രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. ഡീസലിന് പിന്നാലെ 72 ദിവസത്തിന് ശേഷം പെട്രോൾ വിലയും വർധിപ്പിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് ഡീസൽ വില വർധിപ്പിക്കുന്നത്.
കൊച്ചിയിൽ പെട്രോൾ വില 101.70 രൂപയായി. ഡീസലിന് 94.58 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 103.70 രൂപയും ഡീസലിന് 96.48 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 101.92 രൂപയും ഡീസലിന് 94.82 രൂപയുമായി.