വീടിന്‍റെ ഗേറ്റ് മറിഞ്ഞുവീണ് മൂന്നു വയസുകാരൻ മരിച്ചു. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാലിലാണ് അപകടം. പെരിഞ്ചേരി സ്വദേശി കുന്നുമ്മൽ വീട്ടിൽ റിഷാദിന്‍റെ മകൻ ഹൈദർ ആണ് മരിച്ചത്. കളിക്കുന്നതിനിടെ അയൽവാസിയുടെ വീട്ടിലെ ഗേറ്റ് കുട്ടിയുടെ മേൽ മറിഞ്ഞു വീഴുകയായിരുന്നു.