Headlines

Webdesk

ആന്റിജൻ പരിശേധനയിൽ അമ്പലവയലിൽ ഏഴ് പേർക്കും കമ്പളക്കാട് അഞ്ച് പേർക്കും കോവിഡ് പോസിറ്റീവ്

അമ്പലവയൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ 75 ആന്റിജൻ പരിശോധനയിലാണ് രണ്ടു കുടുംബങ്ങളിെലെ ഏഴുപേർക്ക് പോസിറ്റീവ് ആയത്. .കഴിഞ്ഞദിവസം രോഗം സ്ഥിരിച്ചവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരാണിവർ . കമ്പളക്കാട് ആന്റിജൻ ടെസ്റ്റിൽ 5 പേർക്ക് പോസിറ്റീവ് ആയി. 150 പേർക്കാണ് ഇന്ന് പരിശോധന നടത്തിയത്.

Read More

വയനാട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കുന്നു

ദേശീയ ദുരന്തനിവാരണ മാര്‍ഗനിര്‍ദേശ പ്രകാരം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍- എയ്ഡഡ്- സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രത്യേക ദുരന്ത നിവാരണ പ്ലാനുകള്‍ തയ്യാറാക്കുന്നു. ഇതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പുറത്തിറക്കി. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും പി.ടി.എയുടെയും വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ ഇതിനായി വിവരശേഖരണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഡി.എം പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള ജില്ലാതല നോഡല്‍ ഓഫീസര്‍. ഓരോ വിദ്യാലയവും പ്രത്യേക നോഡല്‍…

Read More

കൊവിഡിനായി പിടിച്ച ശമ്പളം ഒമ്പത് ശതമാനം പലിശയോടെ പിഎഫ് വഴി തിരിച്ച് നല്‍കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിച്ച ഒരു മാസത്തെ ശമ്പളം തിരിച്ചുനല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 9% പലിശ സഹിതം പി.എഫില്‍ നിക്ഷേപിക്കാനാണ് തീരുമാനം.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ (ശൂന്യവേതന) അവധിയില്‍ പ്രവേശിക്കാവുന്ന കാലാവധി 20 വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി ചുരുക്കാനും തീരുമാനമായി. ഇപ്പോള്‍ ദീര്‍ഘകാല അവധിയില്‍ പോയവര്‍ക്ക് തിരിച്ചുവരാന്‍ സാവകാശം നല്‍കും. അവധി റദ്ദാക്കി തിരിച്ചുവരാത്തവരെ രാജിവച്ചതായി കണക്കാക്കും.പ്രളയ സമയത്ത് കൊണ്ടുവന്ന സാലറി ചലഞ്ചിന് ബദലായാണ് സര്‍ക്കാര്‍ സംസ്ഥാനത്ത്…

Read More

പയ്യന്നൂരിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

കണ്ണൂർ പയ്യന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. കുന്നരു സ്വദേശി നാരായണനാണ് പിടിയിലായത്. എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് 55കാരനായ ഇയാളെ പിടികൂടിയത്. നാരായണനെതിരെ പോക്‌സോ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

Read More

മന്ത്രി ജലീലിന്റെ വീട്ടിലേക്ക് മതിൽ ചാടിക്കടക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ അറസ്റ്റിൽ

മന്ത്രി കെ ടി ജലീലിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ അറസ്റ്റിൽ. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പത്തോളം പ്രവർത്തകരാണ് മതിൽ ചാടി ഔദ്യോഗിക വസതിയിലേക്ക് കടക്കാൻ ശ്രമിച്ചത്. പ്രവർത്തകരെ കന്റോൺമെന്റ് ഗേറ്റിന് മുന്നിൽവെച്ച് പോലീസ് തടഞ്ഞിരുന്നു. മുദ്രവാക്യം വിളികളുമായി നിന്ന പ്രവർത്തകർ പിന്നീട് ഗേറ്റും മതിലും ചാടിക്കടക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.

