ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്; വാഹനങ്ങൾ തലകീഴായി മറിഞ്ഞു, മരങ്ങളും വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു

ആലുവ എടത്തലയിൽ വൻ ചുഴലിക്കാറ്റ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കാറ്റ് വീശിയത്. ചുഴലിക്കാറ്റിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തല കീഴായി മറിഞ്ഞു. നിരവധി മരങ്ങളും വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്‌