Webdesk

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് വ്യോമസേനയുടെ ഭാഗമാകും

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തി സംഘർഷഭരിതമായി തുടരുമ്പോൾ ഇന്ത്യൻസേനയ്ക്ക് ശക്തിപകരാൻ റഫാൽ യുദ്ധവിമാനങ്ങൾ സജ്ജം. ആദ്യ ബാച്ചിലെ അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. അംബാല വ്യോമസേന താവളത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയാവും. ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.‌കെ.‌എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി…

Read More

ശക്തമായ മഴ തുടരും; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഞായറാഴ്ചവരെ കേരളത്തിൽ ശക്തമായ മഴ തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാലു വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ജാഗ്രത മുന്നറിയപ്പ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 20.4 സെന്റീമീറ്റർവരെ മഴപെയ്യാം. ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിനുള്ള വിലക്ക്‌ തുടരുന്നു. കേരളതീരത്തും കർണാടകതീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. യെല്ലോ അലർട്ട വ്യാഴം: തൃശ്ശൂർ, കാസർകോട്. വെള്ളി:…

Read More

സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു: ഓൺലൈൻ ക്ലാസുകൾ തുടരും

കൊച്ചി: സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമാകാനുള്ള സാധ്യത മുന്നിൽ കണ്ട് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിൽ ഇത് വരെയും സർക്കാർ തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഭാഗികമായി സ്കൂളുകൾ പ്രവർത്തിപ്പിക്കാനാണ് സിബിഎസ്ഇ സ്കൂളുകളുടെ ശ്രമം. 50 ശതമാനം അധ്യാപകർക്കും സംശയനിവാരണത്തിനായി മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കും സ്കൂളുകളിലേക്ക് വരാമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആഴ്ചയിൽ പരമാവധി മൂന്ന് ദിവസം വരെ കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനാണ് ശ്രമം. ക്ലാസുകൾ തുടങ്ങുന്നതിൽ മാതാപിതാക്കളുടെ…

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

സുൽത്താൻ ബത്തേരി നഗരസഭയിലെ വാർഡ് 15, വാർഡ് 23, വാർഡ് 24 എന്നിവയും കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. പൂതാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3(മണല്‍വയല്‍),വാര്‍ഡ് 16(കേണിച്ചിറ)ല്‍ പ്പെട്ട പൂതാടി വില്ലേജ് ഓഫീസ് പരിസരം മുതല്‍ കേണിച്ചിറ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരം വരെയുള്ള ഭാഗവും വാര്‍ഡ് 2ല്‍ പെട്ട കേണിച്ചിറ ടൗണ്‍ മുതല്‍ പഞ്ചായത്ത് ഓഫീസ് പരിസരം വരെയുള്ള ഭാഗവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ഉത്തരവിറക്കി.

Read More

സുൽത്താൻ ബത്തേരി, നെന്മേനി മേഖലകളിൽ ഇന്ന് കോവിഡ് പോസ്റ്റീവായത് 33 പേർക്ക്;സുൽത്താൻ ബത്തേരി ടൗൺ പ്രദേശങ്ങൾ നാളെ മുതൽ കണ്ടയ്ൻമെൻ്റ് സോണിൽ

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി, നെന്മേനി മേഖലകളിലായി ബുധനാഴ്ച കൊവിഡ് 19 പോസ്റ്റീവായത് 33 പേർക്കാണ്. ഇതിൽ ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ ചൊവ്വാഴ്ച രണ്ട് പേർക്കും, ബുധനാഴ്ച 12 പേർക്കുമാണ് ആന്റിജൻ പോസ്റ്റീവായത്. രണ്ട് ദിവസങ്ങളിൽ ചെതലയം എഫ് എച്ച് സി്ക്കുകീഴിൽ 160-ാളം പേരെയാണ് ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയത്. കൊവിഡ് 19 പോസറ്റീവ് ആയഎല്ലവർക്കും സമ്പർക്കം വഴിയാണ് രോഗം പടർന്നിരിക്കുന്നത്. നെന്മേനിയിൽ ചുള്ളിയോട് പിഎച്ച്‌സിക്ക് കീഴിൽ 21 പേർക്കും കൊവിഡ് 19 പോസറ്റീവായി. ഇതിൽ രണ്ട്…

Read More

സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാകണം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് വാഹനങ്ങളും സ്ഥാപനങ്ങളും അണുവിമുക്തമാക്കണം ഒരു സമയത്ത് വാഹനത്തിൽ പഠിക്കുന്നയാളും പഠിപ്പിക്കുന്നയാളും ഉൾപ്പെടെ രണ്ട് പേർ മാത്രമേ പാടുള്ളൂ. ഓരോരുത്തരെയും പരിശീലിപ്പിച്ച ശേഷം വാഹനം അണുവിമുക്തമാക്കണം. ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുന്നതോടെ അപേക്ഷ കിട്ടുന്നതനുസരിച്ച് ലൈസൻസ് നൽകി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

Read More

വയനാട്ടിൽ വീണ്ടും ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

വയനാട്ടിൽ വീണ്ടും ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു.തരുവണ സ്വദേശി സി.എച്ച് അബ്ദുള്ളയുടെ ഭാര്യ ഫാത്തിമ ( 49)കോവിഡ് ബാധിച്ച് മരിച്ചതായി ഇന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 6 ന് മരിച്ച ഫാത്തിമയയുടെ മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Read More

മീനങ്ങാടിയിൽ ആൻറിജൻ പരിശോധനയിൽ 14 പേർക്ക് കൊവിഡ്

മീനങ്ങാടിയിൽ ഇന്ന് 14 പേർക്കാണ് കൊവിഡ് പരിശോധനയിൽ പോസിറ്റീവായത്. . തിങ്കളാഴ്ച നടന്ന ആർ ടി പി സി ആർ പരിശോധനയിൽ 10 പേർക്കും ഇന്ന് നടന്ന പരിശോധനയിൽ നാലുപേർക്കും ആയി 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടിയിൽ ഫാമിലി ക്ലസ്റ്റർ രൂപപ്പെടുന്നതായും, ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മീനങ്ങാടി മെഡിക്കൽ ഓഫീസർ ആർ ബാബുരാജ് പറഞ്ഞു. കഴിഞ്ഞ ദിവസവും ടൗണിലെ വ്യാപാരിയടക്കം അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഇന്ന് സ്ഥിരീകരിച്ച 14 പേരും മീനങ്ങാടി…

Read More

വയനാട്ടിൽ 125 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (09.09) പുതുതായി നിരീക്ഷണത്തിലായത് 87 പേരാണ്. 174 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2375 പേര്‍. ഇന്ന് വന്ന 25 പേര്‍ ഉള്‍പ്പെടെ 293 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1001 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 59062 സാമ്പിളുകളില്‍ 56847 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 55038 നെഗറ്റീവും 1809 പോസിറ്റീവുമാണ്

Read More

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിമയനം : അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ അഡ്ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഫോണ്‍ മുഖേന കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ അപേക്ഷയും സെപ്തംബര്‍ 14 ന് വൈകീട്ട് 3 നകം [email protected] എന്ന ഇമെയിലില്‍ അയക്കണം. യോഗ്യത എസ്.എസ്.എല്‍.സി, നഴസിംഗ് ഡിപ്ലോമ (എഎന്‍എം), കെ.എന്‍.എം.സി. രജിസ്ട്രേഷന്‍. ഫോണ്‍ 04935 240390.

Read More