റെയ്നയെ തിരികെയെത്തിക്കണമെന്ന് ആരാധകര്‍; ആലോചനയിലേ ഇല്ലെന്ന് ചെന്നൈ
ഐ.പി.എല്‍ 13ാം സീസണ്‍ ജയത്തോടെ തന്നെ തുടങ്ങിയെങ്കിലും തുടര്‍ന്ള്ള രണ്ട് മത്സരങ്ങള്‍ തോല്‍ക്കാനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിധി. ഇതോടെ ടീമിനെതിരെയും നായകന്‍ ധോണിക്കെതിരെയും ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ഒന്നടങ്കം രംഗത്ത് വന്നിരിക്കുകയാണ്. ടീമിലേക്ക് സുരേഷ് റെയ്‌നയെ തിരികെ എത്തിക്കണമെന്നാണ് ആരാധകരുടെ പ്രധാന ആവശ്യം. റെയ്‌നയുടെ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യവുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയ്ന്‍ വരെ തുടങ്ങി കഴിഞ്ഞു. മോശം പ്രകടനം നടത്തുന്ന താരങ്ങള്‍ക്കെതിരെ വന്‍തോതില്‍ ട്രോളുകളും ഉയരുന്നുണ്ട്. ‘മുരളി വിജയിന് മുടക്കിയ രണ്ട് കോടി…