Webdesk

കണ്ടെയ്ൻ മെൻറ് സോണിൽ നിന്നും ഒഴിവാക്കി

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയിലെ ഇരുപത്തിനാലാം വാർഡിലുള്ള ജൂബിലി റെസ്റ്റോറൻ്റ്, ഇമേജ് മൊബൈൽ ഷോറൂം എന്നിവ ഉൾപ്പെടുന്ന കെട്ടിടങ്ങൾ മൈക്രോ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടർ അദീല അബ്ദുള്ള അറിയിച്ചു.

Read More

മുഖ്യമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവുണ്ടായി; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. വിവാദം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിൽ പാളിച്ചയുണ്ടായെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കയറൂരി വിട്ടു. അധികാരകേന്ദ്രമായി ഇയാൾ സ്വയം മാറി. ശിവശങ്കറിന്റെ ഇടപാടുകൾ സർക്കാർ കൃത്യമായി നിരീക്ഷിച്ചില്ല. ഇതിൽ ജാഗ്രതക്കുറവ് സംഭവിച്ചു. ഓഫീസിലെ ഉദ്യോഗസ്ഥൻമാരെ നിയന്ത്രിക്കാൻ സാധിച്ചില്ല കൊവിഡ് പ്രതിരോധത്തിലൂടെ സർക്കാർ നേടിയെടുത്ത നേട്ടം ഈ വിവാദത്തിലൂടെ നഷ്ടമായി. ഇനി ഇത്തരം…

Read More

പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കി ഒമാന്‍

മസ്‌കത്ത്: അവധിക്ക് പോയി സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കി ഒമാന്‍. ഇവര്‍ എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കണം. [email protected]എന്ന വെബ്‌സൈറ്റില്‍ കോണ്‍സുലാര്‍ വകുപ്പിനാണ് എന്‍ട്രി പെര്‍മിറ്റിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടത്. റസിഡന്‍സി സ്റ്റാറ്റസ്, തിരിച്ചുവരേണ്ടതിന്റെ അടിയന്തര പ്രാധാന്യം, നിലവിലെ സ്ഥിതിയില്‍ നേരിടുന്ന സാമ്പത്തിക, സാമൂഹിക, വ്യക്തിഗത പ്രശ്‌നങ്ങള്‍ അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കണം. അപേക്ഷ സ്വീകരിച്ചാല്‍, മറ്റ് പ്രധാന അധികൃതരുമായി ചേര്‍ന്ന് അനുമതി നല്‍കും. ഒമാനില്‍ കുടുങ്ങിയ പൗരന്മാരെ തിരിച്ചുകൊണ്ടുപോകാന്‍ അതത് രാജ്യങ്ങള്‍ അയക്കുന്ന വിമാനങ്ങളിലാണ്…

Read More

നിർണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ചു; സരിത്തിന്റെ സുഹൃത്ത് അഖിലും കസ്റ്റഡിയിൽ

സ്വർണക്കടത്ത് കേസിൽ നിർണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ചു. ഒന്നാം പ്രതി സരിത്തിന്റെ സുഹൃത്ത് അഖിലിന്റെ പക്കൽ നിന്നാണ് തെളിവുകൾ കണ്ടെത്തിയത്. ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കോൺസുലേറ്റിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കാൻ ഉപയോഗിച്ച ലാപ് ടോപ്പ്, സീൽ നിർമിച്ച മെഷീൻ എന്നിവയാണ് പിടിച്ചെടുത്തത്. അഖിലിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യുകയാണ്. നേരത്തെ സരിത്തിനെ എൻ ഐ എ കോടതിയിൽ ഹാജരാക്കിയിരുന്നു. കസ്റ്റംസ് കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണമെന്ന് എൻ ഐ എ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കോടതിയിൽ എത്തിച്ചത്.

Read More

ഖത്തറില്‍ സെപ്തംബറില്‍ സ്‌കൂളുകള്‍ തുറക്കും; ജീവനക്കാര്‍ ആഗസ്റ്റ് 19ന് എത്തണം

ദോഹ: സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സെപ്തംബര്‍ ആദ്യം തുറക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപകരും അനധ്യാപകരുമടങ്ങുന്ന സ്‌കൂള്‍ ജീവനക്കാര്‍ ആഗസ്റ്റ് 19 മുതല്‍ ജോലിക്ക് ഹാജരാകണം. സെപ്തംബര്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. ജീവനക്കാരുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പദ്ധതികളും നടപടിക്രമങ്ങളും ഉറപ്പുവരുത്താന്‍ സ്‌കൂള്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ സ്‌കൂളുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Read More

