Webdesk

ഗൂഡല്ലൂർ പോലീസ് സറ്റേഷനിൽ കൊവിഡ് സ്ഥിതീകരിച്ച വനിത പോലീസിന് നെഗറ്റീവായി

ഗൂഡല്ലൂർ: ആദ്യഘട്ടത്തിൽ കോവിഡ് പോസിറ്റീവായ ഗൂഡല്ലൂർ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസിന് രണ്ടാംഘട്ട പരിശോധനയിൽ നെഗറ്റീവായി . ഒരാഴ്ച മുമ്പാണ് വനിതാപോലീസിന് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചത് . തുടർന്ന് കോവിഡ് സെൻ്റെറിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കൊവിഡ് സ്ഥിതീകരിച്ചിരുന്നു.വനിതാ പോലീസിന് കൊവിഡ് സ്ഥിതീകരിച്ചതോടെ ഗൂഡല്ലൂർ പോലീസ് സ്റ്റേഷനിലെ ചില പോലീസുകാർ നിരീക്ഷണത്തിലായിരുന്നു. വനിതാ പോലീസ് കൊവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലേക്ക് പോയിരുന്നു. ഇവിടെ നിന്നാണ് രോഗബാധയേറ്റത്.

Read More

ആശങ്ക ഒഴിയുന്നില്ല:നീലഗിരിയിൽ ഇന്ന് 78 പേർക്ക് കൊവിഡ്; 172 പേർ രോഗമുക്തി നേടി

ഗൂഡല്ലൂർ: ആശങ്ക ഒഴിയാതെ നീലഗിരി . ഇന്ന് 78 പേർക്ക് കൊവിഡ് രോഗം സ്ഥിതീ കരിച്ചു.172 പേർ രോഗമുക്തി നേടി ഇന്ന് സ്ഥിതീകരിച്ച കോവിഡ് രോഗികളിൽ 23 പേരും ഊട്ടിയിലെ ടെൻതുറൈ പ്രദേശത്തുള്ളവരാണ്. ഇവിടെയുള്ള എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടിരിക്കുന്നത്. നീലഗിരിയിൽ 312 പേരാണ് ചിത്സയിലുള്ളത്.

Read More

മന്ത്രി കെ ടി ജലീലിനെ വിചാരണ ചെയ്യണം; പ്രധാനമന്ത്രിക്ക് പരാതി നൽകി ബെന്നി ബെഹന്നാൻ

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോൺസുലേറ്റ് ജനറലുമായി അനൗദ്യോഗിക സംഭാഷണം നടത്തിയ മന്ത്രി കെ ടി ജലീലിനെതിരെ ബെന്നി ബെഹന്നാൻ എംപി പ്രധാനമന്ത്രിക്ക് പരാതി നൽകി. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേറ്ററി ആക്ട്(ഫെറ) ലംഘിച്ചെന്ന് ആരോപിച്ചാണ് പരാതി. ഫെറ നിയമത്തിലെ മൂന്നാം ചട്ടം അനുസരിച്ച് നിയമനിർമാണ സഭാംഗങ്ങൾ പണമായോ അല്ലാതെയോ വിദേശസഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ഹാൻഡ് ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. മന്ത്രിയുടേത് അഞ്ച് വർഷം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്….

Read More

പട്ടാമ്പി മത്സ്യമാർക്കറ്റിലെ 67 പേർക്ക് കൊവിഡ് ബാധ; പാലക്കാട് ജില്ലയിൽ ഇന്ന് ആകെ 87 രോഗികൾ

പാലക്കാട് ജില്ലയിൽ ഇന്ന് 87 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 67 പേരും പട്ടാമ്പി മത്സ്യമാർക്കറ്റിലുള്ളവരാണ്. പട്ടാമ്പിയിൽ നടത്തിയ റാപിഡ് ടെസ്റ്റിലാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. പട്ടാമ്പിയിൽ മെഗാ ക്യാമ്പ് വഴി കൊവിഡ് പരിശോധന തുടരുകയാണ്. ബാക്കിയുള്ള 14 പേരിൽ 11 പേർ വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചെർപ്പുളശ്ശേരിയിലെ 27കാരനും മാത്തൂർ സ്വദേശിയായ ആറ് വയസ്സുകാരിയുടെയുമാണ് രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്തത്. പട്ടാമ്പി മത്സ്യമാർക്കറ്റിലെ…

Read More

വിൻഡീസിന് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു; ബ്രാത്ത് വെയ്റ്റിന് അർധ സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന വെസ്റ്റ് ഇൻഡീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എന്ന നിലയിൽ. അർധ സെഞ്ച്വറി നേടിയ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റും ഷമ്‌റ ബ്രൂക്‌സുമാണ് ക്രീസിൽ. വിൻഡീസ് ഇപ്പോഴും ഇംഗ്ലണ്ടിന്റെ സ്‌കോറിനേക്കാൾ 296 റൺസ് പിന്നിലാണ്. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 469 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ടെസ്റ്റ് വിൻഡീസ് വിജയിച്ചിരുന്നു. 63 റൺസുമായി ബ്രാത്ത് വെയ്റ്റും 32 റൺസുമായി…

