ ഭയപ്പെടുത്താൻ സാധിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു ഉന്നത ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയം നടപ്പാക്കുകയാണ് ഡൽഹി പോലീസ്. കേന്ദ്രത്തിന്റെ കീഴിലാണ് ഡൽഹി പോലീസ്. മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ സർക്കാർ ഭയക്കുകയാണെന്ന് യെച്ചൂരി ട്വിറ്ററിൽ കുറിച്ചു മതം, ജാതി, നിറം, പ്രദേശം, ലിംഗം…

Read More

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ മുതല്‍; സോണിയയും രാഹുലും പങ്കെടുക്കില്ല

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഒക്ടോബര്‍ ഒന്നുവരെയാണ് സമ്മേളനം ചേരുക. കോവിഡ് വ്യാപനം പരിഗണിച്ച് ഇരുസഭകളുടെയും പ്രവര്‍ത്തനം സാമൂഹിക അകലമുള്‍പ്പെടെയുള്ളവ പാലിച്ചാണ് ക്രമീകരിക്കുന്നത്. ഇരുസഭകളും വ്യത്യസ്തസമയങ്ങളില്‍ ആണ് സമ്മേളിക്കുന്നത്. പാര്ലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇരുസഭകളും വ്യത്യസ്തസമയങ്ങളില്‍ സമ്മേളിക്കുന്നത്. രാവിലെ ലോക്‌സഭയും ഉച്ചകഴിഞ്ഞ് രാജ്യസഭയുമെന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മകന്‍ രാഹുലും സമ്മേളനത്തില്‍ പങ്കെടുക്കില്ല. സോണിയാ ഗാന്ധി വാര്‍ഷിക വൈദ്യപരിശോധനകള്‍ക്കായി അമേരിക്കയിലേയ്ക്ക് പോയതിനെത്തുടര്‍ന്നാണിത്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയെ അനുഗമിക്കുന്നുണ്ട്….

Read More

കോവിഡ് രോഗം ഭേദമായി നിരീക്ഷണത്തിലിരിക്കെ സുൽത്താൻ ബത്തേരി പുത്തൻകുന്ന് സ്വാദേശി മരിച്ചു

കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു ബത്തേരി മൂലങ്കാവ് ബാങ്ക് ജീവനക്കാരനായിരുന്ന ശശി (46) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കോവിഡ് പോസിറ്റീവ് ആയി ജില്ലാ ആശുപത്രിയിൽ ഓഗസ്റ്റ് 22 ന് അഡ്മിറ്റ് ചെയ്തു. ആരോഗ്യനില മോശമായതിനാൽ അന്നുതന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശക്തമായ ശ്വാസതടസ്സവും പ്രമേഹവും ഉണ്ടായിരുന്നു. അന്നുതന്നെ രാത്രി സംസ്ഥാന മെഡിക്കൽ ബോർഡിൻറെ അനുമതിയോടെ പ്ലാസ്മാ തെറാപ്പിയും നൽകുകയുണ്ടായി. സപ്തംബർ രണ്ടാം തീയതി നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ…

Read More

24 മണിക്കൂറിനിടെ 94,372 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗവ്യാപനത്തിന് അറുതിയില്ല

രാജ്യത്ത് വീണ്ടും ഒരു ലക്ഷത്തിനടുത്ത് കൊവിഡ് പ്രതിദിന വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 47,54,356 ആയി ഉയർന്നു. 1114 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 78,585 ആയി നിലവിൽ 9,73,175 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 37,02,595 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 77.87 ശതമാനമായി ഉയർന്നു. ഇന്നലെ 1,07,702 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു…

