പ്രമുഖ മതപണ്ഡിതനും പൊതുപ്രവർത്തകനുമായിരുന്ന സി മൊയ്തീൻ കുട്ടി മുസ്ലിയാർ (90) അന്തരിച്ചു

സുൽത്താൻ ബത്തേരി:പ്രമുഖ മതപണ്ഡിതനും പൊതുപ്രവർത്തകനുമായിരുന്ന സി മൊയ്തീൻ കുട്ടി മുസ്ലിയാർ (90) അന്തരിച്ചു.
1955 കാലഘട്ടത്തിലാണ് മലപ്പുറം ജില്ല കൊടിഞ്ഞിയിൽ നിന്ന് സുൽത്താൻ ബത്തേരി മദ്റസയിലെ പ്രധാനാദ്ധ്യാപകനായി അദ്ദേഹം വയനാട്ടിൽ എത്തുന്നത്. കക്കോടൻ മമ്മു ഹാജിയാണ് അദ്ദേഹത്തെ ബത്തേരിയിലേക്ക് കൊണ്ടുവരുന്നത്. സദർ ഉസ്താദ് എന്നപേരിലാണ് ജില്ലയിൽ അദ്ദേഹം അറിയപ്പെട്ടത്.
1989 വരെ ബത്തേരി മദ്റസയിൽ പ്രധാനദ്ധ്യാപകനായി ജോലി ചെയ്തു.
ബത്തേരി ദാറുൽ ഉലൂം അറബി കോളേജ് സ്ഥാപിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. സമസ്തകേരള ജംഇയ്യത്തുൽ ഉലമ ജില്ലാട്രഷറർ, എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ്, കൽപ്പറ്റ ദാറുൽ ഫലാഹ് ജനറൽ മാനേജർ, സുൽത്താൻ ബത്തേരി മർകസുദ്ദഅവ പ്രസിഡൻ്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഭാര്യ ഫാതിമ മുന്നിയൂർ. മക്കൾ മുഹമ്മദലി സഖാഫി റിയാദ്, ബശീർ മാസ്റ്റർഎസ് വൈ എസ് ബത്തേരി സോൺ ജനറൽ സെക്രട്ടറി ) അബ്ദുസ്സലാം, അബ്ദുറഹീം, ശറഫുദ്ദീൻ, ആസിയ, റുഖിയ. ജാമാതാക്കൾ – കുഞ്ഞിപ്പോക്കർ നായ്കട്ടി, അശ്റഫ് അണ്ടോണ, നഫീസ, ഷമീന, ഷമീറ, റജുല, ആഷിദ.
കേരളമുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മൊയ്തീൻ കുട്ടി മുസ്ലിയാരുടെ വിയോഗത്തിൽ അനുശോചിച്ചു.