Headlines

Webdesk

ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു: മണിക്കൂറിൽ 95 കിലോമീറ്റർ വേഗത, കേരളത്തിലും മഴ തുടരുന്നു

  ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. 95 കിലോമീറ്റർ വേഗതയിലാണ് കാറ്റ് തീരം തൊട്ടത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ചുഴലിക്കറ്റ് പൂർണമായും കരയിലേക്ക് പ്രവേശിക്കും. കലിംഗ പട്ടണത്തിനും ഗോപാലപൂരിനും ഇടയിലാണ് കാറ്റ് കരയിലേക്ക് പ്രവേശിക്കുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടർന്ന് സംസ്ഥാനത്തും ശക്തമായ മഴ തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 50 കിലോമീറ്റർ വേഗതയിൽ വരെ…

Read More

കണ്ണൂർ താണയിൽ ദേശീയപാതക്ക് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം

  കണ്ണൂർ താണയിൽ വൻ തീപിടിത്തം. ദേശീയപാതക്ക് സമീപമുള്ള കടയിലാണ് തീപിടിത്തമുണ്ടായത്. പതിനഞ്ചോളം കടകളുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ടാം നിലയിലുള്ള കടയിലാണ് തീ പടർന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ഈ കട ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനാൽ വലിയ നാശനഷ്ടമില്ല ഫയർ ഫോഴ്‌സ് യൂനിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. സമീപത്തുള്ള ഇലക്ട്രോണിക്‌സ് കടയിൽ തീ പടരുന്നത് തടയാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Read More

വയനാട് ജില്ലയില്‍ 502 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21

വയനാട് ജില്ലയില്‍ 502 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21 വയനാട് ജില്ലയില്‍ ഇന്ന് (26.09.21) 502 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 968 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21 ആണ്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115391 ആയി. 108604 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5833 പേരാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട് 502, കാസര്‍ഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ…

Read More

സംസ്ഥാനത്ത് ഇന്ന് 15,951 പേർക്ക് കൊവിഡ്, 165 മരണം; 17,658 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 15,951 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂർ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂർ 646, പത്തനംതിട്ട 623, വയനാട് 502, കാസർഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422…

Read More

ത്രിപാഠി-നിതീഷ് റാണ ഷോ; ചെന്നൈക്കെതിരെ കൊൽക്കത്തക്ക് മികച്ച സ്‌കോർ

  ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എടുത്തു. ടോസ് നേടിയ ഇയാൻ മോർഗൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു തുടക്കത്തിലെ കൊൽക്കത്തക്ക് 9 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ടിരുന്നു. രണ്ടാം വിക്കറ്റിൽ രാഹുൽ ത്രിപാഠിയും വെങ്കിടേഷ് അയ്യരും ചേർന്ന് സ്‌കോർ 50 വരെ എത്തിച്ചു. 18 റൺസെടുത്ത വെങ്കിടേഷിനെ താക്കൂർ പുറത്താക്കി. 33…

Read More

50 ശതമാനം വനിതാ സംവരണം അവകാശം; കോടതികളിലും പ്രാവർത്തികമാകണമെന്ന് ചീഫ് ജസ്റ്റിസ്

  വനിതകൾക്ക് 50 ശതമാനം സംവരണം അവകാശമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. സുപ്രീം കോടതിയിലും മറ്റ് കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണം. ആ നേട്ടം കൈവരിക്കുന്ന ദിവസം ഇവിടെയില്ലെങ്കിലും താൻ സന്തോഷവാനായിരിക്കുമെന്നും രമണ പറഞ്ഞു. കീഴ്‌ക്കോടതിയിൽ നാൽപത് ശതമാനത്തിൽ താഴെയാണ് വനിതാ ജഡ്ജിമാരുടെ എണ്ണം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇത് 11 ശതമാനത്തിൽ താഴെയാണ്. രാജ്യത്തെ ലോ സ്‌കൂളുകളിലെ വനിതാ സംവരണത്തെ ശക്തമായി പിന്തുണക്കുന്നു. കൂടുതൽ സ്ത്രീകൾ നിയമരംഗത്തേക്ക് കടന്നുവരുമെന്നും 50…

Read More

സാങ്കേതിക സർവകലാശാല സപ്ലിമെൻ്റെറി പരീക്ഷകൾ മാറ്റിവെച്ചു

കേരള സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന ബി.എച്ച്.എം.സി.ടി നാലാം സെമസ്റ്റർ റെഗുലർ സപ്ലിമെൻ്റെറി പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ ആറിന് പരീക്ഷകൾ നടത്തും. ഒക്ടോബർ ആറിന് നടക്കേണ്ട ലാബ് പരീക്ഷകൾ ഒക്ടോബർ 21ലേക്ക് മാറ്റി.

Read More

സ്‌കൂളുകള്‍ക്ക് നാട്ടുകാര്‍ ധനസഹായം നല്‍കണം: അഭ്യർത്ഥനയുമായി മന്ത്രി വി ശിവന്‍കുട്ടി

  തിരുവനന്തപുരം: സ്‌കൂള്‍ബസ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സ്‌കൂളുകള്‍ക്ക് നാട്ടുകാര്‍ ധനസഹായം നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ ബസുകൾ മോട്ടോർവാഹന വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കമെന്നും എന്നാൽ ഒന്നര വർഷമായി ഓടാതെ കിടക്കുന്ന ബസുകൾക്ക് അറ്റകുറ്റ പണികൾ തീർത്ത് ഫിറ്റ്നസ് നേടുക എന്ന വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ബസ് അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് ഉറപ്പാക്കാൻ നാട്ടുകാർ സഹായിക്കണമെന്നും നാട്ടുകാരുടെ സഹായത്താൽ എല്ലാവരും ഒന്നിച്ച് നിന്നാൽ ബസിന് വരുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാനാകുമെന്നും…

Read More

രാജ്യത്ത് 28,326 പേര്‍ക്ക് കൂടി കൊവിഡ്; 260 മരണം

  ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,326 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധയില്‍ 4.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 260 പേരാണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 26,032 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. നിലവില്‍ രാജ്യത്ത് കൊവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,03,476 ആണ്.  രാജ്യത്ത് ഇതുവരെ ആകെ 3,29,02,351 പേര്‍ കൊവിഡ് രോഗമുക്തി…

Read More