Headlines

Webdesk

ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നെത്തുവരെ പരിശോധിക്കുന്നതിനായി ബാവലിയിലും തോൽപ്പെട്ടിയിലും മിനി ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നെത്തുവരെ പരിശോധിക്കുന്നതിനായി ബാവലി, തോൽപ്പെട്ടി എന്നിവിടങ്ങളിൽ മിനി ബോർഡർ ഫെസിലിറ്റേഷൻ സെന്റർ സജ്ജമായി. സ്വാബ് കളക്ഷൻ ബൂത്ത്, പൊതുജനങ്ങൾക്കുള്ള ബാത്ത്റൂം, രജിസ്ട്രേഷൻ കൗണ്ടർ, സ്റ്റാഫുകൾക്കുള്ള വിശ്രമമുറി, സ്റ്റാഫുകൾക്ക് പിപി കിറ്റ് ഒഴിവാക്കുന്നതിനുള്ള ഡോഫിംഗ് ഏരിയ, ബാത്ത്റും തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഫെസിലിറ്റേഷൻ സെന്ററുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലാ നിർമിതി കേന്ദ്രയാണ് നിർമാണം പൂർത്തികരിച്ചത്. ഇലക്ട്രിക്കൽ, പ്ലംബിംഗ് പ്രവൃത്തികളും പൂർത്തികരിച്ചിട്ടുണ്ട്. (ചിത്രം)

Read More

ഒരാഴ്ച്ചക്കുള്ളില്‍ 35,000 കേസുകള്‍; കോവിഡ് വൈറസ് അതിവേഗം പടരുന്ന സംസ്ഥാനമായി കേരളം

തിരുവനന്തപുരം: മൂന്ന് ദിവസത്തിനുള്ളില്‍ 18000ല്‍ അധികം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വൈറസ് അതിവേഗം പടരുന്ന സംസ്ഥാനമായി കേരളം മാറി. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം കുറവാണെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ കേസുകളുടെ നിരക്കില്‍ കേരളം മുന്നിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് 35,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1.61 ലക്ഷമായി. കേസുകളുടെ നിലവിലെ വളര്‍ച്ചാ നിരക്ക് പ്രതിദിനം 3.51 ശതമാനമാണ്. ഇത്…

Read More

വെള്ളമുണ്ടയില്‍ ഒരാള്‍ക്ക് ആന്റിജന്‍ പോസിറ്റീവ്

ഒഴുക്കന്‍ മൂല പാരിഷ് ഹാളില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് ആന്റിജന്‍ പോസിറ്റീവായത്. നേരത്തെ തരുവണയില്‍ രോഗം കണ്ടെത്തിയ ആളുടെ പ്രൈമറി കോണ്‍ടാക്റ്റില്‍പ്പെട്ട ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.177 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്. വെള്ളമുണ്ട ആരോഗ്യവകുപ്പ് കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി രാജേഷ്,ജെഎച്ച്ഐ മാരായ ജോണ്‍സന്‍,സന്തോഷ്, ജോബിന്‍,തുടങ്ങിയവരാണ് പരിശോധനക്ക് നേതൃത്വം നല്‍കി

Read More

നിര്യാതയായി ഫൗസിയ (39)

മേപ്പാടി: മേപ്പാടി ആന വളവ് കണക്കനാത്ത് മുസ്ഥഫയുടെ ഭാര്യ ഫൗസിയ (39) നിര്യാതയായി. മക്കൾ: ഷാനിൽ ,സന ഖബറടക്കം ഇന്ന് വൈകീട്ട് 7 മണിക്ക് അരപ്പറ്റ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

Read More

അമ്പലവയല്‍ 66 ആന്റിജന്‍ ടെസ്റ്റില്‍ മൂന്ന് പോസിറ്റീവ്

അമ്പലവയല്‍ ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആണ്ടൂരിലെ സ്വകാര്യ കല്യാണമണ്ഡപത്തില്‍ നടത്തിയ 66 ആന്റിജന്‍ ടെസ്റ്റിലാണ് 3 പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോയി വന്നതിനെത്തുടര്‍ന്ന് സ്വകാര്യ ലാബില്‍ നടത്തിയ ടെസ്റ്റില്‍ പോസിറ്റീവായ ആളുടെ സമ്പര്‍ക്കത്തില്‍ ഉള്ളവരാണ് മൂന്നുപേരും

Read More

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനിടെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത.

