Webdesk

സംഘർഷം, പോരാട്ടം, അതിജീവനം; നിവിൻ പോളിയുടെ പുതിയ സിനിമ പടവെട്ട് ഫസ്റ്റ് ലുക്ക് പുറത്ത്

നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം പടവെട്ട് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. ഫേസ്ബുക്ക് പേജ് വഴി നിവിൻ പോളിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. സംഘർഷങ്ങൾ, പോരാട്ടങ്ങൾ, അതിജീവനം നമ്മൾ പടവെട്ട് തുടർന്നു കൊണ്ടേയിരിക്കും എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നടൻ സണ്ണി വെയ്‌നാണ് ചിത്രത്തിന്റെ നിർമാണം. കൊവിഡ് പ്രതിസന്ധി മാറിയാൽ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം പൂർത്തിയാക്കും. അരുവി എന്ന ചിത്രത്തിലൂടെ സുപരചിതയായ അദിതി…

Read More

സ്വർണക്കടത്ത്: ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻ ഐ എ അനുമതി തേടി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻ ഐ എ അനുമതി തേടി. ശിവശങ്കറിന് സ്വർണക്കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് എൻ ഐ എ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക, സാഹചര്യ തെളിവുകൾ എൻ ഐ എ ശേഖരിച്ചിട്ടുണ്ട് ശിവശങ്കരന് സ്വർണക്കടത്ത് അറിയാമായിരുന്നുവെന്ന സൂചന നൽകുന്ന മൊഴിയാണ് കസ്റ്റംസിന്റെ പിടിയിലുള്ള സരിത്ത് നൽകിയിരിക്കുന്നത്. ഇതേ തുടർന്നാണ് എൻ ഐ എ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ അനുമതി തേടിയത്. തിരുവനന്തപുരത്ത് ഇന്നലെ നടന്ന പരിശോധനയിൽ…

Read More

24 മണിക്കൂറിനിടെ 38,902 പേർക്ക് കൊവിഡ്; രോഗികളുടെ എണ്ണം 11 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന വർധനവിൽ റെക്കോർഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണിത്. രാജ്യത്ത് ഇതുവരെ 10,77,618 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ രീതി തുടരുകയാണെങ്കിൽ ഇന്നത്തോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷത്തിലേക്ക് എത്തും. കൊവിഡ് അതിവേഗം വ്യാപിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും കൊവിഡ് ബാധിതരുടെ എണ്ണത്തിലും ഇന്ത്യ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. 543 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ഇതോടെ ആകെ…

Read More

മുഖം തിളങ്ങാന്‍ ഒലീവ് ഓയില്‍ ഫേസ്പാക്ക്

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ് ഒലീവ് ഓയില്‍. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാന്‍ ഏറ്റവും നല്ലൊരു മരുന്നാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. നിറം വര്‍ധിക്കാനും മുഖം തിളങ്ങുന്നതിനും ഒലീവ് ഓയില്‍ ഉപയോഗിച്ചുള്ള മൂന്ന് തരം ഫേസ് പാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം… 1. ഒലീവ് ഓയിലും മുട്ടയുടെ വെള്ളയും. Health മുഖം തിളങ്ങാന്‍ ഒലീവ് ഓയില്‍ ഫേസ്പാക്ക് 19th July…

Read More

സ്വപ്‌നയും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയത് 23 തവണ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വപ്‌നയും സംഘവും വിമാനത്താവളം വഴി 23 തവണ സ്വർണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയായിരുന്നു സ്വർണക്കടത്തിൽ 2019 ജൂലൈ ഒമ്പത് മുതലാണ് ഡിപ്ലോമാറ്റിക് ബാഗേജുകൾ വന്നു തുടങ്ങിയത്. 23 തവണയും ബാഗേജുകൾ വിമാനത്താവളത്തിൽ എത്തി കൈപ്പറ്റിയത് സരിത്താണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. 152 കിലോ വരെ ഭാരമുള്ള ബാഗേജുകൾ വരെ വന്നിട്ടുണ്ട്. സ്വർണം പിടിച്ചെടുത്ത ബാഗേജിന്റെ തൂക്കം 79 കിലോ ആയിരുന്നു. ഇതിൽ 30…