Read More

മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്‌തേക്കും; ഉടൻ നോട്ടീസ് നൽകും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചോദ്യം ചെയ്യുമെന്ന് സൂചന. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആക്ട് പ്രകാരം മന്ത്രിയിൽ നിന്ന് മൊഴിയെടുക്കും. ഇതിനായി ഉടൻ നോട്ടീസ് നൽകും കഴിഞ്ഞ ദിവസം മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ മൊഴി ഇ ഡി പരിശോധിക്കുകയാണ്. കോൺസുലേറ്റിൽ നിന്നുള്ള പായ്ക്കറ്റുകൾ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി ആപ്റ്റ് ഓഫീസിൽ മന്ത്രിയുടെ നിർദേശപ്രകാരം എത്തിച്ചിരുന്നു. പായ്ക്കറ്റുകളിൽ മതഗ്രന്ഥമെന്നായിരുന്നു മന്ത്രി പറഞ്ഞത്…

Read More

യു എസ് ഓപൺ തിരിച്ചുപിടിച്ച് നവോമി ഒസാക്ക; മൂന്നാം ഗ്രാൻഡ് സ്ലാം കിരീടം

യുഎസ് ഓപൺ കിരീടം ജപ്പാൻ താരം നവോമി ഒസാക്ക സ്വന്തമാക്കി. കലാശപ്പോരിൽ ബെലാറസിന്റെ വിക്ടോറിയ അസറങ്കയെയാണ് നവോമി പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് അസറങ്ക നിക്ഷ്പ്രയാസം നേടിയെങ്കിലും അടുത്ത രണ്ട് സെറ്റിൽ നവോമി കത്തിക്കയറുകയായിരുന്നു. സ്‌കോർ 1-6, 6-3, 6-3 22കാരിയായ ഒസാക്കയുടെ മൂന്നാം ഗ്രാൻഡ് സ്ലാം കിരീടവും രണ്ടാം യുഎസ് ഓപൺ കിരീടവുമാണ്. 2018ലും നവോമി യു എസ് ഓപൺ സ്വന്തമാക്കിയിരുന്നു. 2019ൽ ഓസ്‌ട്രേലിയൻ ഓപൺ കിരീടവും നവോമി സ്വന്തമാക്കിയിട്ടുണ്ട്.

Read More

ശ്വാസം മുട്ടൽ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടൽ അടക്കം ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് ഡൽഹി എയിംസിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് അമിത് ഷായെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് നെഗറ്റീവായതിന് ശേഷം ഇത് രണ്ടാം തവണയാണ് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഓഗസ്റ്റ് 2ന് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മേദാന്ത ആശുപത്രിയിൽ ചികിത്സ തേടി. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ട ശേഷം ഓഗസ്റ്റ് 18ന് വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി….

Read More

ഡൽഹി കലാപം: സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഗൂഢാലോചന നടത്തിയെന്ന് ഡൽഹി പോലീസ് കുറ്റപത്രം

ഫെബ്രുവരിയിൽ പൗരത്വഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന കലാപത്തിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന് ഡൽഹി പോലീസിന്റെ കുറ്റപത്രം. യെച്ചൂരിയെ കുടാതെ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാലാ പ്രൊഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി ഫിലിം മേക്കർ രാഹുൽ റോയ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട് പൗരത്വഭേദദഗതി വിരുദ്ധ സമരത്തിൽ പങ്കെടുത്തവരോട് ഏതറ്റം വരെയും പോകാൻ ഇവർ ആവശ്യപ്പെട്ടുവെന്ന് മോദി സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന ഡൽഹി പോലീസിന്റെ കുറ്റപത്രത്തിൽ പറയുന്നു. കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനായി പ്രകടനങ്ങൾ…

Read More

ബുധനാഴ്ച വരെ ശക്തമായ മഴ തുടരും; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരും. ഉരുൾപൊട്ടൽ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് മഴ ശക്തമായത്. മഹാരാഷ്ട്ര തീരം തുടങ്ങി വടക്കൻ കേരളം വരെ തുടരുന്ന മഴപ്പാത്തിയും മഴയുടെ ശക്തി വർധിപ്പിക്കുന്നു. കാസർകോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Read More