Read More

നീരൊഴുക്ക് ശക്തമായി; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിലാണ്. രാവിലെ 10 മണിക്ക് ജലനിരപ്പ് 2388.08 അടിയായി. ജലനിരപ്പ് ക്രമീകരിക്കാന്‍ മൂലമറ്റത്ത് വൈദ്യുത ഉല്‍പാദനം ഉയര്‍ത്തി. ഏഴ് അടി കൂടി വെള്ളം ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 2395.98 അടി ആയാലാണ് ഡാം തുറക്കുക. അതേസമയം, കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിക്ക് തുറന്നതായി ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 25…

Read More

സംഗീത ഇതിഹാസത്തിന് വിട; സംസ്ക്കാര ചടങ്ങുകൾ പുരോഗമിക്കുന്നു

ചെന്നൈ: അന്തരിച്ച ഇതിഹാസ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്‍റെ ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങ്. എസ്പിബിയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ സിനിമ മേഖലയിൽ നിന്നും ആരാധകവൃന്ദത്തിൽ നിന്നുമുള്ള നൂറുകണക്കിന് ആളുകളാണ് എത്തിയിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍, സംവിധായകരായ ഭാരതിരാജ, അമീര്‍ തുടങ്ങിയവരൊക്കെ എത്തിയിരുന്നു. ഇന്നലെ കോടമ്പാക്കത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സമയത്തും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. കൊവിഡ്…

Read More

കർണാടകയിൽ നിന്നും മുത്തങ്ങ വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ട് പേരെ എക്‌സൈസ് അധികൃതര്‍ പിടികൂടി

കർണാടകയിൽ നിന്നും മുത്തങ്ങ വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ട് പേരെ എക്‌സൈസ് അധികൃതര്‍ പിടികൂടി.താമരശേരി സ്വദേശികളായ അബ്ദുള്‍ മജീദ് (42), നൗഷാദ് (44) എന്നിവരാണ് വാഹന പരിശോധനക്കിടെ എക്‌സൈസിന്റെ പിടിയിലായത്. ഗുണ്ടല്‍പേട്ടയില്‍ നിന്നും വരുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ദോസ്ത് വാഹനത്തില്‍ നിന്നുമാണ് ഇന്ന് 12 മണിയോടെ പണം പിടികൂടിയത്. കോടഞ്ചേരിയില്‍ നിന്നും പൈനാപ്പിള്‍ കയറ്റി ഗുണ്ടല്‍പേട്ടയില്‍ ഇറക്കി തിരികെ വരികയാണെന്നാണ് ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞതെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. പണവും…

Read More

ലോകത്ത് കൊവിഡ് മരണം 10 ലക്ഷത്തിലേക്ക്; 3.27 കോടിയാളുകള്‍ക്ക് വൈറസ് ബാധ, 3.18 ലക്ഷം പുതിയ രോഗികള്‍

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം പത്തുലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,18,804 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 5,818 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ആകെ 3,27,65,274 പേര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇതുവരെ 9,93,464 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗബാധ കൂടിക്കൊണ്ടിരിക്കുന്നത് ആശങ്ക പടര്‍ത്തുന്നുണ്ടെങ്കിലും രോഗമുക്തിയിലുണ്ടാവുന്ന വര്‍ധന ആശ്വാസം പകരുന്നതാണ്. 2,41,78,421 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, 75,93,389 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍…

Read More