Read More

ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി സെപ്റ്റംബർ 30ന്

ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക കോടതി സെപ്റ്റംബർ 30ന് വിധി പറയും. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവരാണ് കേസിലെ പ്രതികൾ. മസ്ജിദ് തകർക്കപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പ്രസ്താവിക്കാൻ പോകുന്നത്. ലക്‌നൗ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. കേസിൽ സെപ്റ്റംബർ 30നുള്ളിൽ വിധി പറയണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഗൂഢാലോചന കേസും ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്…

Read More

രോഗലക്ഷണമില്ല; കര്‍ണാടക ആഭ്യന്തരമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു: കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് ലക്ഷണമില്ലെന്നും സ്വയം ക്വാറന്റൈനിലാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനുമായി ബന്ധപ്പെട്ടിരുന്ന എല്ലാവരേയും ഉടന്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഉചിതമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ബോമ്മൈ അഭ്യര്‍ത്ഥിച്ചു. ”ഞങ്ങളുടെ വീട്ടില്‍ ജോലിചെയ്യുന്ന ഒരു ആള്‍ക്ക് ഇന്നലെ കോവിഡ് -19 പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍ ഞാനും പരിശോധനയ്ക്ക് വിധേയനായി, എനിക്ക് രോഗം ബാധിച്ചു, ലക്ഷണങ്ങളൊന്നുമില്ല, ആരോഗ്യവാനാണ്. വീട്ടില്‍ ക്വാറന്റൈനിലാണ്….

Read More

രാജസ്ഥാനിൽ ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു

രാജസ്ഥാനിലെ ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. 30 പേർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. അപകടത്തിൽ 10 പേരെ കാണാതായി. 15 പേരെ രക്ഷപ്പെടുത്തി. ബുണ്ടി ജില്ലയിലെ കമലേശ്വർ ധാമിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ജില്ലാ കലക്ടർ ഉജ്ജ്വാൾ റാത്തോഡും റൂറൽ എസ്പി ശരദ് ചൗധരിയും സംഭവ സ്ഥലം സന്ദർശിച്ചു.

Read More

പത്തനംതിട്ടയിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട കോയിപ്പുറത്ത് പോലീസിനെ ആക്രമിച്ച കേസിൽ പ്രതിയായ ആൾ വീട്ടിൽ തൂങ്ങിമരിച്ചു. സാബു ഡാനിയേൽ എന്നയാളാണ് മരിച്ചത്. അയൽവാസിയെ ആക്രമിച്ചെന്ന കേസിൽ പോലീസ് അന്വേഷണത്തിന് എത്തിയപ്പോഴാണ് ഇയാൾ പോലീസിനെ ആക്രമിച്ചത്. സ്ഥിരം മദ്യപാനിയായ സാബു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

Read More

ഐപിഎൽ 2020; ബിഗ് ബോസില്‍ കഴിയുന്നതു പോലെ, ഇത് ആദ്യത്തെ അനുഭവം: മനസ്സ് തുറന്ന് ധവാന്‍

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി യുഎഇയില്‍ ബയോ ബബ്‌ളില്‍ കഴിയുന്നതിന്റെ അനുഭവത്തെക്കുറിച്ച് മനസ്സ്തുറക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓപ്പണറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമായ ശിഖര്‍ ധവാന്‍. കൊവിഡ് കാരണം മാസങ്ങളോളം വെറുതെയിരുന്ന ശേഷം വീണ്ടും ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍ക്കു പ്രിയങ്കരനായ ഗബ്ബാര്‍. പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ യുഎഇയില്‍ രണ്ടു മാസത്തിലേറെ ബയോ ബബ്‌ളില്‍ കഴിയേണ്ടി വരികയെന്നത് വെല്ലുവിളി തന്നെയാണെന്നും ധവാന്‍ വ്യക്തമാക്കി. താനുള്‍പ്പെടെ ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ള ഓരോരുത്തരുടെയും മനസ്സിന്റെ കരുത്ത് അളക്കാനുള്ള അവസരം കൂടിയാണ് ഈ ബയോ…

Read More