Read More

പിതാവിൻ്റെ മർദ്ദനമേറ്റ്‌ മകൻ മരിച്ചു; സംഭവം ബാലുശ്ശേരിയിൽ

ബാലുശ്ശേരി: പിതാവിൻ്റെ മർദ്ദനമേറ്റ് മകൻ മരിച്ചു.കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. അലക്സ് (17) ആണ് മരിച്ചത്. അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം. സംഭവത്തിൽ പിതാവ് വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

തിരുവനന്തപുരം സ്വദേശി കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ ഇരുന്നയാൾ ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിലത്തെ നിലയിൽ നിന്ന് ചാടുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് ബാര്‍ട്ടണ്‍ ഹില്‍ നിരീക്ഷണകേന്ദ്രത്തിന്‍റെ നാലാം നിലയില്‍ നിന്നും താഹ താഴേക്ക് ചാടിയത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇന്നലെ തന്നെ നില ഗുരുതരമായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Read More

നീലഗിരിയിൽ ആശങ്ക ഒഴിയുന്നില്ല;ഇന്നലെ 40 പേർക്ക് കൊവിഡ് ജില്ലയിൽ രോഗികളുടെ എണ്ണം 410 ആയി

ഗൂഡല്ലൂർ:നീലഗിരി ജില്ലയിൽ ഇന്നലെ 40 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു ഇതോടെ ജില്ലയിൽ രോഗികളുടെ എണ്ണം 410 ആയി. ഊട്ടി ,കുന്നൂർ പ്രദേശങ്ങളിലാണ് രോഗവ്യാപനം ഉണ്ടാക്കുന്നത് ഈ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ പേരുടെ സ്രവം സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .ഒരാഴ്ചയായി ജില്ലയിൽ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. സമ്പർക്കത്തിലൂടെ ആണ് ജില്ലയിൽ രോഗവ്യാപനം ഉണ്ടായിരിക്കുന്നത്. ഊട്ടിയിലെ ഗുഡ്സ് ഷെപ്പേർഡ് സ്കൂളിലെ കോവിഡ് സെൻട്രലിൽ നിന്നും രോഗം മുക്തനായ 47 പേരെ ജില്ലാ കലക്ടറുടെ നേതത്വത്തിൽ യാത്രയാക്കി. ഇതുവരെ ജില്ലയിൽ…

Read More

കടലാസ് പദ്ധതിയുമായി വരുന്ന മാരീചൻമാരെ തിരിച്ചറിയുക; വിമർശനവുമായി സിപിഐ മുഖപത്രം

സ്വർണക്കടത്ത് വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം. മാഫിയ ലോബികൾ ഇടതുപക്ഷ പ്രകടനപത്രികക്ക് അന്യമാണ്. കടലാസു പദ്ധതികളുമായി വരുന്ന മാരീചൻമാരെ ഇടതുപക്ഷം തിരിച്ചറിയണമെന്ന് ലേഖനത്തിൽ പറയുന്നു കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണം. ചിലർ ചട്ടം ലംഘിച്ച് വിദേശ കോൺസുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണമെന്ന് കെ ടി ജലീലിന്റെ പേര് പരാമർശിക്കാതെ ലേഖനത്തിൽ പറയുന്നു. സ്വർണക്കടത്ത് കേസിലെ വെറും പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാർഥ കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ചിലർ…

Read More

ലോകത്ത് രണ്ടര കോടി കൊവിഡ് ബാധിതർ

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടര കോടി പിന്നിട്ടു. ആറ് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,848 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതുവരെയുള്ളതിലെ റെക്കോർഡ് പ്രതിദിന വർധനവാണിത്. 6,00,345 പേരാണ് കൊവിഡ് ബാധിച്ച് ഇതിനോടകം മരിച്ചത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിൽ കൊവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുന്നത്. അമേരിക്കയിൽ 813 പേരും ബ്രസീലിൽ 885 പേരും ഇന്ത്യയിൽ 671 പേരും കഴിഞ്ഞ ദിവസം മരിച്ചു. യുഎസിൽ 38 ലക്ഷത്തിലധികം…

Read More