Headlines

Webdesk

പ്രമുഖ ചലച്ചിത്ര -സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു

  കോട്ടയം: ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. രജനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവര്‍ നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകൾ ആണ് ശ്രീലക്ഷ്മി. ചെല്ലപ്പന്‍ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍ നൃത്തം അഭ്യസിച്ച്‌ ശ്രീലക്ഷ്മി അരങ്ങേറ്റം കുറിച്ചു. ജയകേരള നൃത്തകലാലയത്തില്‍ വിവിധ ബാലേകളില്‍ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അര്‍ധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന…

Read More

വീടിന്‍റെ ഗേറ്റ് മറിഞ്ഞുവീണ് മൂന്നു വയസുകാരൻ മരിച്ചു

വീടിന്‍റെ ഗേറ്റ് മറിഞ്ഞുവീണ് മൂന്നു വയസുകാരൻ മരിച്ചു. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാലിലാണ് അപകടം. പെരിഞ്ചേരി സ്വദേശി കുന്നുമ്മൽ വീട്ടിൽ റിഷാദിന്‍റെ മകൻ ഹൈദർ ആണ് മരിച്ചത്. കളിക്കുന്നതിനിടെ അയൽവാസിയുടെ വീട്ടിലെ ഗേറ്റ് കുട്ടിയുടെ മേൽ മറിഞ്ഞു വീഴുകയായിരുന്നു.  

Read More

ഓരോ വാർഡിലും കളിയിടങ്ങൾ വേണം; അസാധാരണ ദൗത്യവുമായി ഫുട്​ബാൾ പരിശീലകന്‍റെ യാത്ര

  കോഴിക്കോട്‌ കൂട്ടുകാരുമെത്ത്‌ പന്ത്‌ തട്ടിയ കളിസ്ഥലം നഷ്ടപ്പെട്ടത്‌ ആ കുഞ്ഞുമനസ്സിലുണ്ടാക്കിയ വേദന വലുതാണ്‌. അവൻ വളർന്ന്‌ നാടറിയുന്ന ഫുട്‌ബോൾ കളിക്കാരനായും പിന്നീട്‌ പരിശീലനകനായും മാറിയപ്പോൾ കളിസ്ഥലത്തിന്റെ ആവശ്യകത വിവരിച്ച്‌ നാടുനീളെ സഞ്ചരിക്കുകയാണ്‌. കാൽപന്തുകളിയെ നെഞ്ചോട്‌ ചേർത്ത്‌ ആരാധിക്കുന്ന, വളരുന്ന തലമുറയ്‌ക്ക്‌ കളിയുടെ പാഠങ്ങൾ പകരുന്ന പ്രസാദ്‌ വി ഹരിദാസനാണ്‌ പുതുദൗത്യം ഏറ്റെടുത്തത്‌.‘വരണം നാടുനീളെ കളിസ്ഥലങ്ങൾ…’ എന്ന ആവശ്യവുമായി വിവിധ ഇടങ്ങൾ സഞ്ചരിച്ച് നാടിന്റെ കായിക സംസ്‌കാരം മാറ്റാനുള്ള ശ്രമത്തിലാണ്‌ കളിക്കാരനും കളിയെഴുത്തുകാരനുമായ പ്രസാദ്‌. ഇക്കാര്യം വിശദീകരിച്ച്‌…

Read More

പുതിയ ആപ്പ് പുറത്തിറക്കി ഗൂഗിൾ; മാതാപിതാക്കൾക്ക് അവരുടെ ഫോണിൽ കുട്ടികളുടെ ഫോൺ നിയന്ത്രിക്കാം

  മൊബൈൽ ഫോണിൽ മുങ്ങിപ്പോയ കുട്ടികളെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഓൺലൈൻ ക്ലാസ്സ്‌ കൂടെ ആയതോടെ ഫോൺ അവരുടെ കൈകളിൽ തന്നെ ആയി. എത്രയൊക്കെ ശ്രദ്ധിച്ചാലും കുട്ടികൾ മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് ചില കുരുത്തക്കേടുകൾ ഒക്കെ ഒപ്പിക്കും. നമ്മുടെ കുട്ടികളുടെ ഫോൺ നമുക്ക് നമ്മുടെ ഫോണിൽ നിന്ന് നിയന്ത്രിക്കാൻ സാധിച്ചാലോ? ഇത്തരൊരു സംവിധാനം ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. കുട്ടികൾ ചെയ്യുന്നത് എന്തൊക്കെയെന്ന് മാതാപിതാക്കൾക്ക് അവരുടെ ഫോൺ വഴി കാണാവുന്നതാണ്. ഇതിനായി പ്രത്യേക ആപ്പ് തന്നെ ഗൂഗിൾ പുറത്തിറക്കിയിരിക്കുകയാണ്. മക്കൾ…

Read More

പെട്രോൾ വിലയും വർധിപ്പിച്ചു; ഡീസൽ വിലയിലും തുടർച്ചയായ നാലാം ദിവസവും വർധനവ്

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. ഡീസലിന് പിന്നാലെ 72 ദിവസത്തിന് ശേഷം പെട്രോൾ വിലയും വർധിപ്പിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് ഡീസൽ വില വർധിപ്പിക്കുന്നത്. കൊച്ചിയിൽ പെട്രോൾ വില 101.70 രൂപയായി. ഡീസലിന് 94.58 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 103.70 രൂപയും ഡീസലിന് 96.48 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 101.92 രൂപയും ഡീസലിന് 94.82 രൂപയുമായി.