സ്വർണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. ഒന്നര വർഷമായി ഫൈസൽ ഫരീദ് ഇവിടേക്ക് വന്നിട്ടില്ല. തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ പക്കൽ നിന്നും താക്കോൽ വാങ്ങിയാണ് വീട് പരിശോധിച്ചത്. കയ്പമംഗലം മൂന്ന് പിടികയിലുള്ള വീട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ സീൽ വെച്ച് മടങ്ങാനായിരുന്നു ആദ്യ തീരുമാനം. പിന്നീടാണ് താക്കോൽ ഉണ്ടെന്ന് മനസ്സിലായി വീട് തുറന്ന് പരിശോധിച്ചത്. ഒന്നര മാസം മുമ്പ് ഫൈസലിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഫൈസലിനെ കുറിച്ച് ബന്ധുക്കളോട്…

Read More

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത;നാളെ വയനാട്ടിൽ മഞ്ഞ അലേർട്ട്

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത;നാളെ വയനാട്ടിൽ മഞ്ഞ അലേർട്ട് 2020 ജൂലൈ 17 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2020 ജൂലൈ 18 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 2020 ജൂലൈ 19 : ഇടുക്കി, മലപ്പുറം. 2020 ജൂലൈ 20 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5…

Read More

ചെതലയം ഫ്ലാറ്റിന് തുരങ്കം വെച്ച സുൽത്താൻ ബത്തേരി മുൻസിപ്പൽ കൗൺസിലർ കണ്ണിയാൻ അഹമ്മദ് കുട്ടി രാജിവെക്കണമെന്ന് സി പി ഐ എം ബത്തേരി ലോക്കൽ കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സുൽത്താൻ ബത്തേരി:ചെതലയം ഫ്ലാറ്റിന് തുരങ്കം വെച്ച സുൽത്താൻ ബത്തേരി മുൻസിപ്പൽ കൗൺസിലർ കണ്ണിയാൻ അഹമ്മദ് കുട്ടി രാജിവെക്കണമെന്ന് സി പി ഐ എം ബത്തേരി ലോക്കൽ കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. രണ്ട് വർഷം മുമ്പാണ് 41 കുടുംബങ്ങൾക്ക് താമസിക്കാനായി ചെതലയത്ത് അര ഏക്കർ സ്ഥലത്ത് ഫ്ലാറ്റിൻ്റെ നിർമാണം തുടങ്ങിയത്. എന്നാൽ കൗൺസിലർ അധികാരം വെച്ചും ലെറ്റർ പാഡ് ഉപയോഗിച്ചും പരിസ്ഥിതി പ്രധാന്യമുള്ള സ്ഥലമാണെന്ന് തെറ്റി ധരിപ്പിച്ച് കോടതിയെ സമീപിക്കുകയും തുടർന്ന് നിർമാണം നിർത്തി വെക്കാൻ ഉത്തരവു…

Read More

കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി

കാണാതായ യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി. കൈ ഞരമ്പ് മുറിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. അവശനിലയിലായ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുമ്പയിലെ ഭാര്യ വീട്ടില്‍ നിന്നും ഇന്നലെ വൈകുന്നേരം മുതലാണ് ഇയാളെ കാണാതായത്. കള്ളക്കടത്ത് കേസുമായി തന്റെ പേരും കേട്ടു തുടങ്ങിയതോടെ ഇദ്ദേഹം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. പോലീസുകാരാണ് ജയഘോഷിനെ തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്. ഇവിടെ നിന്ന് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതാകുകയായിരുന്നു വീടിന് ചേര്‍ന്നുള്ള പറമ്പിലാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ ഇയാളെ…

Read More

സ്വർണക്കടത്ത് കേസിൽ മലപ്പുറത്ത് രണ്ട് പേർ കൂടി അറസ്റ്റിൽ; പേര് വിവരങ്ങൾ പുറത്തുവിടാതെ കസ്റ്റംസ്

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് മലപ്പുറം സ്വദേശികളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്വർണക്കടത്തിനായി പണം നിക്ഷേപിച്ചവരാണ് അറസ്റ്റിലായതെന്ന് കസ്റ്റംസ് സൂചന നൽകുന്നു സന്ദീപിന്റെ ബാഗ് പരിശോധിച്ചതിൽ നിന്ന് കള്ളക്കടത്ത് ഇടപാടുകൾ പ്രതിപാദിക്കുന്ന ഡയറി അടക്കം എൻ ഐ എ കണ്ടെത്തിയിരുന്നു. ഇതിലാണ് പണം നൽകിയവരുടെ വിശദാംശങ്ങളുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്.

Read More