കോട്ടയം: ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. രജനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവര്‍ നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകൾ ആണ് ശ്രീലക്ഷ്മി.
ചെല്ലപ്പന്‍ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍ നൃത്തം അഭ്യസിച്ച് ശ്രീലക്ഷ്മി അരങ്ങേറ്റം കുറിച്ചു. ജയകേരള നൃത്തകലാലയത്തില്‍ വിവിധ ബാലേകളില്‍ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അര്‍ധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.
ഭര്‍ത്താവ്: വിനോദ്. മക്കള്‍: വൈഷ്ണവ്, അഭിനവ് (ഇരുവരും വിദ്യാര്‍ഥികള്‍ (എ.വി.എച്ച്.എസ്.എസ്. കുറിച്ചി). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് നടക്കും.