Read More

പാലിയേക്കര; ടോള്‍ പിരിച്ചത് നിര്‍മാണ ചെലവിനെക്കാള്‍ 80 കോടി രൂപയിലേറെ: പിരിവ് അവസാനിപ്പിക്കണമെന്ന് ഹർജി

  തൃശൂര്‍: പാലിയേക്കര ടോള്‍ പിരിവ് ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. കോണ്‍ഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടി ജെ സനീഷ് കുമാറുമാണ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്. ദേശീയപാതയില്‍ ഇടപ്പള്ളി മുതല്‍ മണ്ണുത്തി വരെയുള്ള ഭാഗത്തെ റോഡ് നിര്‍മാണത്തിന് ചെലവായതിലും 80 കോടി രൂപയിലേറെ തുക ഇതിനോടകം നിര്‍മാണ കമ്പനി ടോള്‍ പിരിച്ചുകഴിഞ്ഞതായി ഹർജിക്കൊപ്പം ഇവര്‍ സമര്‍പ്പിച്ച കണക്കില്‍ പറയുന്നു. ഹർജിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും ദേശീയപാതാ അതോറിറ്റിക്കും നോട്ടീസ് അയച്ചു. ഹർജി മൂന്നാഴ്ചയ്ക്ക് ശേഷം…

Read More

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ അഞ്ച് വർഷമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

  മലപ്പുറം ചാവക്കാട് പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ 43കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം പുറത്തുപറയുന്നത് സ്‌കൂൾ കൗൺസിലർക്ക് കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. ആദ്യ ഭാര്യയുമായി ബന്ധം പിരിഞ്ഞ പ്രതി രണ്ടാമത് വിവാഹിതനായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ മകളെ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു.

Read More

ഐപിഎല്ലിൽ 3000 റൺസ് പൂർത്തിയാക്കി സഞ്ജു; സീസണിൽ ധവാനെ മറികടന്ന് റൺവേട്ടക്കാരിൽ മുന്നിൽ

  ഐപിഎല്ലിൽ സഞ്ജു സാംസൺ 3000 റൺസ് തികച്ചു. സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് സഞ്ജു 3000 റൺസ് തികച്ചത്. ഈ നേട്ടത്തിലെത്തുന്ന 19ാമത്തെ താരമാണ് സഞ്ജു. 117 മത്സരങ്ങളിൽ നിന്നാണ് സഞ്ജു 3000 റൺസ് സ്വന്തമാക്കിയത് അതേസമയം സീസണിലെ ഓറഞ്ച് ക്യാപ് ഹോൾഡറും നിലവിൽ സഞ്ജുവാണ്. ശിഖർ ധവാനെയാണ് സഞ്ജു മറികടന്നത്. പത്ത് മത്സരങ്ങളിൽ നിന്ന് 436 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ധവാൻ 430 റൺസുമായി പിന്നിലുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ 57 പന്തിൽ 82…

Read More

കനയ്യകുമാർ ഇന്ന് കോൺഗ്രസിലേക്ക്; പ്രവേശനം മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത്

സിപിഐ ദേശീയ നിർവാഹക സമിതി അംഗം കനയ്യ കുമാർ ഇന്ന് കോൺഗ്രസിൽ ചേരും. ഇന്ന് മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് വെച്ചാണ് കനയ്യകുമാർ കോൺഗ്രസിൽ ചേരുന്നത്. തുടർന്ന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ജിഗ്നേഷ് മേവാനിയും പങ്കെടുക്കും. ജിഗ്നേഷിന്റെ കോൺഗ്രസ് പ്രവേശനം ഇന്നുണ്ടാകാൻ സാധ്യതയില്ല കനയ്യകുമാറിനൊപ്പം അദ്ദേഹത്തിന്റെ അനുയായികളും കോൺഗ്രസിൽ ചേരും. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ജെഎൻയു വിദ്യാർഥി യൂനിയൻ പ്രവർത്തനത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച നേതാവാണ് കനയ്യകുമാർ. അതേസമയം കനയ്യയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ…

Read More

സർക്കാർ സഹായം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി

സർക്കാരിൽ നിന്ന് സഹായധനം ലഭിക്കുകയെന്നത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. നിബന്ധനകൾക്ക് വിധേയമാണ് സഹായം. അത് പിൻവലിക്കാൻ സർക്കാർ നയതീരുമാനമെടുത്താൽ പോലും ചോദ്യം ചെയ്യൽ സ്ഥാപനങ്ങളുടെ അവകാശമല്ല. ഇക്കാര്യത്തിൽ ന്യൂനക്ഷ, ന്യൂനപക്ഷേതര എയ്ഡഡ് സ്ഥാപനങ്ങളിൽ തമ്മിൽ വ്യത്യാസമില്ല സഹായധനം നൽകുകയെന്നത് സർക്കാർ നയമാണ്. സ്ഥാപനങ്ങളുടെ താത്പര്യങ്ങൾക്കൊപ്പം തങ്ങളുടെ ശേഷിയും കണക്കിലെടുത്താണ് സർക്കാർ നയമുണ്ടാക്കുന്നത്. എന്നാൽ ഒരേ തരത്തിലുള്ള സ്ഥാപനങ്ങളെ വ്യത്യസ്തമായി പരിഗണിച്ചാൽ ചോദ്യം ചെയ്യാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇന്റർമീഡിയറ്റ് വിദ്യാഭ്യാസ നിയമത്തിൽ യുപി…

Read More