Read More

കോവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി; വൊളന്റിയര്‍മാരെ തിരഞ്ഞ് എയിംസ്

കോവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്താനായുള്ള നടപടികള്‍ ആരംഭിച്ച് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. ഇതിന്റെ ഭാഗമായി വാക്‌സിന്‍ പരീക്ഷിക്കാന്‍ വോളന്റിയര്‍മാരെ കണ്ടെത്താനുള്ള പ്രക്രിയ എയിംസ് ആരംഭിച്ചു. മരുന്ന് പരീക്ഷണം നടത്താനായി എയിംസ് എത്തിക്‌സ് കമ്മിറ്റി അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി. മനുഷ്യരില്‍ മരുന്ന് പരീക്ഷണത്തിന്റെ മൂന്നു ഘട്ടങ്ങള്‍ നടത്താനായി ഐസിഎംആര്‍ തെരഞ്ഞെടുത്ത പന്ത്രണ്ട് ആശുപത്രികളില്‍ ഒന്നാണ് എയിംസ്. കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ്…

Read More

സമ്പർക്കത്തിലൂടെ മാത്രം 629 പേർക്ക് കൊവിഡ് ബാധ; 43 പേരുടെ ഉറവിടം അജ്ഞാതം

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 629 പേർക്ക്. ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് 821 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ വിദേശത്തു നിന്നും 69 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ രോഗബാധിതരായവരിൽ 43 പേരുടെ ഉറവിടം വ്യക്തമല്ല തിരുവനന്തപുരം ജില്ലയിലെ 203 പേർക്കും, എറണാകുളം ജില്ലയിലെ 84 പേർക്കും, പാലക്കാട് ജില്ലയിലെ 70 പേർക്കും, കൊല്ലം ജില്ലയിലെ 61 പേർക്കും, കാസർഗോഡ് ജില്ലയിലെ 48 പേർക്കും, ആലപ്പുഴ ജില്ലയിലെ 34…

Read More

തിരുവനന്തപുരത്ത് ഇന്ന് 222 പേർക്ക് കൊവിഡ്; 203 പേർക്കും സമ്പർക്കത്തിലൂടെ

കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ അവസ്ഥയിൽ. തലസ്ഥാനത്ത് ഇന്ന് 222 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 203 പേരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത് എന്നത് സ്ഥിതി ഗുരുതരമാക്കുന്നു ആറ് ആരോഗ്യപ്രവർത്തകർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഏഴ് ഡോക്ടർമാരടക്കം 17 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഡോക്ടർമാരുൾപ്പടെ 150 ജീവനക്കാർ നരീക്ഷണത്തിലാണ് സംസ്ഥാനത്ത് ഇന്ന് 821 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 629…

Read More

ടിക്ക് ടോക് ചൈന വിടുന്നു; ചേക്കേറുന്നത് ലണ്ടനിലേക്ക്?

ചൈനയുടെ ഉടമസ്ഥതയിൽ നിന്ന് സ്വയം അകന്നുനിൽക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ലണ്ടനിൽ ആസ്ഥാനം കണ്ടെത്താൻ ടിക്ക് ടോക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി യുകെ സർക്കാരുമായി ചർച്ച നടത്തി വരികയാണ്. കമ്പനി പരിഗണിക്കുന്ന നിരവധി സ്ഥലങ്ങളിൽ ഒന്നാണ് ലണ്ടൻ. എന്നാൽ ഇക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം. പരിഗണനയിലുള്ള മറ്റ് സ്ഥലങ്ങൾ ഏതൊക്കെയാണെന്നും വ്യക്തമല്ല. മുൻ വാൾട്ട് ഡിസ്നി കോ എക്സിക്യൂട്ടീവ് ആയിരുന്ന കെവിൻ മേയറെ ടിക്ക് ടോക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിച്ചടി ഉൾപ്പെടെ ഈ വർഷം ചില…

Read More

പുതുതായി 26 ഹോട്ട് സ്‌പോട്ടുകൾ; 7 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി 26 ഹോട്ട് സ്പോട്ടുകൾ തൃശൂർ ജില്ലയിലെ കൊരട്ടി (കണ്ടൈൻമെന്റ് സോൺ വാർഡ് 1), താന്ന്യം (9, 10), കടവല്ലൂർ (18), കാറളം (13, 14), തൃശൂർ കോർപറേഷൻ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കൽ (3), റാന്നി പഴവങ്ങാടി (12, 13, 14), കണ്ണൂർ ജില്ലയിലെ തില്ലങ്കേരി (10), ഇരിക്കൂർ (4), ചെറുതാഴം (14), നടുവിൽ (17), കൊല്ലം ജില്ലയിലെ ചിതറ (എല്ലാ വാർഡുകളും), കുമ്മിൾ…

Read More