കോവിഡ് ചികിത്സ: വയനാട് ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ ബാങ്ക് തുടങ്ങി ,ആദ്യ ദിനം പ്ലാസ്മ നല്‍കാനെത്തിയത് രോഗമുക്തരായ ഏഴ് പേർ
കൽപ്പറ്റ:കോവിഡ് ചികിത്സാ രംഗത്ത് ഏറെ പ്രയോജനകരമായ, രോഗമുക്തരുടെ പ്ലാസ്മ ശേഖരിച്ച് കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന പ്ലാസ്മ ബാങ്ക് മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ തുടക്കമായി. ജില്ലയില്‍ നിന്ന് ആദ്യമായി കോവിഡ് രോഗ വിമുക്തനായ വ്യക്തി അടക്കം ഏഴ് പേര്‍ ആദ്യ ദിവസം തന്നെ രക്തം ദാനം ചെയ്യാനെത്തി. ഇവരെ പൂച്ചെണ്ട് നല്‍കി് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്വീകരിച്ചു. ഏപ്രില്‍ എട്ടിന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട തൊണ്ടര്‍നാട് സ്വദേശി ആലിക്കുട്ടി (51), കമ്പളക്കാട് സ്വദേശി റസാക്ക് (56), ഏപ്രില്‍…